യെശയ്യാവ് 28:4 - സമകാലിക മലയാളവിവർത്തനം4 വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യം, ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണം, വിളവെടുപ്പിനുമുമ്പേ പഴുത്തുപോയ അത്തിപ്പഴംപോലെ ആയിത്തീരും— ജനം അതു കണ്ടാലുടനെ കൈനീട്ടി പറിച്ച് അവർ അതു വിഴുങ്ങുന്നു! Faic an caibideilസത്യവേദപുസ്തകം C.L. (BSI)4 സമൃദ്ധമായ താഴ്‌വരയുടെ ശിരസ്സിലെ മഹാസൗന്ദര്യത്തിന്റെ വാടുന്ന പുഷ്പം, വിളവെടുപ്പിനു മുമ്പേ പഴുക്കുന്ന ആദ്യഫലമായ അത്തിപ്പഴംപോലെയാണ്. അതു കാണുന്നവർ ഉടൻ പറിച്ചുതിന്നും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)4 ഫലവത്തായ താഴ്‌വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിനു മുമ്പേ പഴുത്തതും കാണുന്നവൻ ഉടനെ പറിച്ചു തിന്നുകളയുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിനു മുമ്പ് പഴുത്തതും കാണുന്നവൻ ഉടനെ പറിച്ചുതിന്നുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ഫലവത്തായ താഴ്‌വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിന്നു മുമ്പെ പഴുത്തതും കാണുന്നവൻ ഉടനെ പറിച്ചുതിന്നുകളയുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും. Faic an caibideil |