Biblia Todo Logo
Bìoball air-loidhne

- Sanasan -




1 ദിനവൃത്താന്തം 3:11 - സമകാലിക മലയാളവിവർത്തനം

11 യെഹോശാഫാത്തിന്റെ മകൻ യെഹോരാം, യെഹോരാമിന്റെ മകൻ അഹസ്യാവ്, അഹസ്യാവിന്റെ മകൻ യോവാശ്,

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

11-12 അഹസ്യാ, യോവാശ്, അമസ്യാ,

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

11 അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവ്; അവന്റെ മകൻ യോവാശ്;

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 അവന്‍റെ മകൻ യെഹോരാം; അവന്‍റെ മകൻ അഹസ്യാവ്;

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവു;

Faic an caibideil Dèan lethbhreac




1 ദിനവൃത്താന്തം 3:11
15 Iomraidhean Croise  

പിന്നെ, യെഹോശാഫാത്ത് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; തന്റെ പൂർവപിതാവായ ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരോടൊപ്പം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യെഹോരാം അനന്തരാവകാശിയായി രാജസ്ഥാനമേറ്റു.


യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാംവർഷം ആഹാബിന്റെ മകനായ അഹസ്യാവ് ശമര്യയിൽ ഇസ്രായേലിനു ഭരണാധിപനായി സ്ഥാനമേറ്റു. അദ്ദേഹം രണ്ടുവർഷം ഇസ്രായേലിൽ ഭരണംനടത്തി.


എന്നാൽ യെഹോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബാ കൊലചെയ്യപ്പെടാൻപോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ രഹസ്യമായി എടുത്തുകൊണ്ടുപോയി. അവൾ അവനെയും അവന്റെ ധാത്രിയെയും ഒരു കിടപ്പുമുറിയിൽ ഒളിപ്പിച്ചു. അതിനാൽ അഥല്യയ്ക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല; ആ ശിശു കൊല്ലപ്പെട്ടുമില്ല.


യോവാശിന് ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി.


യേഹുവിന്റെ ഭരണത്തിന്റെ ഏഴാമാണ്ടിൽ യോവാശ് രാജാവായി. അദ്ദേഹം നാൽപ്പതുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് സിബ്യാ എന്നായിരുന്നു; അവൾ ബേർ-ശേബാക്കാരിയായിരുന്നു.


ഇസ്രായേൽരാജാവായ ആഹാബിന്റെ അഞ്ചാമാണ്ടിൽ, യെഹോശാഫാത്ത് യെഹൂദ്യയിൽ രാജാവായിരിക്കെത്തന്നെ, അദ്ദേഹത്തിന്റെ മകനായ യെഹോരാം യെഹൂദാരാജാവായി ഭരണമേറ്റു.


യെഹോരാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടൊപ്പം അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ അഹസ്യാവ് അദ്ദേഹത്തിനുപകരം രാജാവായി.


ഇസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാമാണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെഹൂദ്യയിൽ രാജാവായി.


ശലോമോന്റെ മകൻ ആയിരുന്നു രെഹബെയാം രെഹബെയാമിന്റെ മകൻ അബീയാവ്, അബീയാവിന്റെ മകൻ ആസാ, ആസായുടെ മകൻ യെഹോശാഫാത്ത്,


യോവാശിന്റെ മകൻ അമസ്യാവ്, അമസ്യാവിന്റെ മകൻ അസര്യാവ്, അസര്യാവിന്റെ മകൻ യോഥാം,


പിന്നെ, യെഹോശാഫാത്ത് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടൊപ്പം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യെഹോരാം അനന്തരാവകാശിയായി രാജസ്ഥാനമേറ്റു.


അവർ യെഹൂദയ്ക്കെതിരേ പുറപ്പെട്ട് അതിനെ ആക്രമിച്ചു. രാജകൊട്ടാരത്തിൽക്കണ്ട സകലവസ്തുവകകളും, അദ്ദേഹത്തിന്റെ ഭാര്യമാർ, പുത്രന്മാർ എന്നിവരോടൊപ്പം അപഹരിച്ചുകൊണ്ടുപോയി. ഇളയമകൻ യഹോവാഹാസല്ലാതെ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരുവനും ശേഷിച്ചില്ല.


രാമോത്തിൽവെച്ച് അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ ചികിത്സിക്കാനായി യോരാം യെസ്രീലിലേക്കു മടങ്ങി. ആഹാബിന്റെ മകനായ യോരാമിനു മുറിവേറ്റിരുന്നതിനാൽ അദ്ദേഹത്തെ കാണുന്നതിനായി യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെസ്രീലിൽ ചെന്നിരുന്നു.


യോവാശിന് ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി. അദ്ദേഹം നാൽപ്പതുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേരു സിബ്യാ എന്നായിരുന്നു; അവൾ ബേർ-ശേബാക്കാരി ആയിരുന്നു.


Lean sinn:

Sanasan


Sanasan