4 തെയ്‌വം നിങ്കളെ വുളിച്ചവോളെ ഒരേയൊരു ആശേക്കുചൂട്ടി താൻ വുളിച്ചത്; അതേവോലെ ഉടമ്പ് ഒണ്ണ്, ആത്തുമാവ് ഒണ്ണ്,
അതുനാലെ നിങ്കെ പുറപ്പെട്ട് ചാതീ ശനങ്കാടെ ബൂറാ ശിശിയരുകാടാക്കിൻ. അവറളെ തകപ്പനിലേം മകനിലേം തെയ്‌വ ആത്തുമാവിലേം നാമത്തിൽ രാട്ടിപിരാട്ടുകേം ഏൻ നിങ്കകാൽ കൽപ്പനയിട്ടതുകാടെ പാലിക്കിളെ നിലമേൽ ഉവതേശമെ കൊടുക്കുകേം ചെയ്യിൻ; ഏനോ ഉലകത്തിലെ കടശി നാ വരേക്ക് എല്ലാ നാളും നിങ്കെ കൂട്ടത്തിൽ ഒണ്ട്” ഒൺ ചൊല്ലിയെ.
കരുത്താവാനെ ഏശുവിലെ ഇരക്കത്തിൽ രച്ചിക്കപ്പടും ഒൺ നാം നമ്പുനവോലെ അവറളും നമ്പുനെ.”
ഏശു കിരിശ്‌ത്തുവുനാലെ തെയ്‌വം അവറാത്തുക്ക് ചെയ്യത് അവറെ വീയ് ഒറിഞ്ചാലും അവറെ വലിയെ തമുത്തരുകാടെ തെയ്‌വം പുറിച്ചെടുത്തനാലെ എകൂതര് അവനുക്ക് പുടിച്ചവേരാതാനെ? എന്തൊണ്ണാ ഉടയാളിലെ ആത്തിരത്തുക്ക് തെയ്‌വം ആരയൊണ്ണാലും വുളിച്ചാ അവൻ അവറളെ വീയ് ഒറിയാത്തുതാനെ.
അപ്പം ഒൺതാൻ; പലയാളുകയാനെ നങ്കെ അം അപ്പത്തുക്ക് പങ്കുകാറായാനെ; അതുനാലെ നങ്കെ ഒരു ഉടമ്പാനെ.
ഒണ്ണാ ഇപ്പെ അവയവങ്കാട് കനേകം ഒള്ളതൊണ്ണാലും ഉടമ്പ് ഒൺതാൻ.
എങ്കെ വുളിച്ച് ചൊല്ലാത്തെ വോറൊരു ഏശുവെ ചൊല്ലി വുളിച്ച് ചൊല്ലുകയോ നിങ്കാക്ക് കിടയാത്തെ വോറൊരു ആത്തുമാവപ്പത്തീം എങ്കളിൽ നുൺ കോളാത്തെ നല്ലെ ചേതിയെ പത്തീം ഒരാ വന്ത് ചൊന്നവോളെ നിങ്കെ അതെ ഏത്തെടുക്കിനത് എനക്ക് അരിശുകം താൻ.
അവൻ നിങ്കളെ വുളിച്ചനാലെ നിങ്കാക്കിരുക്കിനെ ആശെ എന്തൊണ്ണും തെയ്‌വ മക്കകാൽ നങ്കാക്കൊള്ളെ പങ്കിലെ മകിമേലെ വിലെ എപ്പേരുപ്പട്ടതൊണ്ണും തിക്കിലൊണ്ടാളത്തുക്കും ഏൻ വായാതിനെ.
അവറെ ഇരണ്ടു കൂട്ടത്തുക്കുമിരുന്തെ വയ്‌രായ്‌ക്കമെ ശിലുവേൽ ചത്തതിനാലെ കിരിശ്ത്തു നാതെ ആയ്‌ക്കെ; അതുനാലെ അം ഇരണ്ട് കൂട്ടമാം ഒരു ഉടമ്പിൽ മൊത്തമായ്‌ക്കി തെയ്‌വത്തിൽ നിരപ്പായ്‌ക്കെ.
അകനെ കിരിശ്‌ത്തുവിലോടതാൻ എകൂതരുക്കും എകൂതരുകാട് അല്ലാത്തെ നങ്കാക്കും ഒരേ ആത്തുമാവിൽ തകപ്പൻകാക്ക് പോകേക്കൊള്ളെ അനുമതി കിടച്ചത്.
എകൂതരല്ലാത്തെ നിങ്കളും ചുത്തമാനെ ആത്തുമാവിൽ എകൂതരാനെ നമ്പിക്കയാനവേരാകാൽ ചേന്ത് തെയ്‌വമിരുക്കിനെ ഒരു കെട്ടിടമായി കെട്ടപ്പട്ട് വരിനെ.
അതുനാലെ കരുത്താവിലെ വേലനാലെ തടവിലായെ ഏൻ നിങ്കകാൽ പുത്തീ ചൊന്നത് എകനയൊണ്ണാ നിങ്കളെ വുളിച്ചിരുക്കിനെ വുളീക്ക് ഓയ്‌ക്കമായ് പിശേൻ.
എന്തൊണ്ണാ നങ്കെ അവൻ ഉടമ്പിലെ അവയവങ്കാട് താനേ?
നങ്കെ കരുത്താവാനെ ഏശുകിരിശ്ത്തുവു തകപ്പനാനെ തെയ്‌വത്തുക്ക് എപ്പണും നണ്ണിയെ ചൊന്നെ.
കിരിശ്‌ത്തുവിലെ അമതി നിങ്കെ ഇതയമെ അതികാരമെ നടത്തട്ടെ; ഇം അമതീക്കു താൻ നിങ്കളെ ഒരു ഉടമ്പായ് വുളിച്ചിരുക്കിനത്; നണ്ണി ഒള്ളവേരാളായ് ഇരിൻ.
നങ്കെ കരുത്താവാനെ ഏശുകിരിശ്ത്തുവും നങ്കളെ ആത്തിരമാ വച്ചിരുന്ത് ഉടയാ പിന്നിയത്തിൽ നങ്കാക്ക് എണ്ണെണ്ണേക്കുമൊളെള ചുണയാം നല്ലെ ആശയാം തരിനെ നങ്കെ തകപ്പനാനെ തെയ്‌വമും
നങ്കെ രച്ചകനാനെ തെയ്‌വത്തിലേം നങ്കെ ആശയോടെ വശിയെ നോയ്‌ക്കി ഇരുക്കിനെ കിരിശ്ത്തു ഏശുവിലെ കൽപ്പനേ കേട്ട് കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനാനെ പവുലോശ്
ചുത്തം നാത്തെ പിശപ്പാം ഇം ഉലക ചുകമാം വുട്ട് ഇം ഉലകത്തിൽ തിരിത്തിരമായും നീതിയോടേം തെയ്‌വത്തിലെ ചാമിക്കാറനായും പിശപ്പേക്ക് അം തെയ്‌വ പിന്നിയം നങ്കളെ പടിയ്‌ക്കെ വയ്‌ക്കും.
അതുനാലെ അവൻ ഇരക്കത്തിൽ നങ്കെ നീതീകരിക്കപ്പട്ടാലെ ആശയോടെ കാത്ത് ഇരുക്കിനെ എണ്ണെണ്ണേക്കുമൊളെള ഉശിരു പിശപ്പുക്ക് അവകാശമൊള്ളവേരാ ആകും.
കിരിശ്ത്തുവെ ചാവിൽ നുൺ ഉശിരേത്തുകേം അവനുക്ക് മകിമെ കൊടുക്കുകേം ചെയ്യെ തെയ്‌വമെ അവൻനാലെ നിങ്കെ നമ്പുനെ. അതുനാലെ നിങ്കെ നമ്പിക്കേം ആശേം തെയ്‌വത്തിൽ വച്ചിരുക്കിനെ.
ഇം ആശയോടെ ഇരുക്കിനവനെല്ലാം കിരിശ്ത്തു ചുത്തമാനവനായ് ഇരുക്കിനവോലെ ഉടവനമാം ചുത്തമായ് കാക്കിനെ.