യെശയ്യാവ് 24:22 - സമകാലിക മലയാളവിവർത്തനം22 കാരാഗൃഹത്തിൽ തടവുകാരെയെന്നപോലെ അവർ ഒരുമിച്ചുകൂട്ടപ്പെടും; അവർ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും അനേകം ദിവസങ്ങൾക്കുശേഷം ശിക്ഷിക്കപ്പെടുകയും ചെയ്യും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)22 ഇരുട്ടറയിൽ തടവുകാരെ എന്നപോലെ അവരെ ഒരുമിച്ച് ഒരു കുഴിയിൽ ഇടും. അനേകനാളുകൾക്കു ശേഷം അവരെ ശിക്ഷിക്കും. അന്ന് ചന്ദ്രൻ മുഖം മറയ്‍ക്കും. സൂര്യൻ നാണിക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)22 കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടയ്ക്കയും ഏറിയനാൾ കഴിഞ്ഞിട്ട് അവരെ സന്ദർശിക്കയും ചെയ്യും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 കുണ്ടറയിൽ തടവുകാരെപ്പോലെ അവരെ ഒന്നിച്ച് കൂട്ടി കാരാഗൃഹത്തിൽ അടയ്ക്കുകയും ഏറിയനാൾ കഴിഞ്ഞിട്ട് അവരെ സന്ദർശിക്കുകയും ചെയ്യും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടെക്കയും ഏറിയനാൾ കഴിഞ്ഞിട്ടു അവരെ സന്ദർശിക്കയും ചെയ്യും. Faic an caibideil |
വളരെനാൾ കഴിഞ്ഞിട്ട് നീ സന്ദർശിക്കപ്പെടും. വാളിൽനിന്ന് രക്ഷപ്പെട്ടതും അനേകം രാജ്യങ്ങളിൽനിന്ന് ഇസ്രായേൽ പർവതങ്ങളിലേക്ക് ഒരുമിച്ചു ചേർക്കപ്പെട്ടതും ദീർഘകാലം ശൂന്യമായിക്കിടന്നതുമായ ഒരു രാജ്യത്തെ ഭാവികാലത്ത് നീ ആക്രമിക്കും. രാജ്യങ്ങളിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവരപ്പെട്ടവരാണ് അവർ. ഇപ്പോൾ അവരെല്ലാം സുരക്ഷിതരായി ജീവിക്കുന്നു.