യെശയ്യാവ് 38:12 - സമകാലിക മലയാളവിവർത്തനം12 “ഒരു ആട്ടിടയന്റെ കൂടാരംപോലെ എന്റെ വാസസ്ഥലം എന്നിൽനിന്ന് പിഴുതുമാറ്റിയിരിക്കുന്നു. ഒരു നെയ്ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു, അവിടന്ന് എന്നെ തറിയിൽനിന്ന് എന്നപോലെ മുറിച്ചുമാറ്റുന്നു; രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)12 ഇനിമേൽ മനുഷ്യനെ ഞാൻ കാണുകയില്ല. ആട്ടിടയന്റെ കൂടാരം എന്നപോലെ എന്റെ വസതി പിഴുതെടുത്തു മാറ്റിയിരിക്കുന്നു. നെയ്ത്തുകാരൻ വസ്ത്രം ചുരുട്ടുന്നതുപോലെ, ഞാനും എന്റെ ജീവിതം ചുരുട്ടി മാറ്റിയിരിക്കുന്നു. അവിടുന്ന് എന്നെ തറയിൽ നിന്നു മുറിച്ചു നീക്കിയിരിക്കുന്നു. രാപകൽ അവിടുന്ന് എന്നെ അന്ത്യത്തിലേക്കു നയിക്കുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)12 എന്റെ പാർപ്പിടം നീങ്ങി ഒരു ഇടയക്കൂടാരംപോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അവൻ എന്നെ പാവിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 “എന്‍റെ ജീവിതകാലയളവു നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെവിട്ടു പോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അങ്ങ് എന്നെ തറിയിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പ് അങ്ങ് എനിക്ക് അന്തം വരുത്തുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 എന്റെ പാർപ്പിടം നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു; അവൻ എന്നെ പാവിൽനിന്നു അറുത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു. Faic an caibideil |