യെശയ്യാവ് 22:5 - സമകാലിക മലയാളവിവർത്തനം5 സൈന്യങ്ങളുടെ യഹോവയായ കർത്താവിൽനിന്ന് ദർശനത്താഴ്വരയിൽ ഭീതിയും സംഹാരവും പരിഭ്രമവും നിറഞ്ഞ ഒരു ദിവസം, മതിലുകൾ ഇടിക്കപ്പെടുകയും പർവതങ്ങളോടു നിലവിളിക്കുകയും ചെയ്യുന്ന ഒരു ദിവസം വരുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)5 ദർശനത്താഴ്‌വരയിൽ പരിഭ്രാന്തിയുടെയും പരാജയത്തിന്റെയും അമ്പരപ്പിന്റെയും ഒരു ദിവസം. ഇതു സർവശക്തനായ സർവേശ്വരന്റെ ദിവസം. കോട്ടകൾ തകർക്കപ്പെടുന്നു. പർവതങ്ങളിൽ അവരുടെ നിലവിളി ഉയരുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)5 സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്‌വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളൊരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നെ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ ക്ലേശവും സംഹാരവും പരിഭ്രമവുമുള്ള ഒരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോട് നിലവിളിക്കുന്നതും ആയ നാൾ തന്നെ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്‌വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നേ. Faic an caibideil |