ഹോശേയ 10:12 - സമകാലിക മലയാളവിവർത്തനം12 നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക, നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക. തരിശുനിലങ്ങളെ ഉഴുവിൻ, യഹോവ വന്നു നിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെ അവിടത്തെ അന്വേഷിപ്പിൻ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)12 നീതി വിതയ്‍ക്കുക; സുസ്ഥിരമായ സ്നേഹത്തിന്റെ ഫലം കൊയ്യാം. നിങ്ങളുടെ തരിശുനിലം ഉഴുതൊരുക്കുക; സർവേശ്വരൻ വന്നു നിങ്ങളുടെമേൽ രക്ഷ ചൊരിയാൻ അവിടുത്തെ അന്വേഷിക്കേണ്ട സമയമാണല്ലോ ഇത്. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)12 നീതിയിൽ വിതപ്പിൻ; ദയയ്ക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെമേൽ നീതി വർഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 നീതിയിൽ വിതയ്ക്കുവിൻ; ദയക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്ന് നിങ്ങളുടെമേൽ നീതി വർഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 നീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെ മേൽ നീതി വർഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ. Faic an caibideil |