സഭാപ്രസംഗി 6:12 - സമകാലിക മലയാളവിവർത്തനം12 നിഴൽപോലെ നീങ്ങിപ്പോകുന്ന ഹ്രസ്വവും അർഥശൂന്യവും ആയ നാളുകൾക്കിടയിൽ ഒരാളുടെ ജീവിതത്തിൽ നല്ലത് ഏതെന്ന് ആരറിയുന്നു? അദ്ദേഹത്തിനുശേഷം സൂര്യനുകീഴേ എന്തു സംഭവിക്കും എന്ന് ആർക്ക് അദ്ദേഹത്തോട് പറയാൻകഴിയും? Faic an caibideilസത്യവേദപുസ്തകം C.L. (BSI)12 നിഴൽപോലെ കടന്നുപോകുന്നതും വ്യർഥവുമായ ഹ്രസ്വജീവിതത്തിൽ മനുഷ്യനു നല്ലത് ഏതെന്ന് ആരറിയുന്നു? തന്റെ കാലശേഷം സൂര്യനു കീഴെ എന്തു സംഭവിക്കുമെന്ന് ആർക്കു പറയാൻ കഴിയും? Faic an caibideilസത്യവേദപുസ്തകം OV Bible (BSI)12 മനുഷ്യന്റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന് എന്താകുന്നു നല്ലത് എന്ന് ആർക്കറിയാം? അവന്റെശേഷം സൂര്യനു കീഴെ എന്തു സംഭവിക്കും എന്ന് മനുഷ്യനോട് ആർ അറിയിക്കും? Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 മനുഷ്യന്‍റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും, അവന് എന്താകുന്നു നല്ലത് എന്നു ആർക്കറിയാം? അവന്റെ ശേഷം സൂര്യനുകീഴിൽ എന്ത് സംഭവിക്കും എന്നു മനുഷ്യനോട് ആര്‍ അറിയിക്കും? Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 മനുഷ്യന്റെ ജീവിതകാലത്തു, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന്നു എന്താകുന്നു നല്ലതു എന്നു ആർക്കറിയാം? അവന്റെ ശേഷം സൂര്യന്നു കീഴെ എന്തു സംഭവിക്കും എന്നു മനുഷ്യനോടു ആർ അറിയിക്കും? Faic an caibideil |