4 എങ്കെ ഇണങ്കരേ, തെയ്‌വം നിങ്കകാൽ ആത്തിരമാ ഇരുക്കിനയൊണ്ണും അവൻ നിങ്കളെ വുളിച്ചെടുത്തിരുക്കിനയൊണ്ണും എങ്കാക്ക് തിക്കിനൊള്ളെ.
റോമാവിലൊള്ളെ നിങ്കെ എല്ലാരുക്കും മുയ്‌ക്കമാ തെയ്‌വത്തുക്ക് പുടിച്ചവേരാളും ചുത്തമാനവേരാളുമാനെ നിങ്കാക്ക് നങ്കെ തകപ്പനാനെ തെയ്‌വത്തിൽ നുണ്ണും കരുത്താവാനെ ഏശുകിരിശ്ത്തുവിൽ നുണ്ണും ഇരക്കമും നിമതീം ഒണ്ടാകട്ടെ.
അതുനാലതാൻ തെയ്‌വം ഉടയാ പലകപ്പാട്ടുക്കാറനാനെ കോശ്ശയ്യാവുനാലെ, “ഇതുവരേക്ക് നിങ്കെ എൻ ആളുകനാപ്പോയെ; അതുനാലെ ഏൻ നിങ്കകാൽ ആത്തിരമാ ഇരുന്തതില്ലെ. ഒണ്ണാ ഇപ്പെ ഏൻ നിങ്കകാൽ ആത്തിരമാ ഇരുക്കിനനാലെ ഇപ്പെ നിങ്കളും എൻ ആളുകതാൻ” ഒൺ അവൻ വോറെ ഒള്ളെ ചാതിയേരുകാട്ടുകാൽ ചൊല്ലിയത്.
ഉടയാകാൽ നങ്കെ ചുത്തമാനവേരാളും കളങ്കം നാത്തവേരാളുമാളത്തുക്ക് തെയ്‌വം ഉലകമെ പടയ്‌ക്കിനത്തുക്ക് മിന്നേ നങ്കളെ കിരിശ്ത്തു ഏശുവിൽ പുറിച്ചെടുത്തെ.
അവനുക്ക് ആത്തിരത്തോടെ ഇരുക്കിനെ ചുത്തമാനെ ആളുകയായ് തെയ്‌വം നിങ്കളെ പുറിച്ചെടുത്തിരുക്കിനനാലെ നിങ്കെ മനശലിവ്, ഇരക്കം, എളിമെ, ഒളുക്കം, മന്നിപ്പ് ഒണ്ണതുകാടെ അണിഞ്ചോകോണും.
അമ്പോളെ നമ്പിക്കയോടെ നിങ്കെ ചെയ്യിനെ വേലയാം ആത്തിരമോടെ നിങ്കെ ചെയ്യിനെ ഉതവികാടാം കരുത്താവാനെ ഏശുകിരിശ്ത്തുവിൽ നിങ്കാക്കൊള്ളെ ആശേലെ ഉറപ്പാം നിനച്ച് നങ്കെ തെയ്‌വമും തകപ്പനുമാനവനുക്ക് നണ്ണിയെ ചൊന്നെ.
കരുത്താവുക്ക് പിരിയമാനെ ഇണങ്കരേ, നിങ്കളെ ഉടയാ ആത്തുമാവിൽ ചുത്തമാക്കിനതിലോടേം നിങ്കാക്ക് ചത്തിയത്തുകാലൊള്ളെ നമ്പിക്കേലോടേം രച്ചിക്കപ്പടിളത്തുക്ക് തെയ്‌വം നിങ്കളെ മിന്നമേ പുറിച്ചെടുത്തെ; അതുനാലെ നിങ്കളെ നിനച്ച് എങ്കെ എപ്പണും തെയ്‌വത്തുക്ക് നണ്ണിയെ ചൊൽകേക്ക് കടപ്പട്ടിരുക്കിനെ.
തകപ്പനാനെ തെയ്‌വം മുൻ അറിവെ തന്തതുവോലെ ഏശു കിരിശ്‌ത്തുവിലെ ചൊൽപ്പടീക്ക് നടപ്പേക്കുചൂട്ടീം അവൻ ഇലത്തത്തിൽ ചുത്തമാകേക്കുചൂട്ടീം തെയ്‌വ ആത്തുമാവിൽ തെയ്‌വ മക്കയായ് പുറിച്ചെടുത്തിരുക്കിനെ നിങ്കാക്ക് ഇരക്കമും അമതീം കനത്ത് കനത്ത് വരട്ടെ.
അതുനാലെ എൻ അണ്ണൻ തമ്പിയേരുകാടേ, നിങ്കളെ എന്തുക്കുചൂട്ടി വുളിച്ചതൊണ്ണും എന്തുക്കുചൂട്ടി പുറിച്ചെടുത്തെ ഒണ്ണും ഒള്ളെ ഉറപ്പുള്ളവേരാ ആയിരുന്താ നിങ്കെ തവറി പോകാത്ത്.