7 മുതേലെ ചീവാതി ശിങ്കം വോലത്തത്; ഇരണ്ടാമത്തെ ചീവാതി കാളവോലത്തത്; മൂണാമത്തെ ചീവാതി മനിശൻവോലെ മുകറൊള്ളത്; നാലാമത്തെ ചീവാതി പാറിനെ കശുകുവോലത്തതും താൻ.
ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, പുത്തി പോതത്തിൽ കുഞ്ചിക്കാടുവോലെ ആവാനില്ലെ; ഒണ്ണാ തിൻമെ ചെയ്യിനത്തിൽ കുഞ്ചിക്കാടുവോലേം പുത്തി പോതത്തിൽ വലിയോരുകാടുവോലേം ആകോണും.
കോയിമെ കട്ടിലുക്ക് മില്ലോട് തെളിമയാനെ പളുങ്കുവോലെ കണ്ണാടി കടൽ ഒണ്ടായെ; കോയിമെ കട്ടിലുക്ക് നടുവേം നാലുകോടും നാല് ചീവാതികാട്; അത്തുക്ക് മില്ലോടും പുറകോടും എല്ലാം കൺകാടും ഒണ്ടായെ.
അവൻ ഇരണ്ടാം മുത്തിരേ തിടച്ചവോളെ “വര്” ഒൺ ഇരണ്ടാമത്തെ ചീവാതി ചൊന്നതെ ഏൻ കേട്ടെ.
കുഞ്ചി ആട് മൂണാമത് മുത്തിരേ തിടച്ചവോളെ “വര്” ഒൺ മൂണാമത്തെ ചീവാതി ചൊന്നതെ കേട്ടെ. അന്നേരം ഏൻ ഒരു കറുത്തെ കുതിരെ കണ്ടെ; അത്തുക്ക് മീത്തോട് ഇരുക്കിനവൻ കയ്യിൽ തുലാശെ പുടിച്ചിരുക്കിനതെ കണ്ടെ.
കുഞ്ചി ആട് നാലാമത്തെ മുത്തിരേ തിടച്ചവോളെ, “വര്” ഒൺ നാലാമത്തെ ചീവാതി ചൊന്നതെ ഏൻ കേട്ടെ.