യെശയ്യാവ് 39:1 - സമകാലിക മലയാളവിവർത്തനം1 അക്കാലത്ത് ബലദാന്റെ മകനും ബാബേൽരാജാവുമായ മെരോദക്-ബലദാൻ ഹിസ്കിയാവിന്റെ രോഗവിവരവും രോഗസൗഖ്യത്തെക്കുറിച്ചും കേട്ടിരുന്നതിനാൽ അദ്ദേഹത്തിനു കത്തുകളും സമ്മാനവും കൊടുത്തയച്ചു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)1 അക്കാലത്ത് ബലദാന്റെ പുത്രനായ മെരോദക്ക്-ബലദാൻ എന്ന ബാബിലോൺരാജാവ് ഹിസ്കിയാരാജാവിന്റെ രോഗവും അതിൽനിന്നുള്ള വിടുതലും അറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കൽ എഴുത്തും സമ്മാനവുമായി ദൂതന്മാരെ അയച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)1 ആ കാലത്തു ബലദാന്റെ മകനായ മെരോദക്ക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവിനു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അക്കാലത്ത് ബലദാന്‍റെ മകനായ മെരോദക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവിനു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ആ കാലത്തു ബലദാന്റെ മകനായ മെരോദക്-ബലദാൻ എന്ന ബാബേൽരാജാവു ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ടു അവന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു. Faic an caibideil |