ഹോശേയ 2:5 - സമകാലിക മലയാളവിവർത്തനം5 അവരുടെ അമ്മ അവിശ്വസ്തയായിരുന്നു അവൾ അപമാനത്തിൽ അവരെ ഗർഭംധരിച്ചു. അവൾ ഇപ്രകാരം പറഞ്ഞു: ‘ഞാൻ എന്റെ കാമുകന്മാരുടെ പിന്നാലെ പോകും; അവരാണ് എനിക്ക് അപ്പവും വെള്ളവും തരുന്നത്, കമ്പിളിയും ചണവസ്ത്രവും ഒലിവെണ്ണയും പാനീയവും എനിക്കു തരുന്നതും അവർതന്നെ.’ Faic an caibideilസത്യവേദപുസ്തകം C.L. (BSI)5 അവരുടെ അമ്മ വേശ്യാവൃത്തിയിലേർപ്പെട്ടു; അവരെ ഗർഭംധരിച്ചവൾ ലജ്ജാകരമായി പ്രവർത്തിച്ചു. “എനിക്ക് ആഹാരവും ജലവും കമ്പിളിയും ചണവസ്ത്രവും എണ്ണയും പാനീയങ്ങളും തരുന്ന കാമുകന്മാരുടെ പിന്നാലെ ഞാൻ പോകും” എന്ന് അവൾ പറഞ്ഞുവല്ലോ. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)5 അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവൾ ലജ്ജ പ്രവർത്തിച്ചു; എനിക്ക് അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകുമെന്നു പറഞ്ഞുവല്ലോ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവൾ ലജ്ജാകരമായി പ്രവർത്തിച്ചു; “എനിക്ക് അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകും” എന്നു പറഞ്ഞുവല്ലോ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവൾ ലജ്ജ പ്രവർത്തിച്ചു; എനിക്കു അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകുമെന്നു പറഞ്ഞുവല്ലോ. Faic an caibideil |
“ഞാൻ ഇസ്രായേലിനെ കണ്ടെത്തിയപ്പോൾ, അതു മരുഭൂമിയിൽ മുന്തിരിപ്പഴം കണ്ടെത്തിയതുപോലെ ആയിരുന്നു; ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടെത്തിയപ്പോൾ അത് അത്തിവൃക്ഷത്തിൽ കന്നിക്കായ്കൾ കാണുന്നതുപോലെയും ആയിരുന്നു. എന്നാൽ ബാൽ-പെയോരിൽ എത്തിയപ്പോൾ, അവർ തങ്ങളെത്തന്നെ ആ ലജ്ജാവഹമായ വിഗ്രഹത്തിനു സമർപ്പിച്ചു. തങ്ങൾ സ്നേഹിച്ച ആ വിഗ്രഹത്തെപ്പോലെതന്നെ അവർ നികൃഷ്ടരായിത്തീർന്നു.