1 ശമൂവേൽ 26:25 - സമകാലിക മലയാളവിവർത്തനം25 അപ്പോൾ ശൗൽ ദാവീദിനോട്: “എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ മഹാകാര്യങ്ങൾ പ്രവർത്തിക്കും; നീ ജയം പ്രാപിക്കും” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ വഴിക്കുപോയി, ശൗൽ കൊട്ടാരത്തിലേക്കു മടങ്ങുകയും ചെയ്തു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)25 ശൗൽ ദാവീദിനോടു പറഞ്ഞു: “എന്റെ മകനേ, ദാവീദേ, നീ അനുഗൃഹീതൻ. നിന്റെ പ്രവൃത്തികളിലെല്ലാം നീ വിജയം നേടും.” ദാവീദ് തന്റെ വഴിക്കും ശൗൽ കൊട്ടാരത്തിലേക്കും മടങ്ങി. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)25 അപ്പോൾ ശൗൽ ദാവീദിനോട്: എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർഥനാകും; നീ ജയം പ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്കു പോയി; ശൗലും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അപ്പോൾ ശൗല്‍ ദാവീദിനോട്: “എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർത്ഥനാകും; നീ ജയംപ്രാപിക്കും” എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്‍റെ വഴിക്ക് പോയി; ശൗലും തന്‍റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അപ്പോൾ ശൗൽ ദാവീദിനോടു: എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർത്ഥനാകും; നീ ജയംപ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്കു പോയി; ശൗലും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി. Faic an caibideil |