Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 32:13 - സമകാലിക മലയാളവിവർത്തനം

13 മുള്ളും പറക്കാരയും അമിതമായി വളർന്നുനിൽക്കുന്ന എന്റെ ജനത്തിന്റെ വയലിനെച്ചൊല്ലി, അതേ, ഉല്ലാസഭവനങ്ങളെ ഓർത്തു വിലപിക്കുക, അഴിഞ്ഞാടുന്ന നഗരങ്ങളെച്ചൊല്ലിത്തന്നെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

13 മുള്ളുകളും മുൾച്ചെടികളും വളരുന്ന എന്റെ ജനത്തിന്റെ മണ്ണിനെ ഓർത്തു മാറത്തടിക്കുവിൻ. സന്തുഷ്ടമായിരുന്ന നഗരങ്ങളിലെ സംതൃപ്ത ഭവനങ്ങളെയും ഓർത്തു വിലപിക്കുവിൻ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

13 എന്റെ ജനത്തിന്റെ ദേശത്ത് ഉല്ലസിതനഗരത്തിലെ സകല സന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളയ്ക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 എന്‍റെ ജനത്തിന്‍റെ ദേശത്ത് ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും തന്നെ മുള്ളും മുൾച്ചെടിയും മുളയ്ക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 എന്റെ ജനത്തിന്റെ ദേശത്തു ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളെക്കും.

Faic an caibideil Dèan lethbhreac




യെശയ്യാവ് 32:13
20 Iomraidhean Croise  

അരുവികളെ ദാഹാർത്തഭൂമിയും ഫലഭൂയിഷ്ഠമായ ഇടത്തെ ഓരുനിലവും ആക്കിയിരിക്കുന്നു.


കലാപകലുഷിതവും ഒച്ചപ്പാടും അഴിഞ്ഞാട്ടവും നിറഞ്ഞ നഗരമേ, നിങ്ങളുടെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, അവർ യുദ്ധത്തിൽ പട്ടുപോയവരുമല്ല.


പുരാതനകാലം മുതലേയുള്ള നിങ്ങളുടെ ആഹ്ലാദത്തിമിർപ്പിന്റെ നഗരമോ ഇത്? അവളുടെ കാൽതന്നെ വിദൂരദേശങ്ങളിൽ അധിവസിക്കുന്നതിന് അവളെ വഹിച്ചുകൊണ്ടുപോകും.


അവളുടെ സർവപ്രതാപത്തിന്റെയും ഗർവത്തെ അശുദ്ധമാക്കാനും ഭൂമിയിലെ സകലബഹുമാന്യരെയും നിന്ദിതരാക്കാനുംവേണ്ടി സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു.


തെരുവീഥികളിൽ അവർ വീഞ്ഞിനുവേണ്ടി നിലവിളിക്കുന്നു. ആഹ്ലാദമെല്ലാം ഇരുണ്ടുപോയിരിക്കുന്നു, ഭൂമിയിൽനിന്ന് ആനന്ദത്തിന്റെ എല്ലാ സ്വരങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.


കോട്ടകെട്ടിയുറപ്പിച്ച പട്ടണം ഇതാ ശൂന്യമായിരിക്കുന്നു, ഉപേക്ഷിക്കപ്പെട്ട ആവാസസ്ഥലവും മരുഭൂമിപോലെ തിരസ്കൃതവും ആയിത്തീർന്നിരിക്കുന്നു. അവിടെ കാളക്കിടാങ്ങൾ മേഞ്ഞുനടക്കും, അവിടെ അവ കിടക്കുകയും ചില്ലകൾ തിന്നുതീർക്കുകയും ചെയ്യും.


അവളുടെ അരമനകളിൽ മുള്ളും കോട്ടകളിൽ ചൊറിയണവും ഞെരിഞ്ഞിലും വളരും. അവൾ കുറുനരികളുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവുമായി മാറും.


പത്ത് ഏക്കർ മുന്തിരിത്തോപ്പിൽനിന്ന് ഒരു ബത്തു വീഞ്ഞുമാത്രം ലഭിക്കും; ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫാ ധാന്യംമാത്രം കിട്ടും.”


ഞാൻ അതിനെ വിജനദേശമാക്കും, അതിന്റെ തലപ്പുകൾ വെട്ടിയൊരുക്കുകയോ തടം കിളയ്ക്കുകയോ ചെയ്യുകയില്ല, മുള്ളും പറക്കാരയും അതിൽ മുളയ്ക്കും. അതിന്മേൽ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കൽപ്പിക്കും.”


മുള്ളിനുപകരം സരളമരവും പറക്കാരയ്ക്കു പകരം കൊഴുന്തുമരവും വളരും. അത് യഹോവയ്ക്ക് ഒരു പ്രശസ്തിയായും എന്നും നിലനിൽക്കുന്ന ശാശ്വതമായ ഒരു ചിഹ്നമായും തീരും.”


“കർത്താവേ, എപ്പോൾവരെ?” എന്നു ഞാൻ ചോദിച്ചു. അവിടന്ന് ഉത്തരം പറഞ്ഞു: “പട്ടണങ്ങൾ ശൂന്യമാകുന്നതുവരെ, നിവാസികൾ ഇല്ലാതാകുന്നതുവരെ, വീടുകൾ ആളില്ലാതാകുന്നതുവരെ, ദേശം പാഴും ശൂന്യവും ആകുന്നതുവരെത്തന്നെ,


അന്ന് ആയിരം ശേക്കേൽ വെള്ളി വിലമതിക്കുന്ന ആയിരം മുന്തിരിവള്ളിയുണ്ടായിരുന്ന സ്ഥലത്ത് മുള്ളും പറക്കാരയുംമാത്രം ശേഷിക്കും.


ബാബേല്യരുമായുള്ള യുദ്ധത്തിൽ ഉപരോധത്തിന്റെ ചരിഞ്ഞ പാതയ്ക്കും വാളിനുമെതിരായി ഉപയോഗിക്കേണ്ടതിന് ഈ നഗരത്തിൽ തകർക്കപ്പെട്ട വീടുകളെയും യെഹൂദയിലെ രാജകൊട്ടാരങ്ങളെയുംകുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇതാണ് അരുളിച്ചെയ്യുന്നത്:


ബാബേല്യർ രാജാവിന്റെ അരമനയും ജനങ്ങളുടെ വീടുകളും തീവെച്ചു നശിപ്പിക്കയും ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുകളയുകയും ചെയ്തു.


അവിടെ, ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് അവരുടെയെല്ലാം വധശിക്ഷ നടപ്പിലാക്കി. അങ്ങനെ യെഹൂദാ, തന്റെ ദേശത്തുനിന്നും അടിമത്തത്തിലേക്കു പോയി.


ഇസ്രായേലിന്റെ പാപമായ ആവേനിലെ മ്ലേച്ഛതനിറഞ്ഞ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും. അവിടെ മുള്ളും പറക്കാരയും വളർന്ന് അവരുടെ ബലിപീഠങ്ങളെ മൂടും. അപ്പോൾ അവർ പർവതങ്ങളോട്: “ഞങ്ങളെ മൂടുക” എന്നും കുന്നുകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും പറയും.


അതല്ലെങ്കിൽ ഞാൻ അവളെ വിവസ്ത്രയാക്കും അവൾ ജനിച്ച ദിവസത്തെപ്പോലെ അവളെ നഗ്നയാക്കും; ഞാൻ അവളെ മരുഭൂമിപോലെയും വരണ്ട നിലംപോലെയും ആക്കും അങ്ങനെ ദാഹംകൊണ്ടു ഞാൻ അവളെ വധിക്കും.


അവർ നാശത്തിൽനിന്നു രക്ഷപ്പെട്ടാലും, ഈജിപ്റ്റ് അവരെ പിടിച്ചടക്കുകയും മോഫ് അവരെ കുഴിച്ചിടുകയും ചെയ്യും. അവരുടെ വെള്ളിനിക്ഷേപം മുൾച്ചെടികൾ അപഹരിക്കും. മുള്ളുകൾ അവരുടെ കൂടാരങ്ങളെ മൂടും.


Lean sinn:

Sanasan


Sanasan