Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 42:11 - സമകാലിക മലയാളവിവർത്തനം

11 മരുഭൂമിയും അതിലെ നഗരങ്ങളും ശബ്ദം ഉയർത്തട്ടെ; കേദാറിലെ ഗ്രാമങ്ങളും അതിലെ നിവാസികളും ആനന്ദിക്കട്ടെ. സേലാപട്ടണനിവാസികളും ആഹ്ലാദത്താൽ പാടട്ടെ; പർവതത്തിന്റെ മുകളിൽനിന്ന് അവർ ആർത്തുവിളിക്കട്ടെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

11 മരുഭൂമിയും അതിലെ നഗരങ്ങളും കേദാർ ഗോത്രക്കാർ നിവസിക്കുന്ന ഗ്രാമങ്ങളും സ്വരം ഉയർത്തട്ടെ. സേലാനിവാസികൾ ആനന്ദഗീതം പാടട്ടെ. പർവതങ്ങളിൽനിന്നും ആർപ്പുവിളി ഉയരട്ടെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

11 മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 മരുഭൂമിയും അതിലെ പട്ടണങ്ങളും ശബ്ദം ഉയർത്തട്ടെ; കേദാർ പാർക്കുന്ന ഗ്രാമങ്ങളും; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കുകയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്നു ആർക്കുകയും ചെയ്യട്ടെ.

Faic an caibideil Dèan lethbhreac




യെശയ്യാവ് 42:11
21 Iomraidhean Croise  

യഹോവ അവളോട്: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്. നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും; ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും. മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.


ഞാൻ മേശെക്കിൽ അലഞ്ഞുതിരിയുന്നതിനാലും കേദാർ കൂടാരങ്ങൾക്കിടയിൽ അധിവസിക്കുന്നതിനാലും എനിക്ക് അയ്യോ കഷ്ടം!


യഹോവയ്ക്കു പാടുക, അവിടന്ന് മഹത്തരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു; ഇതു ഭൂമി മുഴുവൻ പ്രസിദ്ധമായിത്തീരട്ടെ.


നിങ്ങൾ ദേശാധിപതിക്കുള്ള കാഴ്ചയായി, കുഞ്ഞാടിനെ സേലായിൽനിന്ന്, മരുഭൂമിവഴിയായി സീയോൻപുത്രിയുടെ പർവതത്തിലേക്കു കൊടുത്തയയ്ക്കുക.


കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും.


അപ്പോൾ മരുഭൂമിയിൽ ദൈവത്തിന്റെ ന്യായം വസിക്കും, ഫലപുഷ്ടിയുള്ള ഉദ്യാനത്തിൽ നീതി കുടിപാർക്കും.


മരുഭൂമിയും വരണ്ടുണങ്ങിയ നിലവും ആഹ്ലാദിക്കും; മരുഭൂമി ആനന്ദിച്ചു പുഷ്പിണിയാകും. കുങ്കുമച്ചെടിപോലെ


മുടന്തർ അന്നു മാനിനെപ്പോലെ കുതിച്ചുചാടും, ഊമരുടെ നാവ് ആനന്ദത്താൽ ആർപ്പിടും. മരുഭൂമിയിൽ വെള്ളവും വരണ്ടുണങ്ങിയ നിലത്ത് അരുവികളും പൊട്ടിപ്പുറപ്പെടും.


മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം: “മരുഭൂമിയിൽ യഹോവയ്ക്കുവേണ്ടി പാത നേരേയാക്കുക; നമ്മുടെ ദൈവത്തിന് ഒരു രാജവീഥി നിരപ്പാക്കുക.


ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു! ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ? ഞാൻ മരുഭൂമിയിൽ ഒരു വഴിയും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും.


സുവാർത്ത കൊണ്ടുവരികയും സമാധാനം പ്രഘോഷിക്കുകയും ശുഭവർത്തമാനം കൊണ്ടെത്തിക്കുകയും രക്ഷ വിളംബരംചെയ്യുകയും സീയോനോട് “നിന്റെ ദൈവം വാഴുന്നു,” എന്നു പറയുകയുംചെയ്ത്, പർവതസാനുക്കൾ താണ്ടിവരുന്നവരുടെ പാദങ്ങൾ എത്ര മനോഹരം!


കേദാരിലെ ആട്ടിൻപറ്റം നിന്റെ അടുക്കൽ ഒരുമിച്ചുകൂടും, നെബായോത്തിലെ മുട്ടാടുകൾ നിന്നെ ശുശ്രൂഷിക്കും; അവ എനിക്കു പ്രസാദമുള്ള യാഗമായി എന്റെ യാഗപീഠത്തിന്മേൽ വരും, അങ്ങനെ എന്റെ മഹത്ത്വമുള്ള ആലയത്തെ ഞാൻ അലങ്കരിക്കും.


ഈ താഴ്വരയ്ക്കുമീതേ, പാറനിറഞ്ഞ പീഠഭൂമിയിൽ പാർക്കുന്ന ജെറുശലേമേ, ഞാൻ നിനക്കെതിരാണ്— എന്ന് യഹോവ അരുളിച്ചെയ്യുന്നു— “ആർ ഞങ്ങളുടെനേരേ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും?” എന്നു പറയുന്നവർക്കെതിരേതന്നെ.


മോവാബുനിവാസികളേ, പട്ടണങ്ങൾ ഉപേക്ഷിച്ച് പാറകൾക്കിടയിൽ പാർക്കുക. ഗുഹാമുഖത്ത് കൂടുവെക്കുന്ന പ്രാവിനെപ്പോലെ ആകുക.


പാറപ്പിളർപ്പുകളിൽ വസിച്ച്, മലകളുടെ ഉയരങ്ങളിൽ പാർക്കുന്നവനേ, നീ മറ്റുള്ളവരിൽ പ്രചോദിപ്പിക്കുന്ന ഭീതിയും നിന്റെ ഹൃദയത്തിന്റെ അഹങ്കാരവും നിന്നെ ചതിച്ചിരിക്കുന്നു, നീ കഴുകനെപ്പോലെ അത്രയും ഉയരത്തിൽത്തന്നെ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കിക്കൊണ്ടുവരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.


“എഴുന്നേറ്റ് സമാധാനത്തോടെ കഴിയുന്ന ഒരു രാഷ്ട്രത്തെ ആക്രമിക്കുക, ആത്മവിശ്വാസത്തോടെ കഴിയുന്ന ഒരു ജനതയെത്തന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്, “കവാടങ്ങളോ ഓടാമ്പലുകളോ ഇല്ലാത്ത ഒരു രാഷ്ട്രത്തെ; നിർഭയരായി ജീവിക്കുന്ന ഒരു ജനതയോടുതന്നെ പോരാടുക.


“ ‘അറേബ്യരും കേദാരിലെ പ്രഭുക്കന്മാരും നിന്റെ ഉപഭോക്താക്കളായി; അവർ കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ട് നീയുമായി വാണിജ്യത്തിലേർപ്പെട്ടു.


നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു, പാറപ്പിളർപ്പുകളിൽ വസിക്കുകയും ഉന്നതങ്ങളിൽ വീടുവെച്ചിരിക്കുകയും ചെയ്യുന്ന നീ, ‘എന്നെ ആർ നിലത്തു തള്ളിയിടും?’ എന്നു നീ നിന്നോടുതന്നെ പറയുന്നു.


ഇതാ, പർവതങ്ങളിൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ പാദങ്ങൾ. യെഹൂദേ, നിന്റെ പെരുന്നാളുകൾ ആഘോഷിക്കുക, നിന്റെ നേർച്ചകൾ നിറവേറ്റുക. ദുഷ്ടർ ഇനി നിന്നിൽ പ്രവേശിക്കുകയില്ല; അവൻ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കും.


Lean sinn:

Sanasan


Sanasan