Biblia Todo Logo
Bìoball air-loidhne

- Sanasan -




ഹോശേയ 5:5 - സമകാലിക മലയാളവിവർത്തനം

5 ഇസ്രായേലിന്റെ ധാർഷ്ട്യം അവർക്കെതിരേ സാക്ഷ്യം പറയുന്നു; ഇസ്രായേലും എഫ്രയീമും അവരുടെ പാപങ്ങളിൽ ഇടറുന്നു; യെഹൂദയും അവരോടുകൂടെ വീഴുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

5 ഇസ്രായേലിന്റെ അഹംഭാവം അവനെതിരെ സാക്ഷ്യം വഹിക്കുന്നു. എഫ്രയീം തന്റെ അകൃത്യത്തിൽ തട്ടിവീഴും. അവനോടൊപ്പം യെഹൂദായും ഇടറിവീഴും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദായും അവരോടുകൂടെ ഇടറിവീഴും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 യിസ്രായേലിന്‍റെ മുഖം അവന്‍റെ അഹംഭാവം സാക്ഷീകരിക്കുന്നു; അതുകൊണ്ട് യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടി ഇടറിവീഴും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടെ ഇടറിവീഴും.

Faic an caibideil Dèan lethbhreac




ഹോശേയ 5:5
25 Iomraidhean Croise  

ദുഷ്ടർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; സുനിശ്ചിതം, എന്നാൽ നീതിനിഷ്ഠരുടെ സന്തതി സ്വതന്ത്രരാക്കപ്പെടും.


നിഷ്കളങ്കരുടെ നീതി അവർക്കു നേർവഴി ഒരുക്കുന്നു, എന്നാൽ നീചർ തങ്ങളുടെ ദുഷ്‌പ്രവൃത്തിമൂലം വീണുപോകും.


ദുരന്തമുഖത്ത് ദുഷ്ടർ ചിതറിക്കപ്പെടുന്നു, എന്നാൽ നീതിനിഷ്ഠർക്കു മരണത്തിലും അഭയസ്ഥാനമുണ്ട്.


കാരണം നീതിനിഷ്ഠർ ഏഴുവട്ടം വീണാലും അവർ എഴുന്നേൽക്കുകതന്നെചെയ്യും, എന്നാൽ ദുരന്തമുണ്ടാകുമ്പോൾ ദുഷ്ടർ നിലംപരിശാകുന്നു.


ആ തലമുറയുടെ കണ്ണുകൾ ഗൗരവഭാവംകാട്ടുന്നു, അവരുടെ കൺപോളകൾ ഗർവംകൊണ്ട് ഉയർന്നിരിക്കുന്നു;


ജെറുശലേം വേച്ചുനടക്കുന്നു, യെഹൂദാ വീഴുന്നു; കാരണം, അവരുടെ വാക്കുകളും പ്രവൃത്തികളും യഹോവയുടെ തേജോമയനയനങ്ങൾക്ക് എതിരായിരിക്കുന്നു.


അവരുടെ മുഖഭാവം അവർക്കെതിരേ സാക്ഷിയായിരിക്കുന്നു; അവർ തങ്ങളുടെ പാപം സൊദോമിനെപ്പോലെ പ്രദർശിപ്പിക്കുന്നു; അതു മറച്ചുവെക്കുന്നില്ലതാനും. അവർ തങ്ങൾക്കുതന്നെ ദോഷം വരുത്തിയിരിക്കുകയാൽ, അവർക്ക് അയ്യോ കഷ്ടം!


വിഗ്രഹത്തെ ഉണ്ടാക്കുന്നവർ എല്ലാവരും കേവലം മൂഢരാണ്, അവരുടെ വിലയേറിയ വസ്തുക്കൾ ഒരു വിലയുമില്ലാത്തവതന്നെ. അവയ്ക്കുവേണ്ടി സംസാരിക്കുന്നവർ അന്ധരാണ്; അവരുടെ അജ്ഞത ലജ്ജാകരമാണ്.


ഞങ്ങളുടെ അതിക്രമങ്ങൾ അങ്ങയുടെമുമ്പിൽ പെരുകിയിരിക്കുന്നു, ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നു. ഞങ്ങളുടെ അതിക്രമങ്ങൾ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു:


യഹോവേ, ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നെങ്കിലും അങ്ങയുടെ നാമംനിമിത്തം പ്രവർത്തിക്കണമേ. ഞങ്ങൾ പലപ്പോഴും വിശ്വാസത്യാഗികളായി; ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു.


നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്റെ വിശ്വാസത്യാഗം നിന്നെ ശാസിക്കും. എന്നെക്കുറിച്ചുള്ള ഭയം നിനക്കില്ലാതെയായി നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിക്കുന്നത് നിനക്കു ദോഷവും കയ്‌പും ആണെന്ന് കണ്ടറിഞ്ഞുകൊൾക,” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.


ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക. നിന്റെ പാപങ്ങളായിരുന്നു നിന്റെ വീഴ്ചയ്ക്കു കാരണമായത്!


അനുതാപവാക്യങ്ങളുമായി യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകുക. യഹോവയോടു പറയുക: “ഞങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കണമേ, ഞങ്ങളുടെ അധരഫലം അർപ്പിക്കേണ്ടതിന് ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ.


നിങ്ങൾ പകൽസമയത്ത് ഇടറിവീഴും. പ്രവാചകന്മാർ നിങ്ങളോടൊപ്പം രാത്രികാലത്ത് ഇടറിവീഴും. അതുകൊണ്ടു ഞാൻ നിങ്ങളുടെ അമ്മയെ നശിപ്പിക്കും—


ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദയ്ക്ക് ഒരു സിംഹക്കുട്ടിപോലെയും ആയിരിക്കും. ഞാൻ അവരെ കഷണങ്ങളായി കീറിക്കളയും. ഞാൻ അവരെ പിടിച്ചുകൊണ്ടുപോകും, അവരെ രക്ഷിക്കുന്നതിനായി ആരും ശേഷിക്കുകയില്ല.


ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം പറയുന്നു, ഇങ്ങനെയൊക്കെ ആയിരുന്നിട്ടും അവൻ തന്റെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവരുന്നില്ല; അവിടത്തെ അന്വേഷിക്കുന്നതുമില്ല.


ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങൾ പണിതിരിക്കുന്നു; യെഹൂദാ അനേകം നഗരങ്ങളെ കോട്ടകളാക്കി. എന്നാൽ ഞാൻ അവരുടെ പട്ടണങ്ങളിന്മേൽ അഗ്നി അയയ്ക്കും അത് അവരുടെ കോട്ടകളെ ദഹിപ്പിച്ചുകളയും.”


“ഇസ്രായേൽ കന്യക വീണുപോയി, ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല! സ്വദേശത്ത് അവൾ കൈവിടപ്പെട്ടിരിക്കുന്നു, അവളെ എഴുന്നേൽപ്പിക്കാൻ ആരുമില്ല.”


ഇങ്ങനെ, പ്രവാചകരെ കൊന്നവരുടെ പിൻഗാമികളെന്നു നിങ്ങൾതന്നെ നിങ്ങൾക്കെതിരായി സാക്ഷ്യം പറയുന്നു.


“രാജാവ് അയാളോട് മറുപടിയായി, ‘ദുഷ്ടദാസാ, ഞാൻ നിന്നെ വിധിക്കുന്നത് നിന്റെ വാക്കുകളാൽത്തന്നെ ആയിരിക്കും. ഞാൻ വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യൻ എന്നു നീ അറിഞ്ഞിരുന്നല്ലോ?


Lean sinn:

Sanasan


Sanasan