Biblia Todo Logo
Bìoball air-loidhne

- Sanasan -




എസ്രാ 1:9 - സമകാലിക മലയാളവിവർത്തനം

9 അവയുടെ എണ്ണം ഇപ്രകാരമായിരുന്നു: സ്വർണത്താലം 30 വെള്ളിത്താലം 1,000 വെള്ളികൊണ്ടുള്ള ചട്ടി 29

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

9 അവയുടെ എണ്ണം: സ്വർണത്തളിക മുപ്പത്, വെള്ളിത്തളിക ആയിരം, ധൂപകലശങ്ങൾ ഇരുപത്തൊമ്പത്,

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 അവയുടെ എണ്ണം ആവിത്: പൊൻതാലം മുപ്പത്, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പത്,

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 അവയുടെ എണ്ണം ഇത്രയായിരുന്നു: പൊൻതാലം മുപ്പതു (30), വെള്ളിത്താലം ആയിരം (1,000), കത്തി ഇരുപത്തൊമ്പതു (29), പൊൻപാത്രം മുപ്പതു (30),

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 പൊൻതാലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു, പൊൻപാത്രം മുപ്പതു,

Faic an caibideil Dèan lethbhreac




എസ്രാ 1:9
14 Iomraidhean Croise  

സ്വർണനിർമിതമായ ക്ഷാളനപാത്രങ്ങൾ, തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, തളികകൾ, ധൂപപാത്രങ്ങൾ, അന്തർമന്ദിരത്തിന്റെ—അതിവിശുദ്ധസ്ഥലത്തിന്റെ—വാതിലുകൾക്കും ആലയത്തിന്റെ വിശാലമായ മുറിയുടെ വാതിലുകൾക്കുംവേണ്ടി സ്വർണംകൊണ്ടു നിർമിച്ച വിജാഗിരികൾ.


ധൂപകലശങ്ങളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങളും എന്നുവേണ്ടാ തങ്കംകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയവയെല്ലാം അംഗരക്ഷകസേനയുടെ അധിപൻ എടുത്തുകൊണ്ടുപോയി.


പണികളെല്ലാം തീർത്തുകഴിഞ്ഞപ്പോൾ അവർ അധികമുള്ള പണം രാജാവിന്റെയും യെഹോയാദാ പുരോഹിതന്റെയും മുമ്പാകെ സമർപ്പിച്ചു. ആ പണംകൊണ്ട് യഹോവയുടെ ആലയത്തിൽവേണ്ടതായ സാധനസാമഗ്രികൾ ഉണ്ടാക്കി. ആരാധനയ്ക്കും ഹോമയാഗങ്ങൾക്കും വേണ്ടതായ ഉപകരണങ്ങൾ, സ്വർണവും വെള്ളിയുംകൊണ്ടുള്ള തളികകളും മറ്റു സാധനങ്ങളും എല്ലാം ആ പണംകൊണ്ടുണ്ടാക്കി. യെഹോയാദാപുരോഹിതന്റെ ജീവിതകാലംമുഴുവൻ യഹോവയുടെ ആലയത്തിൽ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗങ്ങൾ അർപ്പിക്കപ്പെട്ടിരുന്നു.


പാത്രങ്ങൾ, കോരികകൾ, സുഗന്ധദ്രവ്യങ്ങളുംമറ്റും കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ മുതലായവയും ഹൂരാം നിർമിച്ചു. അങ്ങനെ, ദൈവത്തിന്റെ ആലയത്തിൽ ശലോമോൻ രാജാവിനുവേണ്ടി തന്നെ ഏൽപ്പിച്ചിരുന്ന ജോലികൾ ഹീരാം പൂർത്തീകരിച്ചു:


അദ്ദേഹം പത്തുമേശകൾ ഉണ്ടാക്കി. അഞ്ചെണ്ണം തെക്കുഭാഗത്തും അഞ്ചെണ്ണം വടക്കുഭാഗത്തുമായി ദൈവാലയത്തിൽ സ്ഥാപിച്ചു. കോരിത്തളിക്കുന്നതിനുള്ള നൂറു സ്വർണത്താലങ്ങളും ഉണ്ടാക്കിവെച്ചു.


സ്വർണപ്പാത്രം 30 മറ്റുതരം വെള്ളിപ്പാത്രം 410 മറ്റ് ഉപകരണങ്ങൾ 1,000.


അറുനൂറ്റി അൻപതു താലന്തു വെള്ളി, നൂറു താലന്തു തൂക്കം വരുന്ന വെള്ളി ഉപകരണങ്ങൾ, നൂറു താലന്തു സ്വർണം,


ആയിരം തങ്കക്കാശു വിലവരുന്ന ഇരുപതു സ്വർണപ്പാത്രങ്ങൾ, സ്വർണത്തോളം വിലവരുന്ന, നല്ല മിനുക്കിയ വെങ്കലംകൊണ്ടുള്ള രണ്ടു പാത്രങ്ങൾ എന്നിവ ഞാൻ അവർക്കു തൂക്കിക്കൊടുത്തു.


അങ്ങനെ പുരോഹിതന്മാരും ലേവ്യരും, തങ്ങളെ തൂക്കിയേൽപ്പിച്ച വെള്ളിയും സ്വർണവും ഉപകരണങ്ങളും ഏറ്റുവാങ്ങി. അവ ജെറുശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു.


അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—


അപ്പോൾ അവൾ തന്റെ അമ്മയുടെ നിർദേശപ്രകാരം, “യോഹന്നാൻസ്നാപകന്റെ തല ഒരു തളികയിൽ എനിക്ക് തരണമേ” എന്നപേക്ഷിച്ചു.


Lean sinn:

Sanasan


Sanasan