Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 33:10 - സമകാലിക മലയാളവിവർത്തനം

10 “ഇപ്പോൾ ഞാൻ എഴുന്നേൽക്കും,” യഹോവ അരുളിച്ചെയ്യുന്നു. “ഇപ്പോൾ ഞാൻ മഹത്ത്വീകരിക്കപ്പെടും; ഇപ്പോൾ ഞാൻ ഉയർത്തപ്പെടും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

10 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇപ്പോൾ ഞാൻ എഴുന്നേല്‌ക്കും, എന്റെ ശക്തി വെളിപ്പെടുത്തും. ഇപ്പോൾ ഞാൻ പുകഴ്ത്തപ്പെടും.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നെ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 “ഇപ്പോൾ ഞാൻ എഴുന്നേല്‍ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നെ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നേ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac




യെശയ്യാവ് 33:10
20 Iomraidhean Croise  

“പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം, ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.”


യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു, കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി, ശുദ്ധിചെയ്ത വെള്ളിപോലെയാണ്.


“ശാന്തരായിരുന്ന് ഞാൻ ആകുന്നു ദൈവം എന്ന് അറിഞ്ഞുകൊൾക; ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതനാകും ഞാൻ ഭൂമിയിൽ ഉന്നതനാകും.”


യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ; എന്റെ എതിരാളികളുടെ കോപത്തിനെതിരായി ഉണരണമേ. എന്റെ ദൈവമേ, ഉണർന്നാലും, അവിടത്തെ വിധിനിർണയം നടപ്പാക്കിയാലും.


അപ്പോൾ കർത്താവ് തന്റെ നിദ്രവിട്ടുണർന്നു, മദ്യലഹരിവിട്ട് ഒരു യോദ്ധാവ് ഉണരുന്നതുപോലെതന്നെ.


ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്? ആര് എനിക്കുവേണ്ടി അധർമികളോട് എതിർത്തുനിൽക്കും?


അതുകൊണ്ട്, കർത്താവ്, സൈന്യങ്ങളുടെ യഹോവ, കരുത്തരായ യോദ്ധാക്കളുടെമേൽ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും; അവരുടെ ആഡംബരത്തിൻകീഴേ അഗ്നിജ്വാലയായിമാറുന്ന ഒരു തീ കൊളുത്തപ്പെടും.


നോക്കൂ, സൈന്യങ്ങളുടെ യഹോവയായ കർത്താവ് വലിയ മരക്കൊമ്പുകളെ വെട്ടിമുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവിടന്ന് വെട്ടിയിടും, ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.


ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും മനുഷ്യർ പാറകൾക്കുള്ളിലുള്ള ഗുഹകളിലേക്കും മണ്ണിലെ കുഴികളിലേക്കും കടക്കും.


ഭൂമിയെ വിറകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ, അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും അവർ പാറകളുടെ ഗഹ്വരങ്ങളിലേക്കും ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും.


എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കും, പരിശുദ്ധനായ ദൈവം തന്റെ നീതിപ്രവൃത്തികളാൽ പരിശുദ്ധൻതന്നെയെന്നു തെളിയിക്കപ്പെടും.


സീയോനിൽ നിർവിചാരികളായിരിക്കുന്നവർക്കും ശമര്യാപർവതത്തിൽ നിർഭയരായിരിക്കുന്നവർക്കും യെഹൂദേതരരിൽ പ്രധാനികളായി ഇസ്രായേൽജനം അന്വേഷിക്കുന്ന ശ്രേഷ്ഠന്മാർക്കും ഹാ കഷ്ടം!


അതിനാൽ, എനിക്കായി കാത്തിരിക്കുക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ സാക്ഷ്യത്തിന് എഴുന്നേൽക്കുന്ന ദിവസത്തിനായിത്തന്നെ. രാഷ്ട്രങ്ങളെയും രാജ്യങ്ങളെയും കൂട്ടിവരുത്താനും എന്റെ ക്രോധത്തെയും എന്റെ ഭയങ്കരകോപമെല്ലാം അവരുടെമേൽ വർഷിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ തീക്ഷ്ണകോപത്തിന്റെ അഗ്നിയിൽ സർവലോകവും ദഹിച്ചുപോകും.


Lean sinn:

Sanasan


Sanasan