Biblia Todo Logo
Bìoball air-loidhne

- Sanasan -




ഹോശേയ 1:5 - സമകാലിക മലയാളവിവർത്തനം

5 ആ ദിവസം യെസ്രീൽതാഴ്വരയിൽ ഞാൻ ഇസ്രായേലിന്റെ വില്ല് ഒടിച്ചുകളയും.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

5 ജെസ്രീൽതാഴ്‌വരയിൽവച്ച് അന്നു ഞാൻ ഇസ്രായേലിന്റെ വില്ലൊടിച്ചുകളയും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 അന്നാളിൽ ഞാൻ യിസ്രെയേൽതാഴ്‌വരയിൽവച്ച് യിസ്രായേലിന്റെ വില്ല് ഒടിച്ചുകളയും എന്ന് അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 അന്നാളിൽ ഞാൻ യിസ്രായേൽ താഴ്വരയിൽവച്ച് യിസ്രായേലിന്‍റെ വില്ല് ഒടിച്ചുകളയും” എന്നു അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 അന്നാളിൽ ഞാൻ യിസ്രെയേൽ താഴ്‌വരയിൽവെച്ചു യിസ്രായേലിന്റെ വില്ലു ഒടിച്ചുകളയും എന്നു അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac




ഹോശേയ 1:5
9 Iomraidhean Croise  

ഇസ്രായേൽരാജാവായ പേക്കഹിന്റെകാലത്ത് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മാക്കായും യാനോഹും കേദേശും ഹാസോരും ഗിലെയാദും ഗലീലായും നഫ്താലിദേശം മുഴുവനും കൈവശപ്പെടുത്തി. അദ്ദേഹം അവിടങ്ങളിലെ നിവാസികളെ അശ്ശൂരിലേക്കു കടത്തിക്കൊണ്ടുപോയി.


എന്നാൽ അവരുടെ വാൾ അവരുടെ ഹൃദയത്തെത്തന്നെ കുത്തിത്തുളയ്ക്കും, അവരുടെ വില്ലുകൾ തകർന്നുപോകും.


അവിടന്ന് ഭൂസീമകളിൽ യുദ്ധത്തിനു വിരാമംകുറിച്ചിരിക്കുന്നു. അവിടന്ന് വില്ല് ഒരുക്കുകയും കുന്തത്തെ ചിതറിക്കുകയും; രഥങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുന്നു.


സംഹാരകൻ ബാബേലിനെതിരേ വരും; അവളുടെ യോദ്ധാക്കൾ പിടിക്കപ്പെടും, അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. യഹോവ പ്രതികാരത്തിന്റെ ദൈവമാണ്; അവിടന്ന് ഒന്നും ബാക്കിവെക്കാതെ പകരംവീട്ടും.


ഞാൻ നിന്റെ വില്ല് നിന്റെ ഇടങ്കൈയിൽനിന്നു തെറിപ്പിക്കും; നിന്റെ അമ്പുകൾ വലങ്കൈയിൽനിന്നു വീഴ്ത്തും.


ആ ദിവസം, ഞാൻ അവർക്കുവേണ്ടി വയലിലെ മൃഗങ്ങളോടും ആകാശത്തിലെ പറവകളോടും നിലത്ത് ഇഴയുന്ന ജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും. വില്ലും വാളും യുദ്ധവും ദേശത്തുനിന്നു ഞാൻ നീക്കിക്കളയും, അങ്ങനെ എല്ലാവരും സുരക്ഷിതരായി കിടന്നുറങ്ങും.


അതിനു യോസേഫിന്റെ ആളുകൾ, “ഞങ്ങൾക്കു മലമ്പ്രദേശം പോരാ; ബേത്-ശയാൻ, അതിന്റെ അധീനനഗരങ്ങൾ, യെസ്രീൽതാഴ്വര എന്നീ സമതലപ്രദേശങ്ങളിൽ താമസിക്കുന്ന കനാന്യർക്കെല്ലാം ഇരുമ്പുരഥങ്ങൾ ഉണ്ടല്ലോ” എന്നു പറഞ്ഞു.


അതിനുശേഷം മിദ്യാന്യരുടെയും അമാലേക്യരുടെയും കിഴക്കുദേശക്കാരുടെയും സൈന്യം ഒരുമിച്ച് യോർദാൻ കടന്ന് യെസ്രീൽതാഴ്വരയിൽ പാളയമടിച്ചു.


Lean sinn:

Sanasan


Sanasan