Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 13:11 - സമകാലിക മലയാളവിവർത്തനം

11 ഞാൻ ലോകത്തെ അതിന്റെ ദുഷ്ടതനിമിത്തവും ദുഷ്ടരെ തങ്ങളുടെ പാപംനിമിത്തവും ശിക്ഷിക്കും. നിഗളികളുടെ ഗർവത്തിനു ഞാൻ അറുതിവരുത്തും, നിഷ്ഠുരരുടെ അഹങ്കാരത്തെ ഞാൻ താഴ്ത്തിക്കളയും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

11 ദുഷ്ടത നിമിത്തം ലോകത്തെയും അകൃത്യംനിമിത്തം ദുർജനത്തെയും ഞാൻ ശിക്ഷിക്കും. അഹങ്കാരികളുടെ ഗർവം ഞാൻ അവസാനിപ്പിക്കും. നിർദയരുടെ അഹന്ത ഞാനമർത്തും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

11 ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.

Faic an caibideil Dèan lethbhreac




യെശയ്യാവ് 13:11
30 Iomraidhean Croise  

നിഗളികളായ ഓരോരുത്തരുടെമേലും നീ ദൃഷ്ടിവെച്ച് അവരെ നിസ്സാരരാക്കിയാലും. ദുഷ്ടന്മാർ നിൽക്കുന്നിടത്തുതന്നെവെച്ച് അവരെ ചവിട്ടിമെതിച്ചാലും.


ഈ ലോകത്തിൽ നീതിനിഷ്ഠർക്കു പ്രതിഫലം ലഭിക്കുന്നു എങ്കിൽ, അഭക്തർക്കും പാപികൾക്കും എത്രമടങ്ങായിരിക്കും!


അധർമത്തെ വെറുക്കുക എന്നതാണ് യഹോവാഭക്തി; അഹന്തയും അഹങ്കാരവും ദുഷ്കൃത്യങ്ങളും വൈകൃതഭാഷണവും ഞാൻ വെറുക്കുന്നു.


എന്നാൽ അദ്ദേഹം നീതിയോടെ സഹായാർഥിക്കു ന്യായപാലനംചെയ്യും; അദ്ദേഹം ഭൂമിയിലെ ദരിദ്രർക്ക് ന്യായത്തോടെ വിധി കൽപ്പിക്കും. തന്റെ വായ് എന്ന വടികൊണ്ട് അവിടന്ന് ഭൂമിയെ അടിക്കും; തന്റെ അധരങ്ങളിൽനിന്നുള്ള ശ്വാസത്താൽ അദ്ദേഹം ദുഷ്ടരെ വധിക്കുകയും ചെയ്യും.


“പൂർവികരുടെ പാപങ്ങൾനിമിത്തം അവരുടെ മക്കളെ വധിക്കുന്നതിന് ഒരു സ്ഥലം ഒരുക്കുക. അവർ എഴുന്നേറ്റു ഭൂമി കൈവശമാക്കി ഭൂമുഖം പട്ടണങ്ങളാൽ നിറയ്ക്കാതിരിക്കേണ്ടതിനുതന്നെ.


യഹോവ ദുഷ്ടരുടെ വടിയും ഭരണാധികാരികളുടെ ചെങ്കോലും തകർത്തുകളഞ്ഞു,


അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും; മനുഷ്യന്റെ ഗർവം കുനിയും; ആ ദിവസത്തിൽ യഹോവമാത്രം മഹത്ത്വീകരിക്കപ്പെടും.


സൈന്യങ്ങളുടെ യഹോവ ഗർവവും ഉന്നതഭാവവും നിഗളവുമുള്ള എല്ലാവർക്കുമായി ഒരു ദിവസം കരുതിവെച്ചിരിക്കുന്നു. അവരെല്ലാവരും താഴ്ത്തപ്പെടും.


മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും; അവന്റെ അഹംഭാവമെല്ലാം വിനമ്രമാക്കപ്പെടും; ആ ദിവസത്തിൽ യഹോവമാത്രം ഉന്നതനായിരിക്കും,


സൈന്യങ്ങളുടെ യഹോവ ഞാൻ കേൾക്കുംവിധം എനിക്കു വെളിപ്പെടുത്തിയത്: “നിങ്ങൾ മരിക്കുന്ന ദിവസംവരെ നിങ്ങളുടെ ഈ പാപത്തിന് പ്രായശ്ചിത്തം ലഭിക്കുകയില്ല,” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.


അവളുടെ സർവപ്രതാപത്തിന്റെയും ഗർവത്തെ അശുദ്ധമാക്കാനും ഭൂമിയിലെ സകലബഹുമാന്യരെയും നിന്ദിതരാക്കാനുംവേണ്ടി സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു.


അന്നാളിൽ യഹോവ ഉയരത്തിൽ ആകാശത്തിലെ സൈന്യത്തെയും താഴേ ഭൂമിയിലെ രാജാക്കന്മാരെയും ശിക്ഷിക്കും.


അതുകൊണ്ടു ശക്തരായ ജനതകൾ അങ്ങയെ ആദരിക്കും; ക്രൂരരായ രാഷ്ട്രങ്ങളുടെ പട്ടണങ്ങൾ അങ്ങയെ ബഹുമാനിക്കും.


വരണ്ട നിലത്തിലെ ഉഷ്ണമെന്നപോലെ അങ്ങ് വിദേശികളുടെ ആരവത്തെ ശമിപ്പിച്ചുകളയുന്നു; മേഘത്തിന്റെ തണൽകൊണ്ട് ചൂടിനു ശമനംവരുന്നപോലെ അനുകമ്പയില്ലാത്തവരുടെ പാട്ട് നിലച്ചുപോകുന്നു.


ഇതാ, യഹോവ ഭൂവാസികൾക്ക് അവരുടെ പാപങ്ങൾക്കുള്ള ശിക്ഷനൽകാൻ തന്റെ നിവാസസ്ഥാനത്തുനിന്നും വരുന്നതിനുള്ള സമയം അടുത്തിരിക്കുന്നു. ഭൂമി തന്റെമേൽ ചൊരിയപ്പെട്ട രക്തമൊക്കെയും വെളിപ്പെടുത്തും, തന്റെ കൊല്ലപ്പെട്ടവരെ ഇനിമേൽ മറച്ചുവെക്കുകയുമില്ല.


ക്രൂരർ ഇല്ലാതെയാകും, പരിഹാസികൾ നാമാവശേഷമാകും, ദോഷം ചെയ്യാൻ മുതിരുന്ന എല്ലാവരും ഛേദിക്കപ്പെടും—


നിന്റെ ശത്രുസമൂഹം നേരിയ പൊടിപോലെയും ക്രൂരരായ കവർച്ചസംഘം പാറിപ്പോകുന്ന പതിർപോലെയും ആകും. അതു ക്ഷണനേരംകൊണ്ട്, പെട്ടെന്നുതന്നെ സംഭവിക്കും.


ദുഷ്ടർക്ക് അയ്യോ കഷ്ടം! വിനാശം അവരുടെമേൽ വന്നുഭവിക്കും! അവരുടെ കൈകളുടെ പ്രവൃത്തികൾക്ക് അനുസൃതമായ പ്രതിഫലം അവർക്കു ലഭിക്കും.


അങ്ങനെ ജനം കുനിയുകയും എല്ലാവരും താഴ്ത്തപ്പെടുകയും ചെയ്യും, നിഗളികളുടെ കണ്ണുകളും താഴും.


നിങ്ങളുടെ പാപങ്ങൾക്കും നിങ്ങളുടെ പൂർവികരുടെ പാപങ്ങൾക്കുംതന്നെ,” യഹോവ അരുളിച്ചെയ്യുന്നു. “അവർ പർവതങ്ങളിൽ ധൂപംകാട്ടുകയും മലകളിൽ എന്നെ പരിഹസിക്കുകയും ചെയ്തതിനാൽ, അവരുടെ പൂർവകാല പ്രവൃത്തികളുടെ മുഴുവൻ തുകയും ഞാൻ അവരുടെ മാറിടത്തിലേക്കുതന്നെ അളന്നുകൊടുക്കും.”


“മോവാബിന്റെ അഹന്തയെപ്പറ്റി ഞങ്ങൾ കേട്ടിരിക്കുന്നു— അവളുടെ ഗർവ് എത്ര ഭീമം! അവളുടെ ധിക്കാരം, അഹന്ത, ഗർവം, ഹൃദയത്തിന്റെ നിഗളം എന്നിവയെപ്പറ്റിയും ഞങ്ങൾ കേട്ടിരിക്കുന്നു.


ആ കാലം തീർന്നപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ എന്റെ കണ്ണുകൾ സ്വർഗത്തിലേക്കുയർത്തി; എന്റെ ബുദ്ധി എനിക്കു തിരികെക്കിട്ടി. ഞാൻ പരമോന്നതനെ സ്തുതിക്കുകയും എന്നേക്കും ജീവിച്ചിരിക്കുന്നവനെ ആദരിച്ച് മഹത്ത്വപ്പെടുത്തുകയും ചെയ്തു. അവിടത്തെ ആധിപത്യം നിത്യമായ ആധിപത്യംതന്നെ; അവിടത്തെ രാജ്യം തലമുറകളോളം നിലനിൽക്കുന്നു.


“നോക്കൂ, ശത്രു അഹങ്കരിച്ചിരിക്കുന്നു; അവന്റെ ആഗ്രഹങ്ങൾ നേരുള്ളവയല്ല, എന്നാൽ നീതിമാനോ, വിശ്വാസത്താൽ ജീവിക്കും.


Lean sinn:

Sanasan


Sanasan