Biblia Todo Logo
Bìoball air-loidhne

- Sanasan -




ഹോശേയ 7:9 - സമകാലിക മലയാളവിവർത്തനം

9 വിദേശികൾ അവന്റെ ബലം ചോർത്തിക്കളഞ്ഞു, പക്ഷേ, അവൻ അത് അറിയുന്നില്ല. അവന്റെ തലമുടി അവിടവിടെ നരച്ചിരിക്കുന്നു, എങ്കിലും അത് അവൻ ശ്രദ്ധിക്കുന്നില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

9 വിജാതീയർ അവരുടെ ബലം കെടുത്തുന്നു. അവർ അതു മനസ്സിലാക്കുന്നില്ല. അവരുടെ തല നരച്ചുതുടങ്ങി. അത് അവർ അറിയുന്നില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 അന്യജാതികൾ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവൻ അറിയുന്നില്ല; അവന് അവിടവിടെ നരച്ചിരിക്കുന്നു എങ്കിലും അവൻ അറിയുന്നില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 അന്യജനത അവന്‍റെ ബലം തിന്നുകളഞ്ഞെങ്കിലും അവൻ അത് അറിയുന്നില്ല; അവന്‍റെ തല അവിടവിടെ നരച്ചിരിക്കുന്നു എങ്കിലും അവൻ അത് അറിയുന്നില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 അന്യജാതികൾ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവൻ അറിയുന്നില്ല; അവന്നു അവിടവിടെ നരെച്ചിരിക്കുന്നു എങ്കിലും അവൻ അറിയുന്നില്ല.

Faic an caibideil Dèan lethbhreac




ഹോശേയ 7:9
10 Iomraidhean Croise  

യഹോവാഹാസിന്റെ ഭരണകാലത്തെല്ലാം അരാംരാജാവായ ഹസായേൽ ഇസ്രായേലിനെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു.


അശ്ശൂർരാജാവായ പൂൽ ദേശത്തെ ആക്രമിച്ചു. അദ്ദേഹത്തിന്റെ സഹായം നേടുന്നതിനും തന്റെ രാജാധികാരം ഉറപ്പിക്കുന്നതിനുമായി മെനഹേം അദ്ദേഹത്തിന് ആയിരംതാലന്തു വെള്ളി സമ്മാനമായിക്കൊടുത്തു.


“അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല! അവരെന്നെ അടിച്ചു; പക്ഷേ, ഞാൻ അറിഞ്ഞതേയില്ല! ഇനി ഞാൻ എപ്പോഴാണ് ഉണരുക അപ്പോൾ എനിക്ക് ഒരു പ്രാവശ്യംകൂടി കുടിക്കാമല്ലോ,” എന്നിങ്ങനെ നീ പറയും.


നിങ്ങളുടെ രാജ്യം ശൂന്യമായി, നിങ്ങളുടെ പട്ടണങ്ങൾ തീവെച്ചു നശിപ്പിച്ചിരിക്കുന്നു; നിങ്ങളുടെ നിലങ്ങൾ വിദേശികളാൽ അപഹരിക്കപ്പെട്ടിരിക്കുന്നു നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ, അപരിചിതർ തകർത്തുകളഞ്ഞതുപോലെ അതു ശൂന്യമായിക്കിടക്കുന്നു.


നീ അതു കേട്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല, പണ്ടുമുതലേ നിന്റെ ചെവി തുറന്നിട്ടുമില്ല. നീ വഞ്ചനയോടെ പെരുമാറുന്നു എന്നും ജനനംമുതൽതന്നെ നീ മത്സരിയെന്നു വിളിക്കപ്പെട്ടിരുന്നെന്നും ഞാൻ അറിയുന്നു.


നീതിനിഷ്ഠർ നശിക്കുന്നു, ആരും അതു ഗൗനിക്കുന്നില്ല; വിശ്വസ്തർ മരിച്ചു മാറ്റപ്പെടുന്നു, ആരും മനസ്സിലാക്കുന്നില്ല. വരാനുള്ള ദോഷത്തിൽനിന്ന് നീതിനിഷ്ഠർ എടുത്തുമാറ്റപ്പെടുന്നതിനാൽത്തന്നെ.


പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിക്കുന്നു. “നീ പരിജ്ഞാനം ത്യജിച്ചതിനാൽ എന്റെ പുരോഹിതസ്ഥാനത്തുനിന്നു ഞാൻ നിന്നെയും ത്യജിച്ചുകളയും; നിങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണം അവഗണിച്ചിരിക്കുകയാൽ, ഞാനും നിങ്ങളുടെ മക്കളെ അവഗണിക്കും.


“അവർ കാറ്റു വിതച്ചു, കൊടുങ്കാറ്റു കൊയ്യുന്നു. അവരുടെ തണ്ടിൽ കതിരില്ല; അതിൽനിന്ന് മാവു കിട്ടുകയുമില്ല. അതിൽ ധാന്യം വിളഞ്ഞെങ്കിൽക്കൂടെ അന്യദേശക്കാർ അതു വിഴുങ്ങിക്കളയും.


Lean sinn:

Sanasan


Sanasan