Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 10:24 - സമകാലിക മലയാളവിവർത്തനം

24 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ അധിവസിക്കുന്ന എന്റെ ജനമേ, ഈജിപ്റ്റുകാർ ചെയ്തതുപോലെ അശ്ശൂര്യർ തങ്ങളുടെ ദണ്ഡ് നിങ്ങൾക്കെതിരേ ഉയർത്തുകയും ചൂരൽകൊണ്ട് നിങ്ങളെ അടിക്കുകയുംചെയ്താൽ നിങ്ങൾ ഭയപ്പെടേണ്ട.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

24 സീയോനിൽ നിവസിക്കുന്നവരോടു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ജനമേ, ഈജിപ്തുകാർ നിങ്ങളെ ദണ്ഡിപ്പിച്ചതുപോലെ അസ്സീറിയാക്കാർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ ഭയപ്പെടരുത്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

24 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരേ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ വസിക്കുന്ന എന്‍റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കുകയും മിസ്രയീമിലെ രീതിയിൽ നിന്‍റെനേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടണ്ടാ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.

Faic an caibideil Dèan lethbhreac




യെശയ്യാവ് 10:24
28 Iomraidhean Croise  

അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ കേട്ട വാക്കുകൾമൂലം ഭയപ്പെടേണ്ട, ആ വാക്കുകൾമൂലം, അശ്ശൂർരാജാവിന്റെ ദാസന്മാർ എന്നെ നിന്ദിച്ചിരിക്കുന്നു.


ഈജിപ്റ്റുകാർ—ഫറവോന്റെ സകലകുതിരകളും രഥങ്ങളും കുതിരപ്പടയും സൈന്യവും—ഇസ്രായേല്യരെ പിൻതുടരുകയും ബാൽ-സെഫോന് എതിരേ, പീ-ഹഹീരോത്തിനടുത്ത്, കടൽക്കരയിൽ പാളയമടിച്ചിരുന്ന അവരെ മറികടക്കുകയും ചെയ്തു.


ഫറവോന്റെ അടിമകളുടെ മേൽനോട്ടക്കാർ നിയമിച്ച ഇസ്രായേല്യരായ മേലുദ്യോഗസ്ഥന്മാരോട്, “നിങ്ങൾ മുമ്പേ ചെയ്തിരുന്നതുപോലെ ഇന്നലെയും ഇന്നും ഇഷ്ടികയുടെ അളവു തികയ്ക്കാത്തതെന്ത്?” എന്നു ചോദിച്ചുകൊണ്ട് അവരെ അടിച്ചു.


“എന്റെ കോപത്തിന്റെ ദണ്ഡായ അശ്ശൂരിന് അയ്യോ, കഷ്ടം! എന്റെ ക്രോധത്തിന്റെ ഗദ അവരുടെ കൈയിൽ ആണ്.


ഇതാ, ദൈവം എന്റെ രക്ഷയാകുന്നു; ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല. യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും ആകുന്നു; അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.”


സീയോൻ നിവാസികളേ, ഇസ്രായേലിന്റെ പരിശുദ്ധൻ, നിങ്ങളുടെ മധ്യേ ഉന്നതനായിരിക്കുകയാൽ ഉച്ചത്തിൽ ആർക്കുകയും ആനന്ദഗീതം ആലപിക്കുകയുംചെയ്യുക.”


സകലഫെലിസ്ത്യരുമേ, നിങ്ങളെ അടിച്ച വടി ഒടിഞ്ഞുപോയതിനാൽ നിങ്ങൾ ആഹ്ലാദിക്കരുത്; സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും, അതിന്റെ ഫലത്തിൽനിന്ന് വിഷംചീറ്റുന്ന ഒരു സർപ്പം പുറപ്പെടും.


അവളെ അടിച്ചവരെ അടിച്ചുവീഴ്ത്തിയതുപോലെയാണോ യഹോവ അവളെ അടിച്ചത്? അവളെ വധിച്ചവരെ വധിച്ചതുപോലെയാണോ അവൾ വധിക്കപ്പെട്ടത്?


ജെറുശലേമിൽ വസിക്കുന്ന സീയോൻജനമേ, ഇനിയൊരിക്കലും നിങ്ങൾ കരയുകയില്ല. നിങ്ങൾ സഹായത്തിനായി നിലവിളിക്കുമ്പോൾ അവിടത്തേക്ക് നിങ്ങളോടു കരുണയുണ്ടാകും! അതു കേൾക്കുമ്പോൾത്തന്നെ അവിടന്ന് ഉത്തരമരുളും.


യഹോവ തന്റെ ബലമുള്ള ഭുജംകൊണ്ടാണ് അവരോടു യുദ്ധംചെയ്യുമ്പോൾ അവിടന്ന് തന്റെ ശിക്ഷാദണ്ഡുകൊണ്ട് അവരുടെമേൽ ഏൽപ്പിക്കുന്ന ഓരോ പ്രഹരവും തപ്പിന്റെയും കിന്നരത്തിന്റെയും നാദത്തോടുകൂടെ ആയിരിക്കും.


ഹൃദയത്തിൽ ഭയമുള്ളവരോട്: “ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ട, നിങ്ങളുടെ ദൈവം വരും, പ്രതികാരവുമായി അവിടന്ന് വരും; പാരിതോഷികം അവിടത്തെ പക്കൽ ഉണ്ട്, അവിടന്നു നിങ്ങളെ രക്ഷിക്കുന്നതിനായി വരും” എന്നു പറയുക.


അദ്ദേഹത്തിനെതിരേ യഹോവ അരുളിച്ചെയ്ത വാക്കുകൾ ഇവയാണ്: “സീയോന്റെ കന്യാപുത്രി, നിന്നെ നിന്ദിക്കുന്നു, നിന്നെ പരിഹസിക്കുന്നു. നീ പലായനം ചെയ്യുമ്പോൾ ജെറുശലേംപുത്രി തലയാട്ടിരസിക്കുന്നു.


അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ കേട്ട വാക്കുകൾമൂലം ഭയപ്പെടേണ്ട, ആ വാക്കുകൾമൂലം, അശ്ശൂർരാജാവിന്റെ ദാസന്മാർ എന്നെ നിന്ദിച്ചിരിക്കുന്നു.


സീയോനിൽ ശേഷിച്ചിരിക്കുന്നവരും ജെറുശലേമിൽ അവശേഷിക്കുന്നവരുമായി, ജെറുശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവരും വിശുദ്ധർ എന്നു വിളിക്കപ്പെടും.


എന്റെ നീതിനിർവഹണം സമീപിച്ചിരിക്കുന്നു, അത് അകലെയല്ല, എന്റെ രക്ഷ താമസിക്കയുമില്ല. ഞാൻ സീയോന് എന്റെ രക്ഷയും ഇസ്രായേലിന് എന്റെ മഹത്ത്വവും നൽകും.


ആകാശത്തെ വിരിക്കുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത നിന്റെ സ്രഷ്ടാവായ യഹോവയെ മറന്നുപോയിട്ട്, വിനാശത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന പീഡകന്റെ കോപത്തെ നിരന്തരം ഭയന്ന് നാൾതോറും നീ ജീവിക്കുന്നു. പീഡകരുടെ ക്രോധം എവിടെ?


സീയോനിലെ ദുഃഖിതർക്കു— വെണ്ണീറിനു പകരം തലപ്പാവ് അലങ്കാരമായും വിലാപത്തിനു പകരം ആനന്ദതൈലവും വിഷാദഹൃദയത്തിനു പകരം സ്തുതിയെന്ന മേലങ്കിയും നൽകുവാനും, അവിടന്ന് എന്നെ അയച്ചിരിക്കുന്നു. അവിടത്തെ മഹത്ത്വം വെളിപ്പെടുത്തേണ്ടതിന് യഹോവ നട്ടുവളർത്തിയ നീതിയുടെ ഓക്കുമരങ്ങളാണ് അവർ എന്നു വിളിക്കപ്പെടും.


അവനോടു പറയുക, ‘ശ്രദ്ധിക്കുക, ശാന്തനായിരിക്കുക, ഭയപ്പെടുകയുമരുത്. പുകയുന്ന ഈ രണ്ടു വിറകുകമ്പുകൾനിമിത്തം—രെസീന്റെയും അരാമ്യരുടെയും ഭയങ്കര ക്രോധവും രെമല്യാവിന്റെ മകൻ പെക്കാഹ്യാവു നിമിത്തവും—നിന്റെ ധൈര്യം ചോർന്നുപോകരുത്.


അവരുടെ ഭാരമുള്ള നുകവും അവരുടെ ചുമലിലെ നുകക്കോലും അവരെ പീഡിപ്പിക്കുന്നവരുടെ വടിയും മിദ്യാന്റെകാലത്ത് എന്നപോലെ അങ്ങ് ഒടിച്ചുകളഞ്ഞിരിക്കുന്നു.


അവിടന്ന് നമ്മുടെ സമാധാനം ആയിരിക്കും. അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു നമ്മുടെ കോട്ടകളിലൂടെ മുന്നേറുമ്പോൾ, നാം അവർക്കെതിരേ ഏഴ് ഇടയന്മാരെയും എട്ട് സൈന്യാധിപന്മാരെയും ഉയർത്തും.


Lean sinn:

Sanasan


Sanasan