2 ശമൂവേൽ 1:16 - സമകാലിക മലയാളവിവർത്തനം16 ദാവീദ് അവനോട്, “ ‘യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു,’ എന്നു നീ നിന്റെ സ്വന്തം വാകൊണ്ട് നിനക്കെതിരേ സാക്ഷ്യം പറഞ്ഞിരിക്കയാൽ, നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കട്ടെ!” എന്നു പറഞ്ഞിരുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)16 ദാവീദ് അമാലേക്യനോടു പറഞ്ഞു: “നിന്റെ മരണത്തിന് ഉത്തരവാദി നീ തന്നെ. സർവേശ്വരന്റെ അഭിഷിക്തനെ കൊന്നു എന്നു നീതന്നെ നിനക്കെതിരായി സാക്ഷ്യം പറഞ്ഞുവല്ലോ.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)16 ദാവീദ് അവനോട്: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടുതന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ദാവീദ് അവനോട്: “നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നിന്‍റെ വായ്കൊണ്ടുതന്നെ നിനക്ക് എതിരായി സാക്ഷ്യം പറഞ്ഞുവല്ലോ” എന്നു പറഞ്ഞു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നേ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു. Faic an caibideil |
നാബാൽ മരിച്ചു എന്നു കേട്ടപ്പോൾ ദാവീദ് ഇപ്രകാരം പറഞ്ഞു: “എന്നോടു നിന്ദാപൂർവം പെരുമാറിയതിന് എനിക്കുവേണ്ടി നാബാലിനോടു വാദിച്ച യഹോവയ്ക്കു സ്തോത്രം! അവൻ തന്റെ ദാസനെ തിന്മ പ്രവർത്തിക്കുന്നതിൽനിന്നു തടയുകയും നാബാലിന്റെ അകൃത്യം അവന്റെ തലമേൽത്തന്നെ വീഴ്ത്തുകയും ചെയ്തിരിക്കുന്നു.” ഇതിനുശേഷം അബീഗയിൽ തന്റെ ഭാര്യയായിത്തീരുന്നതിനുള്ള താത്പര്യം അറിയിക്കുന്നതിനായി ദാവീദ് അവൾക്കു സന്ദേശംനൽകി.