Biblia Todo Logo
Bìoball air-loidhne

- Sanasan -




1 ദിനവൃത്താന്തം 5:1 - സമകാലിക മലയാളവിവർത്തനം

1 ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ (ആദ്യജാതൻ അവനായിരുന്നു, എന്നാൽ അവൻ തന്റെ പിതാവിന്റെ കിടക്ക അശുദ്ധമാക്കിയതിനാൽ ജ്യേഷ്ഠൻ എന്നനിലയിൽ അവനു ലഭിക്കേണ്ട അവകാശങ്ങൾ, ഇസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു നൽകപ്പെട്ടു; അതുകൊണ്ട് തന്റെ ജന്മാവകാശപ്രകാരമുള്ള സ്ഥാനം വംശാവലി രേഖകളിലും അവനു ലഭിച്ചില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

1 രൂബേൻ ഇസ്രായേലിന്റെ ആദ്യജാതനെങ്കിലും പിതാവിന്റെ ഉപഭാര്യയെ പ്രാപിച്ചതുമൂലം അയാളുടെ ജന്മാവകാശം അനുജനായ യോസേഫിന്റെ പുത്രന്മാർക്കു ലഭിച്ചു. അയാളെ ആദ്യജാതനായി വംശാവലിയിൽ ഉൾപ്പെടുത്തിയുമില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ:- അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ട് അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യിസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പുത്രന്മാർ: അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്‍റെ പിതാവിന്‍റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ട് അവന്‍റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്‍റെ മകനായ യോസേഫിന്‍റെ പുത്രന്മാർക്ക് ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ:- അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.

Faic an caibideil Dèan lethbhreac




1 ദിനവൃത്താന്തം 5:1
23 Iomraidhean Croise  

യഹോവ അവളോട്: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്. നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും; ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും. മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.


അതിന് യാക്കോബ്, “ഒന്നാമത് നിന്റെ ജന്മാവകാശം എനിക്കു വിലയ്ക്കു തരൂ” എന്ന് ഉത്തരം പറഞ്ഞു.


ലേയാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. “ഇത് യഹോവ എന്റെ സങ്കടം കണ്ടതുകൊണ്ടാണ്; എന്റെ ഭർത്താവു നിശ്ചയമായും ഇപ്പോൾ എന്നെ സ്നേഹിക്കും,” എന്നു പറഞ്ഞുകൊണ്ട് അവൾ അവന് രൂബേൻ എന്നു പേരിട്ടു.


ഇസ്രായേൽ ആ ദേശത്തു താമസിച്ചിരുന്നകാലത്ത് രൂബേൻ ചെന്ന് അപ്പന്റെ വെപ്പാട്ടിയായ ബിൽഹായോടൊപ്പം കിടക്കപങ്കിട്ടു; അതേപ്പറ്റി ഇസ്രായേൽ കേട്ടു. യാക്കോബിനു പന്ത്രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു:


ഈജിപ്റ്റിലേക്കു പോയവരായ ഇസ്രായേലിന്റെ പുത്രന്മാരുടെ (യാക്കോബിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും) പേരുകൾ ഇവയാണ്: യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.


“ഞാൻ ഇവിടെ നിന്റെ അടുക്കൽ എത്തുന്നതിനുമുമ്പ് നിനക്ക് ഈജിപ്റ്റിൽവെച്ചു ജനിച്ചവരായ നിന്റെ പുത്രന്മാരെ രണ്ടുപേരെയും എനിക്കുള്ളവരായി കണക്കാക്കും; രൂബേനും ശിമെയോനും എനിക്കുള്ളവർ ആയിരിക്കുന്നതുപോലെതന്നെ എഫ്രയീമും മനശ്ശെയും എനിക്കുള്ളവരായിരിക്കുന്നതാണ്.


ഇസ്രായേലിന്റെ പുത്രന്മാർ ഇവരായിരുന്നു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,


മെരാര്യനായ ഹോസയ്ക്കും പുത്രന്മാരുണ്ടായിരുന്നു: ഒന്നാമനായ ശിമ്രി. അദ്ദേഹം ആദ്യജാതനായിരുന്നില്ല. എന്നിട്ടും പിതാവായ ഹോസ അദ്ദേഹത്തെ ഒന്നാമനായി അവരോധിച്ചു.


അവരുടെ പിതൃഭവനങ്ങളിലെ തലവന്മാർ ഇവരായിരുന്നു: ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി; ഇവയായിരുന്നു രൂബേന്റെ കുലങ്ങൾ.


“ ‘പിതാവിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിന്റെ പിതാവിനെ അപമാനിക്കുന്നതാണ്.


“ ‘ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അയാൾ തന്റെ പിതാവിനെ അപമാനിക്കുന്നു; അവർ ഇരുവരും മരണശിക്ഷ അനുഭവിക്കണം. അവരുടെ രക്തം അവരുടെ തലമേലിരിക്കും.


“നിങ്ങൾക്കു സഹായികളായിരിക്കേണ്ട പുരുഷന്മാർ ഇവരാണ്: “രൂബേൻഗോത്രത്തിൽ ശെദെയൂരിന്റെ പുത്രൻ എലീസൂർ;


ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹും രൂബേന്യരിൽ ചിലരും—എലീയാബിന്റെ പുത്രന്മാരായ ദാഥാനും അബീരാമും പേലെത്തിന്റെ മകൻ ഓനും—ധിക്കാരികളായി


ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ സന്തതികൾ: ഹാനോക്കിലൂടെ ഹാനോക്ക്യകുടുംബം; ഫല്ലുവിലൂടെ ഫല്ലൂവ്യകുടുംബം;


നിങ്ങൾക്കിടയിൽ, നിഷിദ്ധസംഗമം ഉള്ളതായി വാസ്തവമായും കേൾക്കുന്നു: ഒരാൾ തന്റെ പിതാവിന്റെ ഭാര്യയെ സ്വന്തമാക്കിയിരിക്കുന്നു. ഇത് യെഹൂദേതരരുടെ മധ്യത്തിൽപോലും ഇല്ലാത്ത ദുർനടപ്പാണ്.


അവനുള്ള സകലത്തിനും ഇരട്ടി ഓഹരി അനിഷ്ടയുടെ മകനുതന്നെ നൽകി അവനെ ആദ്യജാതനായി അംഗീകരിക്കണം. അവൻ പിതാവിന്റെ ശക്തിയുടെ ആദ്യ ചിഹ്നമാകുന്നുവല്ലോ. ആദ്യജാതന്റെ ഓഹരി അവനുള്ളതാകുന്നു.


“പിതാവിന്റെ ഭാര്യയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ, പിതാവിന്റെ കിടക്ക മലിനപ്പെടുത്തിയതുകൊണ്ട് ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.


പ്രതാപത്തിൽ അവൻ കടിഞ്ഞൂൽ കാട്ടുകാളയെപ്പോലെയാണ്; അവന്റെ കൊമ്പുകൾ കാട്ടുപോത്തിൻകൊമ്പുകളാകുന്നു. അവകൊണ്ട് അവൻ ജനതകളെ, ഭൂമിയുടെ അതിരുകളിൽ ഉള്ളവരെപ്പോലും വെട്ടി ഓടിച്ചുകളയും. എഫ്രയീമിന്റെ പതിനായിരങ്ങളും; മനശ്ശെയുടെ ആയിരങ്ങളും അങ്ങനെതന്നെ.”


ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും സകലസൃഷ്ടിക്കും അധീശനും ആകുന്നു.


ഇതിനുശേഷം യെഹൂദയുടെ മക്കൾ ഗിൽഗാലിൽ യോശുവയുടെ അടുക്കൽവന്നു; കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “യഹോവ ദൈവപുരുഷനായ മോശയോട് എന്നെയും നിന്നെയുംകുറിച്ച് കാദേശ്-ബർന്നേയയിൽവെച്ചു പറഞ്ഞകാര്യം നിനക്ക് അറിയാമല്ലോ.


Lean sinn:

Sanasan


Sanasan