സഭാപ്രസംഗി 11:10 - സമകാലിക മലയാളവിവർത്തനം10 അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് ഉത്കണ്ഠ ഉന്മൂലനംചെയ്യുകയും നിന്റെ ശരീരത്തിലെ പ്രയാസങ്ങൾ വലിച്ചെറിയുകയുംചെയ്യുക, കാരണം യൗവനവും അതിന്റെ ഊർജ്ജസ്വലതയും അർഥശൂന്യമല്ലോ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)10 മനസ്സ് വ്യാകുലപ്പെടരുത്; നിന്റെ ശരീരം വേദനിക്കുകയും അരുത്. യൗവനവും ജീവിതത്തിന്റെ പ്രഭാതകാന്തിയും മിഥ്യയാകുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)10 ആകയാൽ നിന്റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൗവനവും മായയത്രേ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്‍റെ ജഡത്തിൽനിന്ന് തിന്മ നീക്കിക്കളയുക; ബാല്യവും യൗവനവും മായ അത്രേ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ആകയാൽ നിന്റെ ഹൃദയത്തിൽനിന്നു വ്യസനം അകറ്റി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൗവനവും മായ അത്രേ. Faic an caibideil |