1 ശമൂവേൽ 4:1 - സമകാലിക മലയാളവിവർത്തനം1 ശമുവേലിന്റെ വാക്കുകൾ സകല ഇസ്രായേൽദേശത്തും പ്രചരിച്ചു. അങ്ങനെയിരിക്കെ, ഇസ്രായേല്യർ ഫെലിസ്ത്യരുമായി യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യരുടെ സൈന്യം ഏബെൻ-ഏസെരിലും ഫെലിസ്ത്യസൈന്യം അഫേക്കിലും പാളയമിറങ്ങി. Faic an caibideilസത്യവേദപുസ്തകം C.L. (BSI)1 ശമൂവേലിന്റെ വചനം ഇസ്രായേൽജനം മുഴുവൻ ആദരിച്ചു. ആ കാലത്ത് ഫെലിസ്ത്യർ, ഇസ്രായേല്യർക്കെതിരെ യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യർ അവരെ നേരിടാൻ ഏബെൻ-ഏസെരിലും, ഫെലിസ്ത്യർ അഫേക്കിലും പാളയമടിച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)1 ശമൂവേലിന്റെ വചനം എല്ലാ യിസ്രായേലിനും വന്നിട്ട്: യിസ്രായേൽ ഫെലിസ്ത്യരുടെ നേരേ യുദ്ധത്തിനു പുറപ്പെട്ടു, ഏബെൻ-ഏസെരിനരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ശമൂവേലിന്‍റെ യിസ്രായേൽജനങ്ങളോടുള്ള അരുളപ്പാടുകൾ എല്ലാ യിസ്രായേൽ ജനങ്ങളെയും അറിയിച്ചപ്പോൾ: യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന് പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടു: യിസ്രായേൽ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി, Faic an caibideil |