1 ശമൂവേൽ 15:16 - സമകാലിക മലയാളവിവർത്തനം16 “നിർത്തുക!” ശമുവേൽ ആക്രോശിച്ചു. “കഴിഞ്ഞരാത്രിയിൽ യഹോവ എന്നോടു കൽപ്പിച്ചതു ഞാൻ നിന്നെ അറിയിക്കാം.” “എന്നോടു പറഞ്ഞാലും,” ശൗൽ മറുപടിയായി പറഞ്ഞു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)16 ശമൂവേൽ പറഞ്ഞു: “നിർത്തൂ, കഴിഞ്ഞ രാത്രിയിൽ സർവേശ്വരൻ എന്നോട് അരുളിച്ചെയ്തതു ഞാൻ താങ്കളെ അറിയിക്കാം.” ശൗൽ പറഞ്ഞു: Faic an caibideilസത്യവേദപുസ്തകം OV Bible (BSI)16 ശമൂവേൽ ശൗലിനോട്: നില്ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവൻ അവനോട്: പറഞ്ഞാലും എന്നു പറഞ്ഞു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ശമൂവേൽ ശൗലിനോട്: “നീ അല്പസമയം മൗനമായിരിക്കുക; യഹോവ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും” എന്നു പറഞ്ഞു. അവൻ അവനോട്: “പറഞ്ഞാലും” എന്നു പറഞ്ഞു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ശമൂവേൽ ശൗലിനോടു: നില്ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവൻ അവനോടു: പറഞ്ഞാലും എന്നു പറഞ്ഞു. Faic an caibideil |