Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 23:10 - സമകാലിക മലയാളവിവർത്തനം

10 തർശീശ്പുത്രീ, ഇനി നിന്നെ തടയാൻ ആരുമില്ലായ്കയാൽ ഒരു നദിപോലെ ഒഴുകി ദേശത്തിനു കുറുകെ പൊയ്ക്കൊള്ളുക.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

10 തർശ്ശീശ് ജനതയേ, നിങ്ങൾക്കിനി നിയന്ത്രണം ഇല്ലായ്കയാൽ നൈൽനദിപോലെ സ്വന്തം ദേശത്തെ കവിഞ്ഞൊഴുകുക.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 തർശ്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 തർശ്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നൈൽനദിപോലെ നിന്‍റെ ദേശത്തെ കവിഞ്ഞൊഴുകുക.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 തർശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.

Faic an caibideil Dèan lethbhreac




യെശയ്യാവ് 23:10
11 Iomraidhean Croise  

അവിടന്നു പ്രഭുക്കന്മാരെ നിന്ദ്യരാക്കുന്നു; ബലശാലികളുടെ അരക്കച്ച അഴിച്ചുകളയുന്നു.


ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്.


നൈൽ നദീമുഖത്തും ഇരുവശങ്ങളിലുമുള്ള സസ്യജാലങ്ങളും ഉണങ്ങും. അവിടങ്ങളിൽ വിത്തുവിതച്ച വയലേലകൾ ഉണങ്ങിവരണ്ട് കാറ്റിൽപ്പറന്ന് ഇല്ലാതെയാകും.


അവിടന്നു തന്റെ കൈ കടലുകൾക്കു മീതേ നീട്ടി, അവിടന്നു രാജ്യങ്ങളെ നടുക്കി. യഹോവ കനാനെക്കുറിച്ച് അതിന്റെ ശക്തികേന്ദ്രങ്ങൾ തകർത്തുകളയുന്നതിനു കൽപ്പന കൊടുത്തിരിക്കുന്നു.


തർശീശ് കപ്പലുകളേ, വിലപിക്കുക; നിങ്ങളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു.


അവളുടെ സർവപ്രതാപത്തിന്റെയും ഗർവത്തെ അശുദ്ധമാക്കാനും ഭൂമിയിലെ സകലബഹുമാന്യരെയും നിന്ദിതരാക്കാനുംവേണ്ടി സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു.


സീയോൻപുത്രിയുടെ പ്രതാപമെല്ലാം അവളെ വിട്ടുപോയിരിക്കുന്നു. അവളുടെ പ്രഭുക്കന്മാർ പുൽമേടു കാണാത്ത മാനുകൾപോലെ; അവരെ പിൻതുടരുന്ന ശത്രുക്കളുടെമുന്നിൽ അവർ അവശരായി ഓടി.


ഇപ്പോഴോ നിന്റെ പതനദിവസത്തിൽ തീരപ്രദേശങ്ങൾ വിറയ്ക്കുന്നു; കടലിലെ ദ്വീപുകൾ നിന്റെ തകർച്ചയിൽ നടുങ്ങിപ്പോകുന്നു.’


ഞാൻ രാജകീയ സിംഹാസനങ്ങൾ അട്ടിമറിക്കും; വിദേശരാജ്യങ്ങളുടെ ശക്തി തകർക്കും. രഥങ്ങളെയും സാരഥികളെയും ഞാൻ അട്ടിമറിക്കും; കുതിരകളും കുതിരച്ചേവകരും സ്വന്തസഹോദരന്മാരുടെ വാളിനാൽ വീഴും.


നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു.


ശമുവേലിന്റെ ഈ വാക്കുകേട്ടു, ഭയന്ന്, ശൗൽ പെട്ടെന്ന് നെടുനീളത്തിൽ നിലത്തുവീണു. അദ്ദേഹത്തിന്റെ ബലം പൊയ്പ്പോയിരുന്നു. അന്നു പകലും രാവും അദ്ദേഹം യാതൊന്നും ഭക്ഷിച്ചിരുന്നതുമില്ല.


Lean sinn:

Sanasan


Sanasan