പുറപ്പാട് 19:21 - സമകാലിക മലയാളവിവർത്തനം21 യഹോവ അദ്ദേഹത്തോട്, “നീ ഇറങ്ങിച്ചെന്ന്, ‘ജനം യഹോവയെ കാണാൻ തള്ളിക്കയറി, അനേകർ നശിക്കാൻ ഇടയാകരുത്,’ എന്ന് അവർക്കു മുന്നറിയിപ്പു കൊടുക്കണം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)21 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ ഇറങ്ങിച്ചെന്നു മുന്നറിയിപ്പ് നല്‌കുക. അല്ലെങ്കിൽ എന്നെ കാണാൻ ജനം അതിർത്തി ലംഘിച്ച് അനേകർ മരിക്കാൻ ഇടയാകും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)21 യഹോവ മോശെയോട് കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിനു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്ന് അവരോട് അമർച്ചയായി കല്പിക്ക. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 യഹോവ മോശെയോട് കല്പിച്ചത്: “യഹോവയെ കാണേണ്ടതിന് ജനം യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിക്കുവാൻ നീ ഇറങ്ങിച്ചെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 യഹോവ മോശെയോടു കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ടു അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്നു അവരോടു അമർച്ചയായി കല്പിക്ക. Faic an caibideil |
“അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും വിശുദ്ധ ഉപകരണങ്ങളും സകലവിശുദ്ധവസ്തുക്കളും മൂടിത്തീർന്നശേഷം, പാളയം പുറപ്പെടാൻ തയ്യാറാക്കിയിരിക്കുമ്പോൾ ചുമക്കുന്ന ജോലിക്കായി കെഹാത്യർ വരണം. എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന്, വിശുദ്ധവസ്തുക്കളെ സ്പർശിക്കരുത്. സമാഗമകൂടാരത്തിലുള്ള ഈ സാധനങ്ങളാണ് കെഹാത്യർ ചുമക്കേണ്ടത്.