Biblia Todo Logo
Bìoball air-loidhne

- Sanasan -




1 ദിനവൃത്താന്തം 10:2 - സമകാലിക മലയാളവിവർത്തനം

2 ഫെലിസ്ത്യർ ശൗലിനെയും പുത്രന്മാരെയും പിൻതുടർന്നു ചെന്നു. ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശൂവയെയും അവർ വധിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

2 ശൗലിനെയും പുത്രന്മാരെയും ഫെലിസ്ത്യർ പിന്തുടർന്നു; ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മല്‌ക്കീശൂവയെയും അവർ വധിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ഫെലിസ്ത്യർ ശൗലിനെയും മക്കളെയും പിന്തുടർന്നു ചെന്നു; ഫെലിസ്ത്യർ ശൗലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്ക്കീശൂവയെയും വെട്ടിക്കൊന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 ഫെലിസ്ത്യർ ശൗലിനെയും മക്കളെയും പിന്തുടർന്നു; ഫെലിസ്ത്യർ ശൗലിന്‍റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്‍ക്കീശൂവയെയും വെട്ടിക്കൊന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ഫെലിസ്ത്യർ ശൗലിനെയും മക്കളെയും പിന്തേർന്നു ചെന്നു; ഫെലിസ്ത്യർ ശൗലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്ക്കീശൂവയെയും വെട്ടിക്കൊന്നു.

Faic an caibideil Dèan lethbhreac




1 ദിനവൃത്താന്തം 10:2
11 Iomraidhean Croise  

യോശിയാവ് രാജാവായിരിക്കുമ്പോൾ ഈജിപ്റ്റിലെ രാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിനോടു യുദ്ധംചെയ്യുന്നതിന് യൂഫ്രട്ടീസ് നദീപ്രദേശത്തേക്കു പുറപ്പെട്ടു. യോശിയാരാജാവ് യുദ്ധത്തിൽ അദ്ദേഹത്തെ എതിരിടുന്നതിനായി ചെന്നു. എന്നാൽ മെഗിദ്ദോവിൽവെച്ച് നെഖോ അദ്ദേഹത്തെ എതിരിട്ട് കൊന്നുകളഞ്ഞു.


അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുമ്പിൽവെച്ചു കൊന്നു. അതിനുശേഷം അവർ അദ്ദേഹത്തിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. അദ്ദേഹത്തെ വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി.


ആക്രമണം ശൗലിനുചുറ്റും അതിഭീകരമായിത്തീർന്നു. വില്ലാളികൾ ശൗലിന്റെ രക്ഷാനിര ഭേദിച്ചുകടന്ന് അദ്ദേഹത്തെ മുറിവേൽപ്പിച്ചു.


നേർ കീശിന്റെ പിതാവായിരുന്നു; കീശ് ശൗലിന്റെയും ശൗൽ യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവരുടെയും പിതാവായിരുന്നു.


നേർ കീശിന്റെ പിതാവായിരുന്നു. കീശ് ശൗലിന്റെയും, ശൗൽ, യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവരുടെയും പിതാവായിരുന്നു.


അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും.


ശൗലിന്റെ പുത്രന്മാർ—യോനാഥാൻ, യിശ്‌വി, മൽക്കീ-ശൂവ എന്നിവരായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു പുത്രിമാരിൽ ആദ്യജാതയ്ക്ക് മേരബ് എന്നും ഇളയവൾക്ക് മീഖൾ എന്നും പേരായിരുന്നു.


യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരൂ, പരിച്ഛേദനമേൽക്കാത്ത ഇവരുടെ സൈനികകേന്ദ്രത്തിലേക്കു നമുക്കു കടന്നുചെല്ലാം; ഒരുപക്ഷേ, യഹോവ നമുക്കുവേണ്ടി പ്രവർത്തിച്ചേക്കാം. അധികംകൊണ്ടോ അൽപ്പംകൊണ്ടോ പ്രവർത്തിക്കാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ” എന്നു പറഞ്ഞു.


ഫെലിസ്ത്യർ ശൗലിനെയും പുത്രന്മാരെയും പിൻതുടർന്നു ചെന്നു. ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശൂവയെയും അവർ വധിച്ചു.


Lean sinn:

Sanasan


Sanasan