പുറപ്പാട് 22:11 - സമകാലിക മലയാളവിവർത്തനം11 അവർതമ്മിലുള്ള തർക്കം യഹോവയുടെമുമ്പാകെ തീർക്കണം; അയൽക്കാരുടെ വസ്തുവിന്മേൽ താൻ കൈവെച്ചിട്ടില്ല എന്ന് യഹോവയുടെമുമ്പാകെ അയൽവാസി ശപഥംചെയ്യുകയുംവേണം. ഉടമ ഈ വസ്തുത അംഗീകരിക്കണം, പകരമായി ഒന്നുംതന്നെ നൽകേണ്ടതില്ല. Faic an caibideilസത്യവേദപുസ്തകം C.L. (BSI)11 ദൈവസന്നിധിയിൽ വന്ന് അപരന്റെ മുതൽ അപഹരിച്ചിട്ടില്ലെന്നു സത്യം ചെയ്യണം. പിന്നെ അയാൾ നഷ്ടപരിഹാരം ചെയ്യേണ്ടതില്ല. ഉടമസ്ഥൻ ഈ സത്യം അംഗീകരിക്കണം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)11 കൂട്ടുകാരന്റെ വസ്തുവിന്മേൽ അവൻ കൈ വച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപക്ഷക്കാർക്കും തീർച്ച ആയിരിക്കേണം; ഉടമസ്ഥൻ അതു സമ്മതിക്കേണം; മറ്റവൻ പകരം കൊടുക്കേണ്ടാ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ഉടമസ്ഥൻ്റെ വസ്തു താൻ അപഹരിച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം രണ്ടു പേർക്കും സമ്മതം ആയിരിക്കേണം; ഉടമസ്ഥൻ അത് സമ്മതിക്കേണം; മറ്റവൻ പകരം കൊടുക്കണ്ട. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 കൂട്ടുകാരന്റെ വസ്തുവിന്മേൽ അവൻ കൈ വെച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപാട്ടുകാർക്കും തീർച്ച ആയിരിക്കേണം; ഉടമസ്ഥൻ അതു സമ്മതിക്കേണം; മറ്റവൻ പകരം കൊടുക്കേണ്ടാ. Faic an caibideil |