1 ശമൂവേൽ 28:2 - സമകാലിക മലയാളവിവർത്തനം2 “കൊള്ളാം; അങ്ങയുടെ ഈ ദാസന് എന്തുചെയ്യാൻ കഴിയുമെന്ന് അങ്ങേക്കു നേരിട്ടു കാണാം,” എന്നു ദാവീദ് മറുപടി പറഞ്ഞു. ആഖീശ് വീണ്ടും: “വളരെ നന്ന്. ഞാൻ നിന്നെ ആയുഷ്പര്യന്തം എന്റെ അംഗരക്ഷകനായി നിയോഗിക്കും” എന്ന് ഉത്തരം പറഞ്ഞു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)2 ദാവീദ് ആഖീശിനോടു പറഞ്ഞു: “ഈ ദാസന് എന്തു ചെയ്യാൻ കഴിയും എന്ന് അങ്ങേക്കു കാണാം.” “അങ്ങനെയെങ്കിൽ നീ എന്നും എന്റെ അംഗരക്ഷകനായിരിക്കും.” ആഖീശ് ദാവീദിനോടു പറഞ്ഞു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)2 എന്നാറെ ദാവീദ് ആഖീശിനോട്: അടിയൻ എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: അതുകൊണ്ട് ഞാൻ നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അപ്പോൾ ദാവീദ് ആഖീശിനോട്: “അടിയന് എന്ത് ചെയ്യുവാൻ കഴിയും എന്നു നീ കാണുക” എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: “അതുകൊണ്ട് ഞാൻ നിന്നെ എപ്പോഴും എന്‍റെ അംഗരക്ഷകരിൽ പ്രധാനിയാക്കും” എന്നു പറഞ്ഞു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 എന്നാറെ ദാവീദ് ആഖീശിനോടു: അടിയൻ എന്തുചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോടു: അതുകൊണ്ടു ഞാൻ നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു. Faic an caibideil |