Biblia Todo Logo
Bìoball air-loidhne

- Sanasan -




പുറപ്പാട് 17:8 - സമകാലിക മലയാളവിവർത്തനം

8 അമാലേക്യർ വന്ന് രെഫീദീമിൽവെച്ച് ഇസ്രായേല്യരെ ആക്രമിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

8 അമാലേക്യർ വന്ന് രെഫീദീമിൽ വച്ച് ഇസ്രായേൽജനത്തെ ആക്രമിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 രെഫീദീമിൽവച്ച് അമാലേക് വന്ന് യിസ്രായേലിനോടു യുദ്ധം ചെയ്തു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 രെഫീദീമിൽവെച്ച് അമാലേക്ക് വന്ന് യിസ്രായേലിനോട് യുദ്ധംചെയ്തു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 രെഫീദീമിൽവെച്ചു അമാലേക്ക് വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.

Faic an caibideil Dèan lethbhreac




പുറപ്പാട് 17:8
13 Iomraidhean Croise  

പിന്നെ അവർ പിന്തിരിഞ്ഞ് ഏൻ-മിശ്പാത്തിൽ, അതായത്, കാദേശിൽ, എത്തി അമാലേക്യരുടെ എല്ലാ അധീനപ്രദേശവും ഹസെസോൻ-താമാരിൽ താമസിച്ചിരുന്ന അമോര്യരെയും പിടിച്ചടക്കി.


ഏശാവിന്റെ മകനായ എലീഫാസിന് തിമ്ന എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ആദായുടെ പൗത്രന്മാർ.


കോരഹ്, ഗത്ഥാം, അമാലേക്ക്. ഏദോമിൽവെച്ച് എലീഫാസിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരായിരുന്നു; ഇവർ ആദായുടെ പൗത്രന്മാരാണ്.


ഗിബാൽ, അമ്മോൻ, അമാലേക്ക്, സോർ നിവാസികളോടുകൂടെ ഫെലിസ്ത്യദേശവും


യഹോവ കൽപ്പിച്ചതനുസരിച്ച് ഇസ്രായേല്യസമൂഹം ഒന്നാകെ സീൻമരുഭൂമിയിൽനിന്ന് യാത്രതിരിച്ചു. അവർ യഹോവയുടെ കൽപ്പനപ്രകാരം പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷം രെഫീദീമിൽ എത്തി; താവളമടിച്ചു. എന്നാൽ അവിടെ ജനത്തിനു കുടിക്കാൻ വെള്ളം ഇല്ലായിരുന്നു.


അമാലേക്യർ തെക്കേദേശത്തു വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും മലനാട്ടിൽ പാർക്കുന്നു; കനാന്യർ സമുദ്രതീരത്തും യോർദാൻകരയിലും താമസിക്കുന്നു.”


പിന്നെ ബിലെയാം അമാലേക്കിനെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു: “അമാലേക്ക് രാജ്യങ്ങളിൽ ഒന്നാമനായിരുന്നു. എന്നാൽ അവരുടെ അവസാനം പരിപൂർണനാശമായിരിക്കും.”


ഇസ്രായേൽ ധാന്യം വിതച്ചിരിക്കുമ്പോഴെല്ലാം, മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും വന്ന് അവരെ ആക്രമിക്കും.


അദ്ദേഹം വീരോചിതമായിപ്പോരാടി അമാലേക്യരെ തോൽപ്പിച്ചു. അങ്ങനെ ഇസ്രായേലിനെ കൊള്ളയിട്ട എല്ലാവരുടെയും കൈയിൽനിന്ന് അവരെ വിടുവിച്ചു.


“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ വഴിയിൽ പതിയിരുന്ന് അവരെ ആക്രമിച്ചു ദ്രോഹം പ്രവർത്തിച്ചതിനാൽ ഞാൻ അമാലേക്യരെ ശിക്ഷിക്കും.


ദാവീദും അനുയായികളും ഗെശൂര്യരെയും ഗെസിയരെയും അമാലേക്യരെയും കടന്നാക്രമിച്ചു (ഈ ജനതകൾ പ്രാചീനകാലംമുതൽക്കേ ശൂർവരെയും ഈജിപ്റ്റുവരെയും ഉള്ളപ്രദേശങ്ങളിലെ നിവാസികളായിരുന്നു).


മൂന്നാംദിവസം ദാവീദും അനുയായികളും സിക്ലാഗിലെത്തി. അപ്പോഴേക്കും അമാലേക്യർ തെക്കേദേശവും സിക്ലാഗും കടന്നാക്രമിച്ചുകഴിഞ്ഞിരുന്നു. അവർ സിക്ലാഗിനെ ആക്രമിച്ച് അതിനു തീയിട്ടു.


Lean sinn:

Sanasan


Sanasan