Biblia Todo Logo
Bìoball air-loidhne

- Sanasan -




ഹോശേയ 2:6 - സമകാലിക മലയാളവിവർത്തനം

6 അതുകൊണ്ടു ഞാൻ അവളുടെ വഴികൾ മുൾവേലികൾകൊണ്ട് അടച്ചുകളയും; അവൾക്കു വഴി കണ്ടുപിടിക്കാൻ കഴിയാതവണ്ണം ഞാൻ മതിൽകെട്ടി അടയ്ക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

6 അതുകൊണ്ട് ഞാൻ അവളുടെ വഴി മുള്ളുവേലി കെട്ടി അടയ്‍ക്കും; മതിൽ കെട്ടി അവളുടെ വഴി മുടക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

6 അതുകൊണ്ടു ഞാൻ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടയ്ക്കും; അവൾ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാൻ ഒരു മതിൽ ഉണ്ടാക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 അതുകൊണ്ട് ഞാൻ അവളുടെ വഴി മുള്ളുകൊണ്ട് വേലികെട്ടി അടയ്ക്കും; അവൾ തന്‍റെ പാതകൾ കണ്ടെത്താത്ത വിധം ഞാൻ ഒരു മതിൽ ഉണ്ടാക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 അതുകൊണ്ടു ഞാൻ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവൾ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാൻ ഒരു മതിൽ ഉണ്ടാക്കും.

Faic an caibideil Dèan lethbhreac




ഹോശേയ 2:6
10 Iomraidhean Croise  

എനിക്കു സഞ്ചരിക്കാൻ കഴിയാത്തവിധം അവിടന്ന് എന്റെ വഴി അടച്ചിരിക്കുന്നു; എന്റെ വഴിയിൽ അവിടന്ന് അന്ധകാരം വരുത്തിയിരിക്കുന്നു.


അടുത്ത ചുവട് കാണാതെ തന്റെ വഴി മറവായിരിക്കുന്ന മനുഷ്യന്, നാലുപാടും കഷ്ടതകൊണ്ട് ദൈവം നിറച്ചിരിക്കുന്ന മനുഷ്യന്, ദൈവമേ, എന്തിന് ഈ ജീവിതം തന്നു?


“എന്നാൽ മന്ത്രവാദിനിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ, ഇങ്ങോട്ട് അടുത്തുവരിക.


എന്നിട്ടും എന്റെ ജനം എന്നെ മറന്നിരിക്കുന്നു; അവർ മിഥ്യാമൂർത്തികൾക്കു ധൂപംകാട്ടുന്നു. അവ അവരെ തങ്ങളുടെ വഴികളിൽനിന്നും പുരാതനമായ പാതകളിൽനിന്നും കാലിടറി വീഴുമാറാക്കി. അവർ അവരെ ഊടുവഴിയിലൂടെ പണിതിട്ടില്ലാത്ത പാതകളിലൂടെത്തന്നെ സഞ്ചരിക്കാൻ ഇടയാക്കി.


ഇസ്രായേലിന്റെ പാപമായ ആവേനിലെ മ്ലേച്ഛതനിറഞ്ഞ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും. അവിടെ മുള്ളും പറക്കാരയും വളർന്ന് അവരുടെ ബലിപീഠങ്ങളെ മൂടും. അപ്പോൾ അവർ പർവതങ്ങളോട്: “ഞങ്ങളെ മൂടുക” എന്നും കുന്നുകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും പറയും.


അവർ നാശത്തിൽനിന്നു രക്ഷപ്പെട്ടാലും, ഈജിപ്റ്റ് അവരെ പിടിച്ചടക്കുകയും മോഫ് അവരെ കുഴിച്ചിടുകയും ചെയ്യും. അവരുടെ വെള്ളിനിക്ഷേപം മുൾച്ചെടികൾ അപഹരിക്കും. മുള്ളുകൾ അവരുടെ കൂടാരങ്ങളെ മൂടും.


നിന്റെ ശത്രുക്കൾ നിനക്കുചുറ്റും കിടങ്ങു കുഴിച്ച് നിന്നെ വലയംചെയ്ത് എല്ലാവശത്തുനിന്നും നിന്നെ ഞെരുക്കുന്ന കാലം വരുന്നു.


അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ.


Lean sinn:

Sanasan


Sanasan