Biblia Todo Logo
Bìoball air-loidhne

- Sanasan -




1 ദിനവൃത്താന്തം 4:9 - സമകാലിക മലയാളവിവർത്തനം

9 യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ അധികം ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവന് യബ്ബേസ് എന്നു പേരിട്ടു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

9 യബ്ബേസ്, തന്റെ സഹോദരന്മാരെക്കാൾ ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവനെ യബ്ബേസ് എന്നു വിളിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്‍റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.

Faic an caibideil Dèan lethbhreac




1 ദിനവൃത്താന്തം 4:9
10 Iomraidhean Croise  

ദൈവം സ്ത്രീയോട് അരുളിച്ചെയ്തത്: “ഞാൻ നിന്റെ ഗർഭകാലം വേദനയുള്ളതാക്കും; അതിവേദനയോടെ നീ മക്കളെ പ്രസവിക്കും. നിന്റെ അഭിലാഷം നിന്റെ ഭർത്താവിനോടാകും, അവൻ നിന്നെ ഭരിക്കും.”


തന്റെ പിതൃഭവനത്തിലുള്ള എല്ലാവരെക്കാളും ഏറെ ആദരിക്കപ്പെട്ടിരുന്ന ആ ചെറുപ്പക്കാരൻ, യാക്കോബിന്റെ പുത്രിയെ അതിയായി ആഗ്രഹിച്ചിരുന്നതുകൊണ്ട്, അവർ പറഞ്ഞതനുസരിച്ച് ഉടൻതന്നെ പ്രവർത്തിച്ചു.


എന്നാൽ അവൾ മരിക്കുകയായിരുന്നു, ജീവൻ പോകുമ്പോൾ തന്റെ മകന് അവൾ ബെനോനി എന്നു പേരിട്ടു. അവന്റെ അപ്പനാകട്ടെ, അവന് ബെന്യാമീൻ എന്നു പേരുനൽകി.


യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഈ വിധം അപേക്ഷിച്ചു: “ദൈവമേ, അവിടന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകൾ വിപുലമാക്കുകയും ചെയ്യണമേ! അവിടത്തെ കൈ എന്നോടൊപ്പം ഉണ്ടായിരിക്കണേ! എന്നെ വിപത്തുകളിൽനിന്നു കാത്തുകൊള്ളണമേ, അങ്ങനെ ഞാൻ വേദനകളിൽനിന്നു മോചിതനാകട്ടെ.” ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ടു.


ഈ കോസ് ആനൂബിന്റെയും സോബേബയുടെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളുടെയും പിതാവായിരുന്നു.


എഫ്രയീം വീണ്ടും തന്റെ ഭാര്യയെ അറിഞ്ഞു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. തന്റെ കുടുംബത്തിനു നേരിട്ടിരുന്ന ദൗർഭാഗ്യംമൂലം ആ മകന് അദ്ദേഹം ബേരീയാവ് എന്നു പേരിട്ടു.


നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ; നിന്നെ പ്രസവിച്ച നിന്റെ മാതാവ് ആനന്ദിക്കട്ടെ.


നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും ഞാൻ നിന്നെ സ്നേഹിക്കുകയാലും ഞാൻ നിനക്കുപകരം മനുഷ്യരെയും നിന്റെ ജീവനുപകരം രാഷ്ട്രങ്ങളെയും കൊടുക്കുന്നു.


ബെരോവക്കാർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വൈശിഷ്ട്യമുള്ളവരായിരുന്നു; അവർ വളരെ താത്പര്യത്തോടെ വചനം സ്വീകരിക്കുകയും അതു ശരിയാണോ എന്നറിയാൻ ദിനംപ്രതി തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തുപോന്നു.


“മഹത്ത്വം ഇസ്രായേലിൽനിന്നു പൊയ്പ്പോയിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് അവൾ ആ പൈതലിന് ഈഖാബോദ് എന്നു പേരിട്ടു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാലും അവളുടെ അമ്മായിയപ്പനും ഭർത്താവും മരിച്ചതിനാലും ആണ് അവൾ ഈ വിധം പറഞ്ഞത്.


Lean sinn:

Sanasan


Sanasan