1 ഏൻ പുതുവൻ വാനമാം പുതുവൻ പൂമിയാം കണ്ടെ; മുതേലെ വാനമും മുതേലെ പൂമീം കടന്തേയെ; ശമുത്തിരമും ഇനി ഇല്ലെ.
അത് എകനയൊണ്ണാ തെയ്‌വ മക്കാക്ക് അകത്തെ മകത്തത്തിലെ പിശപ്പ് കിടയ്‌ക്കിനവോളെ തങ്കാക്കും ചാവിൽ നുണ്ണും നാശത്തിൽ നുണ്ണും വുടുതൽ കിടയ്‌ക്കുമൊൺ അതുകാടും ആശിക്കിനെ.
ഒണ്ണാ കരുത്താവു വരുനെ നാ ആരുക്കും തിക്കിനാതെ കളവാണി വരിനതുവോലെ വന്തോകും. അം നാ വാനം ചരിയാനെ ഒച്ചേൽ മാഞ്ച് മണ്ടും; വാനത്തിൽ ഒള്ളെ മുച്ചൂടുകാടും വെന്ത് നാശമായ് മണ്ടും; പൂമീം അത്തിലൊള്ളെ മുച്ചൂടും നാതയാകേം ചെയ്യും. ഒണ്ണാ പൂമീൽ നടന്തത് മുച്ചൂടും നായവിതീക്കായ് വെളിപ്പട്ട് വരും.
ഒണ്ണാ നങ്കെ തെയ്‌വം വാക്ക് ചെയ്യെ നീതിമാൻമാര് മട്ടും ഇരുക്കിനെ ഇടമാനെ പുതുവൻ വാനത്തുക്കും പുതുവൻ പൂമീക്കും കാത്ത് ഇരുക്കേം ചെയ്യിനെ.
അന്നേരം പത്ത് കൊമ്പും ഏളു തലേം കൊമ്പുകാട്ടിൽ പത്ത് കിരികിടമാം ഓരോ തലേലും തെയ്‌വമെ കുത്തമെ ചൊന്നെ നാമം ഒള്ളെ ചീവാതി കടലിൽ നുൺ ഓറി വരിനതെ ഏൻ കണ്ടെ.
പിന്നെ ഏൻ വൻ വെള്ള കോയിമെ കട്ടിലാം അത്തിൽ ഒരാ ഇരുക്കിനതാം കണ്ടെ; അവനുക്ക് മില്ലോട് നുൺ വാനമും പൂമീം ഓടിമണ്ടിയേയെ; പിന്നെ അതുകാടെ കണ്ടതില്ലെ.
കോയിമെ കട്ടിലേൽ ഇരുക്കിനാ, “ഇതി, ഏൻ എല്ലാതാം പുതുവനാക്കിനെ” ഒൺ അരുൾ ചെയ്യിനെ. “ഇം വശനം നമ്പുകേക്കാനതും ചത്തിയമൊള്ളതും നാലെ എളുത്” ഒൺ അവൻ കൽപ്പനയിട്ടെ.
പായെ തിരയ്‌ക്കിനതുവോലെ വാനം മാഞ്ച് പോയെ; എല്ലാ മലകാടും തുരുത്തും അത്തിലെ ഇടത്തിൽ നുൺ മാറി പോയെ.