19 ഇകനെ വരുകേക്കൊള്ളെ കാലത്തുക്കൊള്ളെ ഒരു ഉറപ്പൊള്ളെ അടിത്താനമാളത്തുക്ക് ഒരു ഓകരിയെ അവറാത്തുക്കു ചുരയ്‌പ്പേക്കാകും; അകനെ അവറാത്തുക്ക് മെച്ചക്കമാനെ ഉശിരെ നേടുകേക്കാകും.
അത്തുക്ക് ഏശു അവൻകാക്ക്, “നല്ലവൻ ആവേക്ക് നീ ആശിക്കിനതൊണ്ണാ നീ പോയ് നിൻ ചൊത്ത് ചുമുത്തിരമെ മൊത്തമാ വിത്ത് കറുമമടേനവേരാക്ക് കൊടിൻ; അപ്പെ മേലോകെ രാച്ചത്തിൽ നിനക്ക് ചമ്പാത്തം ഒണ്ടാകും; അതോഞ്ച് നീ എനക്ക് പുറകോടേ വര്” ഒൺ ചൊല്ലിയെ.
അതുനാലെ നിങ്കാക്കിരുക്കിനെ ചൊത്തെ വിത്താലെ കറുമമടയിനവേരാക്ക് കൊട്. കളുക്കർ ഓറാത്തതും പുശു അരിയാത്തതുമാനെ മേലോകത്തിൽ, നാശമായ് പോകാത്തെ അരപ്പയ്യകാടാം ഓഞ്ചു പോകാത്തെ ചൊത്ത് ചുമുത്തിരമെ നിങ്കാക്കുചൂട്ടി ചമ്പാരിച്ചോൻ.
അത്തുക്ക് അബുറാകാം, “മകനേ, നീ ഉശിരോടിരുന്തെ കാലത്തിൽ നിനക്ക് നൽമേം അതുവോലെ ലാശരുക്ക് തിൻമേം കിടച്ചെ ഒൺ നീ നിനച്ചോകോണും; ഒണ്ണാ ഇപ്പെ അവൻ ഇങ്ക് നിമതി അടേനെ; നീയോ അങ്ക് കറുമമടേനെ.
ഇം ഉലകത്തിലെ ചൊത്ത് ചുമുത്തിരത്തിൽ വോറൊള്ളവനുക്ക് ഉതവിയെ ചെയ് ഇണങ്കരെ ചമ്പാരിച്ചോൻ. അകനയൊണ്ണാ അത് നാതയാനവോളെ നിങ്കളെ എണ്ണേക്കുമൊള്ളെ കൂരേൽ ചേത്തോകേക്ക് ഇടയാകും.
“ഒരു പട്ടണത്തിൽ തെയ്‌വമെ പേടി നാത്തതും മനിശനെ കെവുനിയാത്തവനുമാനെ ഒരു നായാതിപൻ ഇരുന്തെ.
ഇതകേട്ടാലെ ഏശു അവൻകാക്ക്, “നിനക്ക് ഒരു കുറയിരുക്കിനെ; നിൻ ചൊത്ത് ചുമുത്തിരമെ മൊത്തമാ വിത്ത് കറുമമടേനവേരാക്ക് കൊടിൻ; അപ്പെ മേലോകെ രാച്ചത്തിൽ നിനക്ക് ചമ്പാത്തം ഒണ്ടാകും; അതോഞ്ച് നീ എനക്ക് പുറകോടേ വര്” ഒൺ ചൊല്ലിയെ.
എന്തൊണ്ണാ കിരിശ്ത്തു ഏശുവിലെ കൂട്ടായ്‌മേൽ ഇരുക്കിനവോളെ പരിച്ചേതനെ ഏൽക്കിനത്തിലോ ഏലാതെ ഇരുക്കിനത്തിലോ കാരിയമില്ലെ; കിരിശ്ത്തു ഏശുവിലൊള്ളെ നങ്കെ നമ്പിക്കെ വെളിവാനത് നങ്കെ തെയ്‌വത്തുകാലും മനിശൻകാലും കാട്ടിനെ ആത്തിരംനാലെ താൻ.
നമ്പിക്കേൽ കിരിശ്ത്തു നിങ്കെ ഇതയത്തിൽ ഇരുക്കോണുമൊണ്ണും ആത്തിരത്തിൽ നേരുമയോടേം ഉറപ്പോടേം നിങ്കെ പിശയ്‌ക്കോണുമൊണ്ണും വായാതിനെ.
ഇതുകാടയെല്ലാം ഏൻ നേടി എടുത്തേയതൊണ്ണോ തികഞ്ചവനായെ ഒണ്ണോ ഏൻ നിനയ്‌ക്കിനതില്ലെ; ഏൻ എകനെ ആകോണും ഒൺ കിരിശ്ത്തു ഏശു ആശിക്കിനതോ അകത്തെ ആളാകേക്ക് ഏനും ചരിയാനത്തിൽ തുമ്പപ്പടിനെ മട്ടുംതാൻ.
ഒരു ഓട്ടക്കാറൻ ഉന്നമിട്ടു ഓടിനവോലെ തെയ്‌വം എനക്കുചൂട്ടി വച്ചിരുക്കിനെ ബൊകുമാനമെ നേടിളത്തുക്ക് ഏൻ ചരിയാനത്തിൽ തകിതിയാ തുമ്പമടേനെ. കിരിശ്ത്തു ഏശു എനക്കുചൂട്ടി ചെയ്യതുനാലെ തെയ്‌വം എന്നെ മേലോകത്തുക്ക് വുളിച്ചെ ഒണ്ണതുതാൻ അം ബൊകുമാനം.
നമ്പിക്കേൽ നല്ലെ പോരാട്ടമെ നടത്തിയോകോണും; കനേകം ശാച്ചികേക്ക് മില്ലോട് നിൻ പാപമെ ഏത്തു ചൊല്ലിയവോളെ തെയ്‌വം നിനക്ക് തന്തെ എണ്ണെണ്ണേക്കുമൊള്ള ഉശിരെ കുറിപ്പാ പുടിച്ചോകോണും.
കിരിശ്ത്തു ഏശുവിലെ നമ്പിക്കേൽ നങ്കാക്ക് കിടയ്‌ക്കുമൊൺ വാക്കെ തന്തിരുക്കിനെ ഉശിരെചൊല്ലി നന്തി നൽവണം ചൊൽകേക്ക് കടത്തി വുട്ടാളും തെയ്‌വത്തിലെ ആശേൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്ത്തലനുമാനെ പവുലോശ് ഒണ്ണെ ഏൻ
ഒണ്ണിരുന്താലും തെയ്‌വത്തിലെ ഉറപ്പൊള്ളെ അടിത്താനം എണ്ണെണ്ണേക്കും നിലെ നിൽക്കിനെ; “കരുത്താവുക്ക് ഒള്ളവേരാളെ അവനുക്ക് തിക്കിനൊള്ളെ” ഒണ്ണും “കരുത്താവ് നാമത്തിൽ ഉടവുറെ പാപമെ ഏത്തു ചൊല്ലിയവനെല്ലാം നിച്ചനാത്തെ വശിയെ വുട്ട് അകന്തോകോണും ഒണ്ണും എളുതിയിരുക്കിനെ ഇം വശനത്തിലേ മുത്തിരേ ഇട്ടിരുക്കിനെ.”
അകനെ നമ്പിക്കയാനെ നിങ്കാക്കുചൂട്ടി ഇം ഉലകത്തിൽ ഒള്ളതുകാടുവോലെ നാത്തെ നാശമാകാത്തതും അശുകാത്തതും തിളക്കം മയ്‌ങ്കി പോകാത്തതുമാനെ ഒരു അവകാശം മേലോകത്തിൽ ചൂതാനമാ വച്ചിരുക്കിനെ.