4 ചീവാതീക്ക് അതികാരമെ കൊടുത്തനാലെ അവറെ അം വൻശർപ്പമെ വണയ്‌ങ്കെ. “ചീവാതീക്ക് തകുന്തെ ആൾ ആര്? അതും മത്തും പോരടിക്കുകേക്ക് ആരുനാലെ മുടിഞ്ചോകും?” ഒൺ ചൊല്ലി ചീവാതിയാം വണയ്‌ങ്കെ.
തെയ്‌വത്തിലെ ഉരുവമാനെ മകിമെ ഒള്ളെ കിരിശ്‌ത്തുവിലെ നല്ലെ ചേതീലെ വെളിച്ചം നമ്പിക്കെ നാത്തവേരാ കാണാതിരുപ്പേക്കുചൂട്ടി ഇം ഉലകത്തിലെ തെയ്‌വമാനെ പിശാശ് നമ്പിക്കെ നാത്തവേരാകാട് മനെ കണ്ണെ ഇരുട്ടായ്‌ക്കി വച്ചിരുക്കിനെ.
അവൻ തെയ്‌വമൊൺ വുളിക്കിനതമോ കൊണ്ടാടിനതമോ ആനതയെല്ലാം എതിരുത്ത് അതക്കാട്ടി വലിയവൻ താൻതാൻ ഒൺ ഉടയാളമേ പെരുമപ്പടുത്തുകേം ചെയ്യും; മട്ടുമില്ലെ തെയ്‌വ ആലയത്തിൽ കടന്ത് അത്തിൽ ഇരുന്ത് ഉടയാ താൻ തെയ്‌വമൊൺ അവൻ അവകാശപ്പടുകേം ചെയ്യും.
മേലോകത്തിൽ വോറൊരു അടകാളം കാൺമ്പയായെ; ഏളു തലേം പത്ത് കൊമ്പും ഏളു രാശമുടീമായ് തീ നെരുപ്പുവോലത്തെ വൻശർപ്പം.
അത്തിലെ വാൽ വാനത്തിലെ വെള്ളികാട്ടിൽ മൂണിൽ ഒരു അംശമെ വലിച്ചുകൂട്ടി പൂമിനാട്ടുക്ക് ഒറിഞ്ചെ. പെതുക്കുവേക്കൊള്ളെ പെൺമ്പുള്ളെ പെത്തവോളയേ പുള്ളേ തിൻബേക്ക് വൻശർപ്പം അവേക്ക് മില്ലോട്ടുക്ക് വന്തെ.
പിന്നെ വോറൊരു ചീവാതീം പൂമിനാട്ടിൽ നുൺ ഓറി വരിനതെ ഏൻ കണ്ടെ; അത്തുക്ക് കുഞ്ചി ആട്ടുക്ക് ഒള്ളതുവോലെ ഇരണ്ട് കൊമ്പും ഇരുന്തെ; അത് വൻശർപ്പമ്പോലെ കുരവുട്ടെ.
മുതേലെ ചീവാതീലെ ഉരുവം കുരവുടിളത്തുക്കും അത്തിലെ ചിലയെ കുമ്പിടാത്തെ മാനടവൻകാടയെല്ലാം കൊൽകേക്കുംചൂട്ടി ചീവാതീലെ ചിലേക്ക് ഉശിരെ കൊടുക്കേക്കൊള്ളെ അതികാരം ഇരണ്ടാമത്തെ ചീവാതീക്ക് കിടച്ചെ.
ഏൻ കണ്ടെ ചീവാതി പുള്ളിപ്പുലീക്കൊത്തതും അത്തിലെ കാൽ കരളീലതുവോലത്തതും വായ് വന്ത് ശിങ്കത്തിലെ വായ് വോലേം ഇരുന്തെ. അത്തുക്ക് വൻശർപ്പം ഉടയാ ചക്കിതിയാം പതവിയാം വലിയെ അതികാരമാം കൊടുത്തെ.
അവറെ കുഞ്ചി ആട്ടുകാൽ പോരടിക്കും; താൻ കരുത്താവുകാട്ടുക്ക് കരുത്താവും രാശാക്കൻമാരുകാട്ടുക്ക് രാശാവും നാലെ കുഞ്ചി ആട് അവറളെ തോൽവി അടയെ വച്ച് നേടും. തെയ്‌വം വുളിച്ചെടുത്തവേരാളും പുറിച്ചെടുത്തവേരാളും നമ്പിക്കെ ഒള്ളയാളുകേം കുഞ്ചി ആട്ടു കൂട്ടത്തിൽ ഒണ്ടാകും.”
അപ്പിണെ ചുടിനത്തിലെ പുകെ കാണവോളെ ഇകനെ ചൊല്ലി കേശും, “ഇപ്പേരുപ്പട്ടെ ഒരു വൻ പട്ടണം ഇത്തുക്കു മില്ലോട് ഒണ്ടായിരുക്കിനതീ?”
ഇം കെടുതിയാലെ ചാകാത്തെ മനിശെ മാനടവൻകാട് അവറളിലെ തിശകെട്ടെ ചെയ്‌തികേൽ നുൺ മനമെ തിരുപ്പിയതില്ലെ. അവറെ പേയ് പിശാശുകാടെ കുമ്പിടുകേം പൊന്ന്, വെള്ളി, ചെമ്പ്, കല്ല്, മരം ഇകത്തതുകാട്ടിൽ ചെയ്യതും കാൺമ്പേക്കും കോക്കേക്കും നടക്കേക്കും കൂടാത്തതുമാനെ ചിലകാടെ കുമ്പിടുമെ പളക്കമാം അവറെ വുട്ടതില്ലെ.