1 ദിനവൃത്താന്തം 7:2 - സമകാലിക മലയാളവിവർത്തനം2 തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം ശെമൂവേൽ—ഇവർ തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു. ദാവീദിന്റെ ഭരണകാലത്ത്, തോലയുടെ പിൻഗാമികളായി തങ്ങളുടെ തലമുറയിൽ പരാക്രമശാലികളായ യോദ്ധാക്കളുടെ എണ്ണം 22,600 ആയിരുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)2 തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാ, യെരിയേൽ, യഹ്മായി, ഇബ്സാം, ശെമൂവേൽ. ഇവർ തോലയുടെ ഭവനത്തിന്റെ തലവന്മാരും അവരുടെ തലമുറകളിൽ ശൂരന്മാരും ആയിരുന്നു. ദാവീദിന്റെ കാലത്ത് അവർ ഇരുപത്തീരായിരത്തി അറുനൂറു പേരുണ്ടായിരുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)2 തോലായുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലായുടെ ഭവനത്തിനു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്ത് ഇരുപത്തീരായിരത്തി അറുനൂറ്. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന് തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്ത് ഇരുപത്തീരായിരത്തി അറുനൂറ്. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവു, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു. Faic an caibideil |