Biblia Todo Logo
Bìoball air-loidhne

- Sanasan -




എസ്രാ 10:4 - സമകാലിക മലയാളവിവർത്തനം

4 എഴുന്നേൽക്കുക; ഇത് അങ്ങു നിർവഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ യജമാനനു സഹായിയായിരിക്കും; സധൈര്യം പ്രവർത്തിക്കുക.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

4 എഴുന്നേല്‌ക്കുക; ഇതു ചെയ്യേണ്ടത് അങ്ങാണ്; ഞങ്ങൾ അങ്ങയോടൊത്തുണ്ട്; ധീരമായി പ്രവർത്തിക്കുക.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 എഴുന്നേല്ക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 എഴുന്നേല്ക്ക; ഇത് നിന്‍റെ ചുമതല ആകുന്നു; ഞങ്ങൾ നിനക്ക് തുണയായിരിക്കും; ധൈര്യപ്പെട്ട് പ്രവർത്തിക്ക.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 എഴുന്നേല്ക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക.

Faic an caibideil Dèan lethbhreac




എസ്രാ 10:4
14 Iomraidhean Croise  

സ്വർണവും വെള്ളിയും വെങ്കലവും ഇരുമ്പുംകൊണ്ടു പണിയുന്ന കരകൗശലവേലക്കാരും നിനക്കു സംഖ്യാതീതമായുണ്ട്. ഇപ്പോൾത്തന്നെ പണി തുടങ്ങുക. യഹോവ നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ!”


ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നതിന് നിങ്ങളുടെ ഹൃദയങ്ങളെയും ആത്മാവിനെയും സമർപ്പിക്കുക! ദൈവമായ യഹോവയുടെ വിശുദ്ധമന്ദിരം പണിയാൻ തുടങ്ങുക; യഹോവയുടെ ഉടമ്പടിയുടെ പേടകവും നമ്മുടെ ദൈവത്തിന്റെ മറ്റു വിശുദ്ധവസ്തുക്കളും യഹോവയുടെ നാമത്തിനുവേണ്ടി പണിയപ്പെടുന്ന ആലയത്തിലേക്കു കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടെ.”


ഇതാ! ഇതും ചിന്തിക്കുക! വിശുദ്ധമന്ദിരമായി ഒരാലയം പണിയുന്നതിനു യഹോവ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതു ധൈര്യസമേതം നിർവഹിക്കുക!”


ദാവീദ് ഇതുംകൂടി തന്റെ മകനായ ശലോമോനോടു പറഞ്ഞു: “ശക്തനും ധീരനും ആയിരിക്കുക. ഈ വേലചെയ്യുക. ഭയപ്പെടുകയോ ധൈര്യഹീനനാകുകയോ അരുത്. കാരണം ദൈവമായ യഹോവ—എന്റെ ദൈവം—നിന്നോടുകൂടെയുണ്ട്. യഹോവയുടെ ആലയത്തിനുവേണ്ടിയുള്ള സകലജോലികളും പൂർത്തീകരിക്കുന്നതുവരെ യഹോവ നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല.


പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങളെല്ലാം ദൈവത്തിന്റെ ആലയത്തിലെ ഏതു ജോലിക്കും സന്നദ്ധരാണ്. കൂടാതെ ഏതു കരകൗശലവേലയിലും നൈപുണ്യവും സന്നദ്ധതയുമുള്ള ഏവനും എല്ലാ ജോലികളിലും നിന്നെ സഹായിക്കും. അധിപതികളും ജനങ്ങളെല്ലാവരും നിന്റെ ഏതു കൽപ്പനയും അനുസരിക്കും.”


അങ്ങനെ എസ്രാ എഴുന്നേറ്റ് മുൻചൊന്ന വാക്കു പാലിക്കുന്നതിനായി പുരോഹിതമുഖ്യന്മാരെയും ലേവ്യരെയും പ്രഭുക്കന്മാരെയും എല്ലാ ഇസ്രായേല്യരെയുംകൊണ്ടു ശപഥംചെയ്യിച്ചു; അവർ എല്ലാവരും സത്യപ്രതിജ്ഞചെയ്തു.


നിന്റെ കരം ചെയ്യണമെന്നു കണ്ടെത്തുന്നതെന്തും എല്ലാ കരുത്തോടുംകൂടെ ചെയ്യുക, കാരണം നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ജ്ഞാനമോ ഇല്ല.


ഒരു മനുഷ്യൻ തന്റെ വീട് സേവകരെ ഏൽപ്പിച്ചിട്ടു സേവകർ ഓരോരുത്തർക്കും ഓരോ ജോലി ഏൽപ്പിക്കുകയും വാതിൽകാവൽക്കാരനോടു ജാഗ്രതയോടെ ഇരിക്കാൻ കൽപ്പിക്കുകയുംചെയ്തിട്ട് ദൂരേക്കു പോകുന്നതുപോലെയാകുന്നു ഇത്.


സ്നേഹിക്കാനും സൽപ്രവൃത്തികൾ ചെയ്യാനും പരസ്പരം പ്രേരിപ്പിക്കുന്നതിന് നമുക്കു ശ്രദ്ധിക്കാം.


Lean sinn:

Sanasan


Sanasan