ദാനീയേൽ 5:6 - സമകാലിക മലയാളവിവർത്തനം6 രാജാവിന്റെ മുഖം വിളറി ഭയപരവശനായി; അദ്ദേഹത്തിന്റെ അരയുടെ ഏപ്പ് അഴിഞ്ഞു; കാൽമുട്ടുകൾ കൂട്ടിയിടിച്ചു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)6 ഉടനെ രാജാവിന്റെ മുഖം വിവർണമായി; അദ്ദേഹം ചിന്താധീനനായി; സന്ധികൾ ദുർബലമായി; കാൽമുട്ടുകൾ കൂട്ടിയടിച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി; അരയുടെ ഏപ്പ് അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പ് അഴിഞ്ഞ് കാൽമുട്ടുകൾ ആടിപ്പോയി. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി. Faic an caibideil |
‘നീ എന്തിനു നെടുവീർപ്പിടുന്നു?’ എന്ന് അവർ ചോദിക്കുമ്പോൾ, ‘ഒരു വാർത്ത നിമിത്തംതന്നെ; അതു സംഭവിക്കുമ്പോൾ എല്ലാ ഹൃദയങ്ങളും ഉരുകിപ്പോകും, എല്ലാ കൈകളും തളരും, എല്ലാ മനസ്സുകളും കലങ്ങിപ്പോകും, എല്ലാ കാലുകളും മൂത്രത്താൽ നനയും.’ ഇതാ, അതു വരുന്നു! അതു സംഭവിക്കും, നിശ്ചയം എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.”
അപ്പോൾ ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേൽ ചിന്താപരവശനായി ഭയപ്പെട്ട് കുറച്ചുസമയത്തേക്ക് അസ്തപ്രജ്ഞനായി ഇരുന്നുപോയി. രാജാവ് അദ്ദേഹത്തോട്, “ബേൽത്ത്ശസ്സരേ, സ്വപ്നമോ അതിന്റെ അർഥമോ നിമിത്തം നീ ചിന്താവിവശനാകരുത്” എന്നു കൽപ്പിച്ചു. അപ്പോൾ ബേൽത്ത്ശസ്സർ ഇപ്രകാരം പറഞ്ഞു: “യജമാനനേ, സ്വപ്നം അങ്ങയുടെ ശത്രുക്കൾക്കും അതിന്റെ അർഥം അങ്ങയുടെ എതിരാളികൾക്കും മാത്രമുള്ളതായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!