9 ഉലകത്തിലെ എല്ലാതാം പടച്ചെ തെയ്‌വം മിന്നോരു കാലമിരുന്തേ മറച്ച് വച്ചിരുന്തെ ഇം മറുമത്തിലെ പൊരുൾ എന്തനേത്തൊൺ എല്ലാരുക്കും വെളിവാക്കി കൊടുക്കിളത്തുക്ക് എന്നെ പുറിച്ചെടുത്തിരുക്കിനെ.
ഏൻ ഇരുട്ടിൽ നിങ്കകാൽ ചൊന്നത് വെളിച്ചത്തിൽ ചൊല്ലിൻ; ചിത്താറയകത്തിൽ വച്ച് ചെവീൽ ചൊല്ലിയതെല്ലാം കൂരേക്ക് മീത്തോട് വുളിച്ച് ചൊല്ലുകേം ചെയ്യിൻ.
ഏൻ കതയവോലെ നിങ്കകാൽ കുരവുടും; ഉലകമെ പടയ്‌ക്കിനത്തുക്കും മിന്നേയിരുന്തൊള്ളെ മറുമമെ ഏൻ നിങ്കാക്ക് വെളിപ്പടുത്തി തരും ഒണ്ണൊള്ളെ പലകപ്പാട്ടുക്കാറൻ ചൊല്ലിയെ വാത്തെ നടമാകേക്ക് ഇകനെ ഇടയായെ.
പിന്നെ രാശാവ് ഉടയാക്ക് വലത്തക്കോടൊള്ളവേരാകാക്ക് ചൊല്ലും, “എൻ തകപ്പൻനാലെ നൽ വരം കിടച്ചവേരാളേ, വരിൻ; ഉലകമെ പടച്ചനായിരുന്ത് നിങ്കാക്കുചൂട്ടി ഒരിയ്‌ക്കി ഇരുക്കിനതും തെയ്‌വം അതികാരമെ നടത്തിനതുമാനെ രാച്ചമെ അവകാശമാക്കിൻ.
അതുനാലെ നിങ്കെ പുറപ്പെട്ട് ചാതീ ശനങ്കാടെ ബൂറാ ശിശിയരുകാടാക്കിൻ. അവറളെ തകപ്പനിലേം മകനിലേം തെയ്‌വ ആത്തുമാവിലേം നാമത്തിൽ രാട്ടിപിരാട്ടുകേം ഏൻ നിങ്കകാൽ കൽപ്പനയിട്ടതുകാടെ പാലിക്കിളെ നിലമേൽ ഉവതേശമെ കൊടുക്കുകേം ചെയ്യിൻ; ഏനോ ഉലകത്തിലെ കടശി നാ വരേക്ക് എല്ലാ നാളും നിങ്കെ കൂട്ടത്തിൽ ഒണ്ട്” ഒൺ ചൊല്ലിയെ.
മനം തിരുപ്പിളതപ്പത്തീം പാപത്തുക്ക് മന്നിപ്പ് കിടക്കിനതപ്പത്തീം എരുശലേമിലിരുന്ത് ഉലകത്തിലെ മാനടവൻകാൽ ബൂറാ അവൻ നാമത്തിൽ വുളിച്ച് ചൊല്ലോണുമൊൺ എളുതിയിരുക്കിനെ.
ഏനും തകപ്പനും ഒരേ ഒൺതാൻ.”
അത്തുക്ക് ഏശു അവറാത്തുകാൽ, “എൻ തകപ്പൻ ഉണ്ണേക്ക് വരേക്കും ഉടയാ വേലെ ചെയ്‌കിട്ടിരുക്കിനെ; ഏനും വേലേ ചെയ്‌കിട്ടിരുക്കിനെ.”
ഏശു അവറാത്തുകാൽ, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, ഉടയാ തകപ്പൻ ചെയ് കാണതല്ലാതെ മകനുക്ക് ചൊന്തമായ് ഒണ്ണാം ചെയ്‌കേക്ക് മുടിയാത്ത്; അതുനാലെ തകപ്പൻ ചെയ്യിനതയെല്ലാം മകനും അതേവോലെ ചെയ്യിനെ.
ഒൺ മിന്നൊരു കാലത്തിലേ ചൊല്ലിയെ കരുത്താവ് അരുൾ ചെയ്യിനെ.”
കിരിശ്ത്തുവിൽ പിരിയമാനെ ഇണങ്കരേ, ഇം മറുമം നിങ്കാക്ക് തിക്കിനാതവോയാ നിങ്കെ പുത്തി ഒള്ളവേരാ ഒൺ നിങ്കാക്കേ തോണാം. വോറേ ചാതികാട്ടിൽ നുണ്ണൊള്ളെ ആളുകെ അവനും മത്തും ചേരിനതുവരേക്ക് എകൂതര് തെയ്‌വത്തുകാക്ക് തങ്കെ ഇതയമെ കടിനമാക്കും. ഇന്താൻ അം മറുമം.
തെയ്‌വത്തിലെ അറിവ് മറഞ്ചിരുന്തതും നങ്കെ മകിമേക്കുചൂട്ടി തെയ്‌വം ഉലകമെ പടയ്‌ക്കിനത്തുക്ക് മിന്നേ നിനച്ചിരുന്തെ അറിവുമേതാൻ; തെയ്‌വത്തിലെ മറഞ്ചിരുക്കിനെ അറിവമേതാൻ എങ്കെ വുളിച്ച് ചൊന്നത്.
ഉടയാകാൽ നങ്കെ ചുത്തമാനവേരാളും കളങ്കം നാത്തവേരാളുമാളത്തുക്ക് തെയ്‌വം ഉലകമെ പടയ്‌ക്കിനത്തുക്ക് മിന്നേ നങ്കളെ കിരിശ്ത്തു ഏശുവിൽ പുറിച്ചെടുത്തെ.
നിങ്കകാൽ തെയ്‌വ പിന്നിയത്തിലെ നല്ലെ ചേതിയെ ചൊല്ലോണുമൊണ്ണെ കടമെ തെയ്‌വം എനക്ക് തന്തിരുക്കിനതൊൺ നിങ്കെ കേട്ട് ഇരുക്കിനതാനേ?
തെയ്‌വത്തിലെ നല്ലെ ചേതീക്കുചൂട്ടി ചങ്കിലീൽ കെട്ടപ്പട്ട് കിരിശ്‌ത്തുവിലെ പതവിക്കാറനായെ ഏൻ അം നല്ലെ ചേതിയെ കുരവുടിനതുവോലെ പേടിനാതെ കുരവുടുകേക്കും
നിങ്കെ നല്ലെ ചേതിയെ കേട്ടവോളെ നിങ്കെ ഏത്തെടുത്തെ ആശേൽ നുൺ ചോന്ത് പോകാതെ ഉറപ്പൊള്ളതും നിലെ നിൽക്കിനതുമാനെ നമ്പിക്കേൽ നിലെ നുണ്ണോകോണും. പവുലോശ് ഒണ്ണെ ഏൻ ഇം നല്ലെ ചേതിനാലതാൻ തെയ്‌വ വേലക്കാറൻ ആയത്. ഇം നല്ലെ ചേതി ഉലകത്തിലൊള്ളെ എല്ലാ തിട്ടിക്കലുകാക്കും വുളിച്ച് ചൊല്ലിയിരുക്കിനെ.
ഇം ചേതി മിന്നൊരു കാലത്തുക്കും വർളാടു വർളാട്ടുക്കും മറഞ്ചിരുന്തെ. ഒണ്ണാ ഇപ്പെ തെയ്‌വം തനക്കൊള്ളെ ചുത്തമാനവേരാക്ക് വെളിപ്പടുത്തി കൊടുത്തിരുക്കിനെ.
എന്തൊണ്ണാ നിങ്കളിലെ പാപം നുറഞ്ചെ പശേ പിശപ്പ് ചാവുകേം നിങ്കെ ഉശിര് കിരിശ്ത്തു കൂട്ടത്തിൽ തെയ്‌വത്തിൽ മറഞ്ചിരുക്കുകേം ചെയ്യിനെ.
കിരിശ്‌ത്തുവിലെ മറുമമാനെ വശനമെ വുളിച്ച് ചൊൽകേക്ക് തെയ്‌വം വാതലെ തുറന്ത് തരിളത്തുക്കുചൂട്ടി നിങ്കെ എങ്കാക്കുചൂട്ടീം വായാതിൻ. അം വശനം നാലതാനേ ഏൻ തടങ്കലിൽ കിടക്കിനത്.
കരുത്താവുക്ക് പിരിയമാനെ ഇണങ്കരേ, നിങ്കളെ ഉടയാ ആത്തുമാവിൽ ചുത്തമാക്കിനതിലോടേം നിങ്കാക്ക് ചത്തിയത്തുകാലൊള്ളെ നമ്പിക്കേലോടേം രച്ചിക്കപ്പടിളത്തുക്ക് തെയ്‌വം നിങ്കളെ മിന്നമേ പുറിച്ചെടുത്തെ; അതുനാലെ നിങ്കളെ നിനച്ച് എങ്കെ എപ്പണും തെയ്‌വത്തുക്ക് നണ്ണിയെ ചൊൽകേക്ക് കടപ്പട്ടിരുക്കിനെ.
നങ്കെ തെയ്‌വമെ കൊണ്ടാടിനത്തിലെ ഇം മറുമമെ ആരുക്കും ഒറിഞ്ച് പോടിളത്തുക്ക് ഒള്ളതില്ലെ, കിരിശ്ത്തു മനിശെ പുറവീൽ വെളിപ്പട്ട്; അവൻ നീതിയൊള്ളാ ഒൺ തെയ്‌വ ആത്തുമാവ് വെളിപ്പടുത്തി; തെയ്‌വ തൂതരുകാട്ടുക്ക് ഉരുവപ്പട്ട്; എകൂതരല്ലാത്തവേരാ ഇടേൽ കേൾവിപ്പട്ട്; ഉലകത്തിൽ ബൂറാ നമ്പി; വെൺമയാ മേലോകത്തുക്ക് എടുക്കപ്പട്ടെ.
അവൻ നങ്കളെ രച്ചിക്കുകേം ചുത്തമാനെ പിശപ്പുക്ക് വുളിക്കേം ചെയ്യെ; അത് നങ്കെ എന്തയൊണ്ണാലും ചെയ്യനാലെ നാത്തെ, മിന്നമേ ഉടയാ ചെയ്‌കേക്ക് നിനച്ചതുനാലേം ഉടയാ ഇരക്കം നാലേം താൻ; ഇം പിന്നിയം കിരിശ്ത്തു ഏശുവിൽ എല്ലാ കാലമും ഒണ്ടാനത്തുക്ക് മിന്നേ തന്തതാൻ.
ഒണ്ണാ കരുത്താവ് എനക്ക് തുണനുൺ എനക്ക് വശനമെ മൊത്തമാ വുളിച്ച് ചൊൽകേക്കും എകൂതരല്ലാത്തവേരാ ബൂറാ അതെ കോപ്പേക്കും എനക്ക് ചക്കിതിയെ തന്തെ; അകനെ ചാവിൽ നുൺ എനക്ക് വുടുതലും കിടച്ചെ.
അവൻ ഉലകമെ പടയ്‌ക്കിനത്തുക്ക് മിന്നേ പുറിച്ചെടുത്തവനും നിങ്കാക്കുചൂട്ടി ഇം കടശികാലത്തിൽ വെളിപ്പട്ടവനും താൻ.
ഉലകമെ പടച്ചനായിരുന്ത് അറുക്കപ്പട്ടെ കുഞ്ചി ആട്ടിലെ ഉശിരൊള്ളെ പൊത്തകത്തിൽ പേര് നാത്തെ ആളുകയെല്ലാം അം ചീവാതിയെ വണങ്കും.
വോറൊരു തൂതൻ വാനത്തുക്ക് നടുവയെ പാറിനതെ ഏൻ കണ്ടെ; പൂമിനാട്ടിലെ എല്ലാ ചാതികാടാം കൂട്ടമാം പാശയാം വർളാടുമാനവേരാകാക്ക് ചൊൽകേക്ക് അവൻകാൽ എണ്ണെണ്ണേക്കും നിലെ നിക്കിനതാനെ ഒരു നല്ലെ ചേതി ഇരുന്തെ.
നീ കണ്ടെ ചീവാതി ഇരുന്തതും ഇപ്പെ നാത്തതും ഇനി പാതാളത്തിൽ നുൺ ഓറി നാശത്തുക്ക് പോകേക്ക് ഇരുക്കിനതും താൻ; ഇരുന്തതും നാത്തതും വരുകേക്കിരുക്കിനതുമാനെ ചീവാതിയെചൊല്ലി ഉലകമെ പടച്ചനായിരുന്ത് തെയ്‌വത്തുകാലെ ഉശിരൊള്ളെ പൊത്തകത്തിൽ പേരുനാത്തെ പൂമിനാട്ടിലെ മാനടവൻകാട് കണ്ട് അരിശുകപ്പടും.
“എങ്കെ തെയ്‌വമാനെ കരുത്താവേ, നീ മുച്ചൂടാം പടച്ചാളും നിൻ പിരിയമ്പോലെ ഉരുവായതുംനാലെ മകത്തമും ബൊകുമാനമും ചക്കിതീം ഏത്തെടുപ്പേക്ക് ഓയ്‌ക്കമാനവൻ താൻ” ഒൺ ചൊല്ലി കുമിടെ വായ്‌ങ്കെ.