Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 17:5 - സമകാലിക മലയാളവിവർത്തനം

5 അതു കൊയ്ത്തുകാർ കതിരുകൾ ചേർത്തുപിടിച്ച് കൈകൊണ്ടു വിളവു കൊയ്തെടുക്കുന്നതുപോലെയാകും— രെഫായീം താഴ്വരയിൽ ഒരാൾ കാലാപെറുക്കുന്നതുപോലെതന്നെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

5 അതു കൊയ്ത്തുകാലത്ത് കതിർക്കുലകൾ കൊയ്തെടുത്തു കഴിഞ്ഞ വയൽപോലെയോ, കാലാ പെറുക്കിക്കഴിഞ്ഞ രെഫായീം താഴ്‌വരപോലെയോ ആയിരിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 അതു കൊയ്ത്തുകാരൻ വിള ചേർത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യുംപോലെയും ഒരുത്തൻ രഫായീംതാഴ്‌വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 അത് കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു കൈകൊണ്ട് കതിരുകൾ കൊയ്യുംപോലെയും ഒരുത്തൻ രെഫയീം താഴ്വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 അതു കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തൻ റെഫായീംതാഴ്‌വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.

Faic an caibideil Dèan lethbhreac




യെശയ്യാവ് 17:5
13 Iomraidhean Croise  

ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ നിരന്നു.


ഒരു പ്രാവശ്യംകൂടി ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ നിരന്നു.


ഉണങ്ങിയ പുല്ല് ചെത്തിനീക്കുകയും പുതുനാമ്പുകൾ മുളച്ചുവരികയുംചെയ്യുമ്പോൾ പർവതങ്ങളിൽനിന്നു സസ്യങ്ങൾ ശേഖരിക്കപ്പെടുന്നു,


നടുന്ന ദിവസത്തിൽ നിങ്ങൾ ശ്രദ്ധയോടെ അതിനു വേലികെട്ടുന്നു. രാവിലെ നിങ്ങളുടെ നടുതല പൂക്കുമാറാക്കുന്നു. എന്നാൽ സങ്കടത്തിന്റെയും തീരാദുഃഖത്തിന്റെയും നാളിൽ നിങ്ങളുടെ കൊയ്ത്തു നഷ്ടപ്പെട്ടുപോകും.


ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മെതിക്കാലത്തെ മെതിക്കളംപോലെയാണ് ബാബേൽപുത്രി, അവളെ കൊയ്തെടുക്കുന്നകാലം വളരെവേഗംതന്നെ വന്നുചേരും.”


“യഹോവയുടെ അരുളപ്പാട് ഇതാകുന്നു എന്നറിയിക്കുക: “ ‘ആളുകളുടെ ശവങ്ങൾ തുറസ്സായസ്ഥലത്തെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിന്നിലെ ഉതിർമണികൾപോലെയും വീണുകിടക്കും, അവ ശേഖരിക്കാൻ ആരുംതന്നെ ഉണ്ടാകുകയില്ല.’ ”


“യെഹൂദയേ, ഞാൻ നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു. “ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ,


അരിവാൾ വീശുക വിളവു പാകമായിരിക്കുന്നു. വരിക, മുന്തിരി മെതിക്കുക ചക്കു നിറഞ്ഞുകവിഞ്ഞിരിക്കുന്നു, വീഞ്ഞുശേഖരം നിറഞ്ഞുകവിയുന്നു— അവരുടെ ദുഷ്ടത അത്ര വലുതായിരിക്കുന്നു.”


കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ. വിളവെടുപ്പിനു സമയമാകട്ടെ, അന്നു ഞാൻ കൊയ്ത്തുകാരോട്: ആദ്യം കളകൾ പറിച്ചു ചുട്ടുകളയേണ്ടതിന് കറ്റകളാക്കി കെട്ടുക, പിന്നെ ഗോതമ്പു ശേഖരിച്ച് എന്റെ കളപ്പുരയിലേക്കു കൊണ്ടുവരിക’ എന്നും പറയും.”


പിന്നെ ആ അതിര് ബെൻ-ഹിന്നോം താഴ്വരയിൽക്കൂടി കയറി, യെബൂസ്യപട്ടണമായ ജെറുശലേമിന്റെ തെക്കേ ചരിവിൽക്കൂടി കടന്ന്, രെഫായീം താഴ്വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോം താഴ്വരയുടെ പടിഞ്ഞാറുള്ള മലമുകളിലേക്കു കയറുന്നു.


പിന്നെ ആ അതിര് രെഫായീം താഴ്വരയുടെ വടക്കുവശത്തുള്ള ബെൻ-ഹിന്നോം താഴ്വരയുടെ എതിരേയുള്ള കുന്നിന്റെ അടിവാരത്തേക്കിറങ്ങുന്നു. പിന്നെ യെബൂസ്യപട്ടണത്തിന്റെ തെക്കേ ചരിവിൽക്കൂടി ഹിന്നോം താഴ്വരയിലേക്കു തുടരുകയും ഏൻ-രോഗേൽവരെ എത്തുകയും ചെയ്യുന്നു.


Lean sinn:

Sanasan


Sanasan