18 ഒണ്ണാ ഇത്തുക്ക് ഏൻ കെവുനമെ കൊടുക്കിളതില്ലെ; കുറിയോടെ ഉന്നം വയ്‌ക്കിനത് നരിയോ മെച്ചക്കമോ ഏതോയതോ കിരിശ്‌ത്തുവതാനേ അവറെ വുളിച്ച് ചൊന്നത്. അതുനാലെ ഏൻ പിരിയമോറിനെ; ഇനീം ഏൻ പിരിയമോറും.
നരി ചാമിക്കാറായാനെ നീമപണ്ടിതരുകാടും പരീശരുകാടുമേ, നിങ്കാക്ക് അമ്മച്ചേ എപ്പേരുപ്പട്ടെ വിനെ വരിനെ; നിങ്കെ മാനടവൻകാട്ടുക്ക് മില്ലോളെ മേലോകെ രാച്ചത്തിലെ വാതലെ അടച്ചാനെ; നിങ്കെ കടക്കിനതുമില്ലെ, കടക്കേക്ക് ആശിക്കിനവേരാളെ കടത്തി വുടുക്കിനതുമില്ലെ.
അവറനേ തൂക്കാലിച്ചിയേരെ ചൊല്ലി ഏമാത്തി അവറെ കൂരേലെ ഏനവാനമെല്ലാം ചൊന്തമായ്‌ക്കാനെ. ആൾ കന്നേൽ തങ്കെ താൻ വലിയെ വായാത്തുകാറാ ഒൺ കാട്ടുവച്ചൂട്ടി ബൊകുനേരം വലിയെ വായിൽ വായാതിനതു മട്ടുംതാൻ അവറെ ചെയ്യിനത്; ഇതുനാലെ അവറാത്തുക്ക് ചരിയാനെ തണ്ടനെ കിടച്ചോകും.”
ഒണ്ണാ ഇത് ശിശിയരുക്ക് വെളിവായതില്ലെ; അവറാത്തുക്ക് തിരിത്തിരമാകാത്തെ നിലമേൽ മറവായിരുന്തതുനാലെ ഇം കാരിയത്തിലെ പൊരുളെ ഏശുവുകാൽ കോക്കുകേക്ക് പേടിയായ് ഇരുന്തെ.
അത്തുക്ക് ഏശു, “അവനെ വിലക്കുവാനില്ലെ; എന്തൊണ്ണാ നിങ്കാക്ക് എതിരിയല്ലാതിരുക്കിനവൻ നിങ്കാക്ക് ചേന്താതാൻ” ഒൺ ചൊല്ലിയെ.
പിന്നെ എന്തെ ചൊൽകേക്ക്? ഏൻ മിന്നേ ചൊല്ലിയതുവോലെ എകൂതരും എകൂതരല്ലാത്തവേരാളുമാനെ എല്ലാരും ഒരേവോലെ പാപത്തുക്ക് അടിമപ്പട്ടിരുക്കിനെ.
ഇപ്പെ എനക്ക് നായപുറമാണമെ പാലിയാത്തനാലെ ഏൻ പാപമെ ചെയ്യാലും തെയ്‌വം എൻകാൽ ഇരക്കം കാട്ടാത്തീ? ഒൺ നീ നിനച്ചോകാം. അകനെ നീ നിനയ്‌ക്കെ വേണാ.
ഏൻ ചൊൽകേക്ക് നിനച്ചത് ചിലകാട്ടുക്കോ ചിലകാട്ടുക്ക് മുകന്ത് വച്ചത്തുക്കോ ഒരു വിലേമില്ലെ ഒൺതാൻ.
അന്നേരം ഏൻ എന്തെ ചെയ്യിളെ? ഏൻ ആത്തുമാവിൽ വായാതും മനശിലും വായാതും ആത്തുമാവിലും പാടും മനശിലും പാടും.
അതുനാലെ ഏനായാലും വോറെ ഒള്ളെ അപ്പോശ്‌ത്തലരുകാടായാലും വുളിച്ച് ചൊല്ലിയെ നല്ലെ ചേതി ഒണ്ണേതാൻ; നിങ്കെ നമ്പിയതും ഇതേതാൻ.
എന്തുനാലയൊണ്ണാ, നിങ്കെ വായാതിനതുനാലേം ഏശുകിരിശ്ത്തുവു ആത്തുമാവിലെ ഉതവിനാലേം എനക്ക് വന്തതിലെല്ലാം വുടുതൽ കിടയ്‌ക്കും ഒൺ എനക്ക് തിക്കിനൊണ്ട്.