Biblia Todo Logo
Bìoball air-loidhne

- Sanasan -




2 ശമൂവേൽ 3:18 - സമകാലിക മലയാളവിവർത്തനം

18 ‘എന്റെ ദാസനായ ദാവീദിനെക്കൊണ്ട് ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്നും അവരുടെ സകലശത്രുക്കളുടെയും കൈയിൽനിന്നും വിടുവിക്കും,’ എന്ന് യഹോവ ദാവീദിനോടു വാഗ്ദാനംചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽത്തന്നെ ചെയ്യുക.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

18 ഇപ്പോൾ അതിനുള്ള അവസരം വന്നിരിക്കുന്നു. എന്റെ ദാസനായ ദാവീദു മുഖേന ഫെലിസ്ത്യരിൽനിന്നും മറ്റു സകല ശത്രുക്കളിൽനിന്നും ഇസ്രായേലിനെ ഞാൻ വീണ്ടെടുക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്തിട്ടുള്ളതു നിങ്ങൾ ഓർക്കുക.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

18 ഇപ്പോൾ അങ്ങനെ ചെയ്‍വിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ട് എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകല ശത്രുക്കളുടെ കൈയിൽനിന്നും രക്ഷിക്കുമെന്ന് യഹോവ ദാവീദിനെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 ഇപ്പോൾ അങ്ങനെ ചെയ്യുവിൻ; ഞാൻ എന്‍റെ ദാസനായ ദാവീദിന്‍റെ കൈകൊണ്ട് എന്‍റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്ന് യഹോവ ദാവീദിനെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 ഇപ്പോൾ അങ്ങനെ ചെയ്‌വിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്നു യഹോവ ദാവീദിനെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്നുവല്ലൊ എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac




2 ശമൂവേൽ 3:18
11 Iomraidhean Croise  

രാജത്വം ശൗലിന്റെ ഗൃഹത്തിൽനിന്നു മാറ്റി ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബാവരെ സകല ഇസ്രായേലിലും യെഹൂദ്യയിലും സുസ്ഥിരമാക്കുമെന്ന് യഹോവ ദാവീദിനോടു ശപഥംചെയ്തിരിക്കുന്നു. ഞാൻ ദാവീദിനുവേണ്ടി പ്രവർത്തിച്ച് അതു സഫലമാക്കിത്തീർക്കുന്നില്ലെങ്കിൽ ദൈവം അബ്നേരിന് അർഹിക്കുന്നതും അതിലധികവുമായ ശിക്ഷ നൽകട്ടെ!”


അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊടുത്തുപോന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.


എന്നാൽ, ഇപ്പോൾ, നിന്റെ രാജത്വം നിലനിൽക്കുകയില്ല. നീ യഹോവയുടെ കൽപ്പന പ്രമാണിക്കായ്കയാൽ യഹോവ തന്റെ മനസ്സിനിണങ്ങിയ മറ്റൊരു പുരുഷനെ അന്വേഷിച്ചിട്ടുണ്ട്. അവിടന്ന് തന്റെ ജനത്തിനു നായകനായി അവനെ നിയമിച്ചിരിക്കുന്നു.”


അപ്പോൾ ശമുവേൽ പറഞ്ഞു: “യഹോവ ഇന്ന് നിന്നിൽനിന്നും ഇസ്രായേലിന്റെ രാജത്വവും കീറിമാറ്റിയിരിക്കുന്നു; നിന്റെ അയൽവാസിയിൽ ഒരുവന്—നിന്നെക്കാൾ ശ്രേഷ്ഠനായ ഒരുവന്—അതു നൽകിയിരിക്കുന്നു.


യഹോവ ശമുവേലിനോട് അരുളിച്ചെയ്തു: “ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്ന് ഞാൻ ശൗലിനെ തള്ളിക്കളഞ്ഞിരിക്കുകയാൽ നീ അവനുവേണ്ടി എത്രനാൾ വിലപിക്കും? നീ കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ലഹേമിൽ യിശ്ശായിയുടെ അടുത്തേക്കയയ്ക്കുന്നു. അവന്റെ പുത്രന്മാരിൽ ഒരുവനെ ഞാൻ രാജാവായി തെരഞ്ഞെടുത്തിരിക്കുന്നു.”


“നാളെ ഏകദേശം ഈ നേരത്ത് ബെന്യാമീൻദേശത്തുനിന്ന് ഒരു പുരുഷനെ ഞാൻ നിന്റെ അടുത്തേക്കയയ്ക്കും. എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായി അവനെ അഭിഷേകംചെയ്യുക! അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ സന്നിധിയിൽ എത്തിയിരിക്കുകയാൽ ഞാനവരോട് കരുണകാണിച്ചിരിക്കുന്നു.”


Lean sinn:

Sanasan


Sanasan