2 ശമൂവേൽ 4:2 - സമകാലിക മലയാളവിവർത്തനം2 ശൗലിന്റെ മകന് കവർച്ചപ്പടയുടെ നായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരുവന് ബാന എന്നും മറ്റവന് രേഖാബ് എന്നും പേരായിരുന്നു; അവർ ബെന്യാമീൻഗോത്രത്തിൽനിന്നുള്ള ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായിരുന്നു. ബെരോത്തും ബെന്യാമീന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)2 ആക്രമണങ്ങൾക്കു നേതൃത്വം നല്‌കുന്ന ബാനാ, രേഖാബ് എന്നീ രണ്ടു പേർ ഈശ്-ബോശെത്തിനുണ്ടായിരുന്നു; ബെന്യാമീൻഗോത്രത്തിൽപ്പെട്ടവനും ബെരോത്ത്നിവാസിയുമായ രിമ്മോന്റെ പുത്രന്മാരായിരുന്നു അവർ. ബെരോത്ത്നിവാസികൾ ബെന്യാമീൻഗോത്രത്തിൽപ്പെട്ടവരായിട്ടാണ് കരുതപ്പെടുന്നത്. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)2 എന്നാൽ ശൗലിന്റെ മകനു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തനു ബാനാ എന്നും മറ്റവനു രേഖാബ് എന്നും പേർ. അവർ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉൾപ്പെട്ടതായി വിചാരിച്ചുവരുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 എന്നാൽ ശൗലിന്‍റെ മകന് പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുവന് ബാനാ എന്നും മറ്റവന് രേഖാബ് എന്നും പേരായിരുന്നു. അവർ ബെന്യാമീന്യരിൽ ബെരോയോത്യനായ രിമ്മോന്‍റെ പുത്രന്മാർ ആയിരുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 എന്നാൽ ശൗലിന്റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേർ. അവൻ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉൾപ്പെട്ടതായി വിചാരിച്ചുവരുന്നു. Faic an caibideil |