5 എന്തൊണ്ണാ നിങ്കെ എല്ലാരും വെളിച്ചത്തിലേം പകലിലേം മക്കയാനെ; നങ്കെ ആരും റാവുക്കോ ഇരുട്ടുക്കോ ഒള്ളവേരാ നാത്തെ.
ഇം അനീതിയൊള്ളെ കങ്കാണി പുത്തി പോതത്തോടെ ചെയ്യനാലെ എശമാനൻ അവനെ പെരുമപ്പടുത്തിയെ; എന്തൊണ്ണാ ഇം ഉലകത്തിലെ ആളുകെ തെയ്‌വ രാച്ചത്തുക്കൊള്ളെ ആളുകളക്കാട്ടി അറിവോടെ ഉടവനുടവൻ കാരിയങ്കാടെ ചെയ്യിനെ.
നിങ്കെ വെളിച്ചത്തിലെ മക്കെ ആളത്തുക്ക് വെളിച്ചമൊള്ളെ കാലം വരേക്ക് വെളിച്ചത്തുകാൽ അരുവണേനിൻ” ഒൺ ചൊല്ലിയെ. ഇതെ ചൊല്ലിയോഞ്ച് ഏശു അവറളെ വുട്ട് പോയെ.
നീ അവറെ കണ്ണെ തുറന്ത് ഇരുട്ടിലിരുന്ത് വെളിച്ചത്തുക്കും പിശാശ് ചക്കിതീൽ ഇരുന്ത് തെയ്‌വത്തുകാക്കും കുടക്കോണും. അകനെ അവറെ നമ്പുനനാലെ അവറെ പാപമെ മന്നിച്ച് തെയ്‌വം വുളിച്ചെടുത്തെ മാനടവൻ ഇടേൽ അവറെ അവകാശം അവറാത്തുക്ക് കിടയ്‌ക്കും.”
മിന്നേ നിങ്കെ ഇരുട്ടിൽ താൻ നടന്തത്; ഒണ്ണാ ഇപ്പെ നിങ്കെ കരുത്താവിൽ വെട്ടമായ് ഇരുക്കിനെ; അതുനാലെ നിങ്കെ ഇപ്പെ വെട്ടത്തിലൊള്ളെ മക്കളായ് നടക്കോണും.
ആയനാലെ പകലുക്കൊള്ളവേരായാനെ നങ്കെ പോതമൊള്ളവേരായായ് ഇരുക്കോണും. നമ്പിക്കേം ആത്തിരമും പടച്ചട്ടയായും നങ്കെ രച്ചേലെ ഉറപ്പ് തലേലെ പടത്തൊപ്പിയായും ഇരുക്കോണും.
ഒണ്ണാലും ഏൻ നിങ്കാക്ക് ഒരു പുതുവൻ കൽപ്പനെ എളുതിനെ ഒൺ ചൊല്ലാം. അത് ചത്തിയം താൻ ഒൺ കിരിശ്ത്തുവും നിങ്കളും വെളിവായ്‌ക്കിരുക്കിനെ; എന്തൊണ്ണാ ഇരുട്ടുവൊലത്തെ കാരിയങ്കാട് കുറഞ്ച് കുറഞ്ചും ചത്തിയെ വെളിച്ചം ഇപ്പെ അടിച്ചികിട്ടുമിരുക്കിനെ.