Biblia Todo Logo
Bìoball air-loidhne

- Sanasan -




എസ്രാ 8:1 - സമകാലിക മലയാളവിവർത്തനം

1 അർഥഹ്ശഷ്ടാരാജാവിന്റെ ഭരണകാലത്ത് ബാബേലിൽനിന്ന് എന്നോടൊപ്പം വന്ന കുടുംബത്തലവന്മാരും അവരുടെ വംശാവലിയും ഇപ്രകാരമാണ്:

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

1 അർത്ഥക്സേർക്സസ് രാജാവിന്റെ ഭരണകാലത്ത് ബാബിലോണിൽനിന്ന് എന്റെ കൂടെ പോന്ന പിതൃഭവനത്തലവന്മാരുടെ പേരുകൾ വംശക്രമത്തിൽ:

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 അർത്ഥഹ്ശഷ്ടാരാജാവിന്റെ കാലത്ത് ബാബേലിൽനിന്ന് എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിത്:

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 അർത്ഥഹ്ശഷ്ടാരാജാവിന്റെ വാഴ്ചയുടെ കാലത്ത് ബാബേലിൽനിന്ന് എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും, അവരുടെ വംശാവലികളും ഇപ്രകാരം ആകുന്നു:

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 അർത്ഥഹ്ശഷ്ടാരാജാവിന്റെ കാലത്തു ബാബേലിൽനിന്നു എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിതു:

Faic an caibideil Dèan lethbhreac




എസ്രാ 8:1
16 Iomraidhean Croise  

അവരും അഹരോന്റെ പിൻഗാമികളായ തങ്ങളുടെ സഹോദരന്മാർ ചെയ്തതുപോലെ ദാവീദുരാജാവ്, സാദോക്ക്, അഹീമെലെക്ക്, പുരോഹിതന്മാരുടെ കുടുംബത്തലവന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കിട്ടു. അതതു പിതൃഭവനത്തിൽ ഓരോ തലവനും തന്റെ ഇളയ സഹോദരനെപ്പോലെതന്നെ പരിഗണിക്കപ്പെട്ടു.


യെരീയാവിന് പ്രഗൽഭന്മാരും കുടുംബത്തലവന്മാരുമായ 2,700 ബന്ധുജനങ്ങൾ ഉണ്ടായിരുന്നു. ദൈവിക ശുശ്രൂഷകളും രാജകീയമായ ഏതു കാര്യവും നിർവഹിക്കുന്നതിനുമായി ദാവീദുരാജാവ് അവരെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ അർധഗോത്രത്തിന്റെയും മേൽവിചാരകന്മാരാക്കി നിയമിച്ചു.


അവയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളും ബാൽവരെയുള്ള പട്ടണങ്ങളും അവരുടേതായിരുന്നു. ഇവയായിരുന്നു അവരുടെ അധിനിവേശസ്ഥലങ്ങൾ. അവർ ഒരു വംശാവലിയും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു:


ഇസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിലെ വംശാവലിരേഖകളിൽ സകല ഇസ്രായേല്യരുടെയും പേരുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ ദൈവത്തോട് അവിശ്വസ്തത കാണിച്ചു; അതുമൂലം അവരെ ബാബേലിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോയി.


ഇവരെല്ലാം ഇവരുടെ വംശാവലിയിൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ലേവ്യകുടുംബങ്ങളുടെ തലവന്മാരും പ്രഭുക്കന്മാരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു.


പരാക്രമശാലികളായ പിതൃഭവനത്തലവന്മാരുടെ ആകെ എണ്ണം 2,600 ആയിരുന്നു.


അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും കുടുംബത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും—ദൈവത്താൽ മനസ്സുണർത്തപ്പെട്ട എല്ലാവരും—ജെറുശലേമിലെ യഹോവയുടെ ആലയത്തിന്റെ പണിക്കുപോകാൻ ഒരുങ്ങി.


ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:


പരോശിന്റെ പിൻഗാമികൾ 2,172


ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.


നമ്മുടെ രാജ്യത്തുള്ള ഇസ്രായേൽജനത്തിലും പുരോഹിതന്മാരിലും ലേവ്യരിലും ആർക്കെങ്കിലും ജെറുശലേമിലേക്കു പോകാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കു താങ്കളോടൊപ്പം പോകാൻ നാം കൽപ്പനകൊടുക്കുന്നു.


ഈ എസ്രാ ഇസ്രായേലിന്റെ ദൈവമായ യഹോവ നൽകിയ മോശയുടെ ന്യായപ്രമാണത്തിൽ പ്രാവീണ്യമുള്ള ഒരു വേദജ്ഞനായിരുന്നു. തന്റെ ദൈവമായ യഹോവയുടെ കൈ അദ്ദേഹത്തിന് അനുകൂലമായിരുന്നതിനാൽ അദ്ദേഹം ചോദിച്ചതെല്ലാം രാജാവ് അദ്ദേഹത്തിനു നൽകിയിരുന്നു.


ഇസ്രായേൽജനത്തിൽ ചിലരും ചില പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും വാതിൽക്കാവൽക്കാരും ദൈവാലയശുശ്രൂഷകരും അർഥഹ്ശഷ്ടാരാജാവിന്റെ ഏഴാമാണ്ടിൽ ജെറുശലേമിൽ വന്നുചേർന്നു.


ഫീനെഹാസിന്റെ പിൻഗാമികളിൽ: ഗെർശോം; ഈഥാമാരിന്റെ പിൻഗാമികളിൽ: ദാനീയേൽ; ദാവീദിന്റെ പിൻഗാമികളിൽ: ശെഖന്യാവിന്റെ പിൻഗാമികളിലുള്ള ഹത്തൂശ്;


Lean sinn:

Sanasan


Sanasan