Biblia Todo Logo
Bìoball air-loidhne

- Sanasan -




പുറപ്പാട് 18:9 - സമകാലിക മലയാളവിവർത്തനം

9 ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് ഇസ്രായേലിനെ രക്ഷപ്പെടുത്താൻ അവർക്കുവേണ്ടി യഹോവ ചെയ്ത എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും കേട്ട് യിത്രോ ആനന്ദിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

9 ഈജിപ്തുകാരിൽനിന്ന് ഇസ്രായേൽജനങ്ങളെ മോചിപ്പിക്കാൻ സർവേശ്വരൻ ചെയ്ത നന്മകളെപ്പറ്റി കേട്ടപ്പോൾ യിത്രോ സന്തോഷിച്ചു;

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 യഹോവ മിസ്രയീമ്യരുടെ കൈയിൽനിന്നു യിസ്രായേലിനെ വിടുവിച്ചതിനാൽ അവർക്കു ചെയ്ത എല്ലാ നന്മ നിമിത്തവും യിത്രോ സന്തോഷിച്ചു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 യഹോവ മിസ്രയീമ്യരുടെ കയ്യിൽനിന്ന് യിസ്രായേലിനെ വിടുവിച്ചതിനാലും അവർക്ക് ചെയ്ത എല്ലാ നന്മകൾ നിമിത്തവും യിത്രോ സന്തോഷിച്ചു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 യഹോവ മിസ്രയീമ്യരുടെ കയ്യിൽനിന്നു യിസ്രായേലിനെ വിടുവിച്ചതിനാൽ അവർക്കു ചെയ്ത എല്ലാനന്മനിമിത്തവും യിത്രോ സന്തോഷിച്ചു.

Faic an caibideil Dèan lethbhreac




പുറപ്പാട് 18:9
8 Iomraidhean Croise  

ഞാൻ നിന്റെ ലംഘനങ്ങൾ ഒരു കാർമേഘത്തെപ്പോലെ മായിച്ചുകളഞ്ഞിരിക്കുന്നു; പ്രഭാതമഞ്ഞുപോലെ നിന്റെ പാപങ്ങളും. എന്റെ അടുത്തേക്കു മടങ്ങിവരിക, കാരണം ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.”


ആകാശമേ, ആഹ്ലാദത്തോടെ പാടുക, യഹോവ ഇതു ചെയ്തിരിക്കുന്നു; ഭൂമിയുടെ അധോഭാഗങ്ങളേ, ഉച്ചത്തിൽ ആർക്കുക. പർവതങ്ങളേ, പൊട്ടിയാർക്കുക, വനങ്ങളേ, അതിലെ സകലവൃക്ഷങ്ങളുമേ, യഹോവ യാക്കോബിനെ വീണ്ടെടുത്തല്ലോ, ഇസ്രായേലിൽ അവിടത്തെ മഹത്ത്വം വെളിപ്പെടുത്തുകയും ചെയ്തല്ലോ.


അവിടത്തെ കരുണയ്ക്കും അനവധിയായ ദയാവായ്പിനും അനുസൃതമായി, യഹോവ നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനും— അതേ, അവിടന്ന് ഇസ്രായേലിനുവേണ്ടി ചെയ്ത അനവധി നന്മകൾക്കുമായി ഞാൻ യഹോവയുടെ ദയാവായ്പിനെക്കുറിച്ചും അവിടത്തെ സ്തുത്യർഹമായ കൃത്യങ്ങളെക്കുറിച്ചും പ്രസ്താവിക്കും.


“ജെറുശലേമിനെ സ്നേഹിക്കുന്ന എല്ലാവരുമേ, അവളോടൊപ്പം ആനന്ദിച്ച് ആഹ്ലാദിക്കുക; അവളെക്കുറിച്ചു വിലപിക്കുന്നവരേ അവളോടുകൂടെ അതിയായി ആനന്ദിക്കുക.


സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക.


ആനന്ദിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയുംചെയ്യുക.


ആകയാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നെങ്കിൽ മറ്റുള്ളവയും അതിനോടൊപ്പം കഷ്ടം അനുഭവിക്കുന്നു; ഒന്ന് ആദരിക്കപ്പെടുന്നെങ്കിൽ മറ്റെല്ലാം അതിനോടുകൂടെ ആനന്ദിക്കുന്നു.


പിന്നെ അദ്ദേഹം കേന്യരോടു പറഞ്ഞു: “ഇസ്രായേല്യരെല്ലാം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ നിങ്ങൾ അവരോടു ദയ കാണിച്ചല്ലോ! ഇപ്പോൾ ഞാൻ അമാലേക്യരോടൊപ്പം നിങ്ങളെയും നശിപ്പിക്കാൻ ഇടവരരുത്. അതിനാൽ അമാലേക്യരെ വിട്ട് അകന്നുപോകുക!” അതിനാൽ കേന്യർ അമാലേക്യരെ വിട്ടുപോയി.


Lean sinn:

Sanasan


Sanasan