7 എല്ലാത്തുക്കും കടശി കാലം വന്തിരുക്കിനെ; അതുനാലെ നിങ്കെ വായാതിനവോളെ നിങ്കെ തെളിഞ്ചെ മനശുകാറായായും ഉടവനുടവൻ പിരിയമെ അടക്കി വയ്‌ക്കിനവേരായായും ഇരിൻ.
നിങ്കെ കരുത്താവു ഏളെ നാളിൽ വരുമൊൺ നിങ്കാക്ക് തിക്കിനാത്തനാലെ കവുനമായിരിൻ.
അതുനാലെ നാളും നേരമും നിങ്കാക്ക് തിക്കിനാത്തനാലെ ഉശാരാ ഇരിൻ” ഒൺ ചൊല്ലി ഏശു നുറുത്തിയെ.
നിങ്കെ ഇതയം തീൻ തുമ്പേക്കും നെൽ തണ്ണികാടെ കുടിപ്പേക്കും പിശപ്പുക്കൊള്ളെ ചിന്തനേലും വേവലാതിപ്പട്ട് ഏൻ വരിനെ നാൾ നിനയാത്തെ നേരത്തിൽ ഒരു കുടുക്കുവോലെ നിങ്കളെ പുടിയാതിരുക്കേക്ക് ചൂതാനമാ ഇരുന്തോനിൻ.
അതുനാലെ വരുകേക്കിരുക്കിനെ ഇം കാരിയങ്കാട്ടിൽ നുണ്ണും തപ്പിച്ചോകേക്കും മനിശനായ് വന്തെ തെയ്‌വ മകനുക്ക് മില്ലോട് നിക്കേക്കൊള്ളെ തിരാണി കിടപ്പേക്കുചൂട്ടി വായാതികിട്ട് എപ്പണും കെവുനമാ ഇരിൻ” ഒൺ ചൊല്ലിയെ.
അവൻ അവറകാക്ക്, “നിങ്കെ എന്തുക്കികനെ ഉറങ്കിനെ; ചോതനേൽ അകപ്പട്ടോകാതിരുപ്പേക്ക് അയന്തിരുന്ത് വായാതിൻ” ഒൺ ചൊല്ലിയെ.
ഇടെ തടനാതെ വായാതി നിങ്കാക്കൊള്ളെ കറുമമെ ഏത്തെടുത്ത്, നിങ്കാക്ക് കിടയ്‌പ്പേക്ക് പോനെ പിശപ്പുക്ക് ആശേ വച്ച് പിരിയപ്പടിൻ.
അതോഞ്ച് ഉലകത്തിലെ കടശിയാകും; അണ്ണേക്ക് കിരിശ്ത്തു എല്ലാ വായ്‌ച്ചകാടാം അതികാരമാം ചക്കിതികാടാം നാശമായ്‌ക്കാലെ രാച്ചമെ തകപ്പനാനെ തെയ്‌വത്തിലെ കയ്യിൽ ഏത്തു കൊടുക്കും.
ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, ഇനി കൊഞ്ചകാലം മട്ടുംതാൻ ഇരുക്കിനത് ഒൺ കണ്ട് ഏൻ നിങ്കകാക്ക് ചൊന്നത്, പെണ്ണാകാട് ഒള്ളവേരാ ഇനിയിരുന്ത് നാത്തവൻവോലെ പിശയ്‌ക്കോണും.
എപ്പണും എല്ലാ വായാത്തുകേലും എല്ലാ കെഞ്ചി കോക്കയിലും ഏതു നേരത്തിലും ആത്തുമാവിൽ വായാതിൻ. അകനെ ചെയ് മനശീൽ പിലപ്പട്ടും എല്ലാ തെയ്‌വ മക്കാക്കുചൂട്ടീം ചെയ്യിനെ വായാത്തുകേൽ അയന്തിരിൻ.
നിങ്കാക്കിരുക്കിനെ എളിമെ എല്ലാരുക്കും തിക്കിനൊണ്ടാകട്ടെ; കരുത്താവു വരുകേക്ക് ആയിരുക്കിനെ.
എപ്പണും വായാതിൻ; വായാതിനവോളെ ചോന്ത് പോകാതെ തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നവേരാളായും ഇരിൻ.
നീ എപ്പണും എല്ലാത്തുക്കും കെവുനമാ ഇരുന്തോകോണും; കറുമമെ അടേവേക്കൊണ്ണാ അടയോണും; നല്ലെ ചേതിയെ വുളിച്ച് ചൊന്നാ വേലേ ചെയ്യോകോണും; നീ ചെയ് വരിനെ തെയ്‌വ വേലേ ചെയ് മുടിക്കോണും.
നങ്കെ എപ്പേരുപ്പട്ടെ തെയ്‌വമും രച്ചകനുമാനെ ഏശുകിരിശ്‌ത്തുവിലെ മകിമയോടെ വെളിപ്പട്ടുവരിനെ അം നല്ലെ നാളേക്ക് കാത്ത് ഇരുക്കിനെ നാം
ചിലവേരാ പതിവായ് ചെയ്യിനതുവോലെ നങ്കെ കൂട്ടായ്‌മേൽ പങ്കെടാതെ ഇരുപ്പാനില്ലെ. ഏശുവിലെ വരവ് കിട്ടെ തട്ടെ ആയിരുക്കിനനാലെ നങ്കാക്ക് അക്കുമിക്കും അതികമാ തയിരിയപ്പടുത്താം.
അകനയായാ ഉലകമെ പടച്ചനാളിലിരുന്ത് കിരിശ്ത്തു പലെ തടവേം ചാകവേണ്ടിയിരുന്തെ. ഒണ്ണാ അവൻ കടശികാലത്തിൽ പാപെ പരികാരത്തുക്ക് ഉടയാളമേ ഒരേയൊരു തടവെ ആകമായ് കൊടുത്തെ.
അതുനാലെ നിങ്കെ മനശ്ശൊരുക്കമും ഉടവനുടവൻ പിരിയമെ അടക്കി വയ്‌പ്പേക്കൊള്ളെ തകിതിയൊള്ളവേരാളായ് ഏശുകിരിശ്ത്തു തിരുമ്പി വരിനവോളെ നിങ്കാക്ക് കിടയ്‌ക്കേക്കൊള്ളെ ഇരക്കത്തിലെ രച്ചേക്കുചൂട്ടി ആശയോടെ ഇരുന്ത് നടേൻ.
ആണാകാടേ, അതുവോലതാൻ നിങ്കെ പെണ്ണാളെ നിങ്കളക്കാട്ടിലും ഉറപ്പ് നാത്തവേരാ ഒൺ നിനച്ചി അവറളും മത്തും ഇരിൻ. തെയ്‌വത്തിലെ ഇരക്കമായ് ഇരുക്കിനെ പുതുവൻ പിശപ്പുക്ക് അവറളും കൂട്ടവകാശി ആയതുനാലെ അവറകാൽ മാനത്തോടെ ഇരുക്കോണും. അകനയൊണ്ണാ നിങ്കെ വായാതിനത്തുക്ക് മുടക്കം വാരാതെ ഇരുക്കും.
നിങ്കെ അയന്ത് കെവുനമാ ഇരിൻ; നിങ്കെ എതിരാളിയാനെ പിശാശ് കതറിനെ ശിങ്കം വോലെ ആരെ പുടിച്ച് വുശുങ്കും ഒൺ നോക്കി ചുത്തി നടക്കിനെ.
“നോക്കിൻ, ഏൻ കളവാണി വരിനതുവോലെ വരും; വെക്കം കെടാതിരുപ്പേക്ക് അയന്തും അങ്കിയെ ഇട്ടും ഇരുക്കിനവൻ ഓകമൊള്ളാ” ഒൺ ഏശു ചൊല്ലിയെ.